എല്‍ഡിഎഫ് തരംഗമില്ല...ഫറോക്കില്‍ യുഡിഎഫ് തന്നെ!! ജയത്തിന്റെ മാറ്റ് കൂട്ടി
മുസ്ലീം ലീഗ് സ്ഥാനാര്‍ഥിയായാണ് യുഡിഎഫിനായി മല്‍സരിച്ചത്
കോഴിക്കോട്: ഫറോക്ക് നഗരസഭ ഏഴാം ഡിവിഷന്‍ ഉപ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു മിന്നുന്ന വിജയം. യുഡിഎഫ് സ്ഥാനാര്‍ഥിയായ വൈതക്കാട് വീട്ടില്‍ ഇകെ താഹിറയാണ് (മുസ്ലിം ലീഗ്) മികച്ച ജയം പിടിച്ചെടുത്തത്. 156 വോട്ടുകള്‍ക്കായിരുന്നു ഇവരുടെ വിജയം. കഴിഞ്ഞ തവണ ഈ വാര്‍ഡില്‍ നേടിയ ജയത്തേക്കാള്‍ മധുരമുള്ളതാണ് യുഡിഎഫിന് ഈ ജയം. കാരണം അന്ന് 136 വോട്ടുകളുടെ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ജയിച്ചുകയറിയത്.

നഗരസഭയുടെ ഭരണം ആര്‍ക്കൊപ്പമാണെന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പായതിനാല്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഭരണസമിതിക്കുള്ള അംഗീകാരമായാണ് ലീഡുയര്‍ത്താന്‍ സാധിച്ചതിനെ യുഡിഎഫ് വിലയിരുത്തുന്നത്.

എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി വി പി സര്‍ഫിന, ബിജെപി സ്ഥാനാര്‍ഥിയായി നിഷ വിശ്വനാഥനുമാണ് തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. കൂടാതെ രണ്ടു സ്വതന്ത്രസ്ഥാനാര്‍ഥികളും മല്‍സരരംഗത്തുണ്ടായിരുന്നു. നേരത്തേ ഇവിടെ നിന്നു ജയിച്ച കൗണ്‍സിലറും നഗരസഭ വികസനകാര്യ സമിതി അധ്യക്ഷയുമായിരുന്ന സബീന മന്‍സൂര്‍ അപകടത്തില്‍ മരിച്ചതിനെ തുടര്‍ന്നാണ് ഉപ തിരഞ്ഞടുപ്പ് നടത്തേണ്ടിവന്നത്.












Click it and Unblock the Notifications