കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ജീവനക്കാര്‍ക്കുള്ള ക്ഷാമബത്ത ഉടന്‍ അനുവദിക്കണം: ഫെറ്റോ

  • By Desk
Google Oneindia Malayalam News

കല്‍പ്പറ്റ: സംസ്ഥാന ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും 2017 ജൂലൈ മുതല്‍ ലഭിക്കേണ്ട രണ്ട് ഗഡു ക്ഷാമബത്ത ഉടന്‍ അനുവദിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് എംപ്ലോയിസ് & ടീച്ചേഴ്‌സ് ഓര്‍ഗനൈസേഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കളക്‌ട്രേറ്റ് പടിക്കല്‍ സംഘടിപ്പിച്ച കൂട്ടധര്‍ണ്ണ ഉദ്ഘാടനം ചെയ്തു കൊണ്ട് എന്‍.ജി.ഒ സംഘ് സംസ്ഥാന ട്രഷറര്‍ എം.കെ.അജിത്ത്കുമാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. ഇടതുപക്ഷമുന്നണി അധികാരത്തില്‍ വന്നാല്‍ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുമെന്നുള്ള വാക്ക് പാലിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

പങ്കാളിത്ത പെന്‍ഷന്റെ പേരില്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും 10 ശതമാനം തുക പിടിച്ചെടുക്കുന്ന നയം തന്നെയാണ് ഇടത് സര്‍ക്കാരും പിന്‍തുടരുന്നത് എന്നുള്ളത് പ്രതിഷേധാര്‍ഹമാണ്. കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം 60 വയസ്സായി ഉയര്‍ത്തി 20 വര്‍ഷം കഴിഞ്ഞിട്ടും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍ ഇപ്പോഴും 56 വയസ്സില്‍ പിരിഞ്ഞുപോകേണ്ടി വരുന്നത് നീതി നിഷേധമാണ്. ശമ്പള പരിഷ്‌ക്കരണ കുടിശ്ശിക രൊക്കം പണമായി നല്‍കുന്നതിനുള്ള വാക്കു പാലിക്കാനും സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

 feto

ഇന്ത്യയിലൊട്ടാകെ പണപെരുപ്പനിരക്ക് നാല് ശതമാനത്തില്‍ താഴെ മാത്രം നില്‍ക്കുമ്പോഴാണ് കേരളത്തില്‍ മാത്രം നിതേ്യാപയോഗ സാധനങ്ങള്‍ക്ക് ഇരട്ടിയിലധികം വിലക്കയറ്റം ഉണ്ടായിരിക്കുന്നത്. വിലക്കയറ്റം തടയുന്നതില്‍ സര്‍ക്കാര്‍ പൂര്‍ണ്ണമായും പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ എന്‍.ജി.ഒ സംഘ് ജില്ലാ പ്രസിഡണ്ട് കെ.ഗോപാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ബി.എം.എസ് ജില്ലാ സെക്രട്ടറി പി.കെ.മുരളീധരന്‍, നാഷണല്‍ ടീച്ചേഴ്‌സ് യൂണ്യന്‍ ജില്ലാ സെക്രട്ടറി എന്‍.സി.പ്രശാന്ത് മാസ്റ്റര്‍, ഗസറ്റഡ് എംപ്ലോയിസ് സംഘ് സംസ്ഥാന വൈസ്പ്രസിഡണ്ട് ഡോ.എന്‍.സോമന്‍, പെന്‍ഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി എ.സി.രവീന്ദ്രന്‍ തുടങ്ങിയവര്‍ ആംശംസകള്‍ അറിയിച്ചു. ജില്ലാ സെക്രട്ടറി വി.ഭാസ്‌ക്കരന്‍ സ്വാഗതവും വൈസ് പ്രസിഡണ്ട് എന്‍.കെ.ജയപ്രകാശ് കൃതജ്ഞതയും രേഖപ്പെടുത്തി.

English summary
Dearness allowance for state employees should provide soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X