കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സരിത ഒരാഴ്ചയ്ക്കുള്ളില്‍ പുറത്തിറങ്ങും?

  • By Aswathi
Google Oneindia Malayalam News

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് ഭരണപ്രതിപക്ഷങ്ങള്‍ തമ്മില്‍ ഇന്നും തീരാത്ത ശീതയുദ്ധം നടക്കുകയാണ്. പരസ്പരം പഴിചാരിയും ലക്ഷ്യം കാണാത്ത സമരങ്ങള്‍ നടത്തിയും പ്രതിഷേധങ്ങളും മുറയ്ക്ക നടക്കുന്നുണ്ട്. എന്നാല്‍ അതിന്റെ പുകമറയ്ക്കുള്ളില്‍ ചിലത് നടക്കുന്നത് ഇവരാരും ശ്രദ്ധിക്കുന്നതേയില്ല.

സോളാര്‍ കഥയിലെ നായിക സരിത എസ് നായര്‍ക്ക് മിക്ക തട്ടിപ്പുകളിലും ജാമ്യം ലഭിച്ചു. ഇനി ചില കേസുകളില്‍ക്കൂടയേ ലഭിക്കാനുള്ളൂ. അതുകൂടെ ലഭിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഒരു പക്ഷേ സരിത പുറത്തിറങ്ങിയേക്കും. ഇക്കാര്യം പുറംലോകത്തെ അറിയിച്ചത് മറ്റാരുമല്ല, സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ തന്നെയാണ്. അപ്പോള്‍ വാളെടുത്തവരും കൊണ്ടവരുമെല്ലാം വിഡ്ഢികള്‍?!

 Saritha S Nair

സോളാര്‍ പ്ലാന്റ് നിര്‍മിച്ചു നല്‍കാം എന്ന വാഗ്ദാനം നല്‍കി പണം തട്ടിയതുമായി ബന്ധപ്പെട്ട് എറണാകുളം സിജെഎം കോടതിയിലുള്ള രണ്ടോ മൂന്നോ കേസുകള്‍ മാത്രമാണ് ഇനി ജാമ്യം ലഭിക്കാനുള്ളത്. ആകെ 33 മൂന്ന് കേസുകളാണ് സരിതയ്‌ക്കെതിരെയുണ്ടായിരുന്നത്. അതില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ട ശ്രീധരന്‍ നായരുടേതുള്‍പ്പടെയുള്ള കേസുകളില്‍ ജാമ്യം കിട്ടിക്കഴിഞ്ഞത്രെ. ഇനി ജമ്യത്തുക കെട്ടിവയ്ക്കുക എന്നൊരു കടമ്പകൂടയെ ബാക്കിയുള്ളൂ. അത് ഒരാഴ്ചയ്ക്കുള്ളില്‍ നടക്കുമെന്ന് ഫെനി അറിയിച്ചു.

അടുത്ത ചോദ്യം ഇതാണ്- ഇതുവരെയുള്ള പത്തോളം കേസുകള്‍ 12 ലക്ഷത്തോളം രൂപ നല്‍കി ഒത്തുതീര്‍പ്പാക്കിയെന്ന് അഭിഭാഷകന്‍ പറയുന്നു. തട്ടിപ്പില്‍ പിടിക്കപ്പെട്ട് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ കഴിയുന്ന സരിതയ്ക്ക് ഇത്രയും തുക എവിടെ നിന്ന് ലഭിച്ചു, ആര് നല്‍കി?? അതേ വശം, ഇരുപതോളം കേസുകള്‍ ഒത്തു തീര്‍പ്പായെന്നും ഇതിന് മൂന്ന് കോടിയോളം രൂപ ചെലവാക്കിയെന്നും ഔദ്യോഗിക വിവരങ്ങള്‍ പറയുന്നു.

ഇതൊന്നും അറിയാതെയോ അല്ലെങ്കില്‍ ശ്രദ്ധിക്കാതെയോ ഇടതുപക്ഷം സമരങ്ങളുമായി മുന്നോട്ടു പോകുകയാണ്. മുഖ്യമന്ത്രിയുടെ രാജി മാത്രമാണ് അവര്‍ക്കാവശ്യം. കഴിഞ്ഞ ദിവസവും ഇക്കാര്യത്തില്‍ മുഖ്യമന്ത്രി സത്യപ്രതിജ്ഞ ലംഘംനം നടത്തിയെന്നും അതിനാല്‍ രാജിവെയ്ക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ രംഗത്ത് വന്നിരുന്നു. അടുത്ത മാസം ഈ ആവശ്യം ഉന്നയിച്ച് ക്ലീഫ് ഹൗസ് ഉപരോധത്തിനും ഇടതുമുന്നണി ആഹ്വാനം നല്‍കിയിട്ടുണ്ട്(?)

English summary
Solar scam accused Saritha S Nair's advocate Fenni Balakrishnan saying that she will be release from jail with in one week.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X