കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്‍പ്പറ്റ ശ്രീ മാരിയമ്മന്‍ ദേവീക്ഷേത്രോത്സവത്തിന് കോടിയേറി

Google Oneindia Malayalam News

കല്‍പ്പറ്റ: ചിരപുരാതനമായ കല്‍പ്പറ്റ മാരിയമ്മന്‍ ദേവീക്ഷേത്രോത്സവത്തിന് ആയിരക്കണക്കിന് ഭക്തജനങ്ങളെ സാക്ഷി നിര്‍ത്തി ഉത്സവാഘോഷ കമ്മിറ്റി പ്രസിഡന്റ് എം മോഹനന്‍ കൊടിയേറ്റി. ക്ഷേത്രകോമരങ്ങള്‍ ക്ഷേത്രസമിതി അംഗങ്ങള്‍ മാതൃസമിതി അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.കൊടിയേറ്റത്തിന് ശേഷം നടത്തിയ താലപ്പൊലി ഘോഷയാത്രയില്‍ നൂറുകണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു.

ഉത്സവത്തിന്റെ മൂന്നാം ദിവസമായ നാളെ സര്‍വ്വൈശ്വര്യ പൂജയും പ്രസാദ ഊട്ടും നടത്തും. വൈകുന്നേരം നടത്തുന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഉദ്ഘാടനം ചെയ്യും. എസ് പ്രബോദ് കുമാര്‍ കോഴിക്കോട് ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.

Wayanad

വയനാട് നൃത്തകലാ ക്ഷേത്രത്തിലെ വിദ്യാര്‍ത്ഥികളുടെ ഭരതനാട്യ അരങ്ങേറ്റവും നൃത്തസന്ധ്യയും ഉണ്ടായിരിക്കും. ഞായറാഴ്ച നടത്തുന്ന പ്രധാന ഉത്സവ ദിനത്തില്‍ വയനാട്ടിലെ ആദിവാസി ഗോത്രങ്ങളില്‍ നിന്നുള്ള കാഴ്ച വരവുകള്‍ക്ക് സ്വീകരണവും കീഴരിയൂര്‍ ഗംഗാധരന്‍ നേതൃത്വം നല്‍കുന്ന ഇരട്ട തായമ്പക ആകാശ വിസ്മയം, നഗരപ്രദക്ഷിണ ഘോഷയാത്ര,കനലാട്ടം,ഗുരിസിയാട്ടംഎന്നീ പരിപാടികളും നടത്തും.തിങ്കളാഴ്ച രാത്രി നടത്തുന്ന വനപൂജയോടുകൂടി ഉത്സവം സമാപിക്കും.

തൊഴിലുറപ്പ് പദ്ധതി: കൂടുതല്‍ കുടുംബങ്ങള്‍ക്ക് 150 ദിനം തൊഴില്‍ നല്‍കി വയനാട് സംസ്ഥാനത്ത് ഒന്നാമത്തൊഴിലുറപ്പ് പദ്ധതി: കൂടുതല്‍ കുടുംബങ്ങള്‍ക്ക് 150 ദിനം തൊഴില്‍ നല്‍കി വയനാട് സംസ്ഥാനത്ത് ഒന്നാമത്

ഫോട്ടോ മോർഫിംഗ് കേസ്: മുഖ്യ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിഫോട്ടോ മോർഫിംഗ് കേസ്: മുഖ്യ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി

English summary
Festival started in Mariyamman temple at Kalpatta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X