കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശക്തനായി ദിലീപിന്റെ തിരിച്ചുവരവ്; തമിഴ് സിനിമയ്ക്ക് വേണ്ടി തീയേറ്ററുകള്‍ തുറക്കേണ്ടെന്ന്, കൂടെ ആന്റണിയും

Google Oneindia Malayalam News

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് സിനിമ മേഖലയില്‍ വീണ്ടും സ്വാധീനമുറപ്പിക്കുന്നതിന്റെ സൂചനകളായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്നത്. അത് യാഥാര്‍ത്ഥ്യമാണെന്നാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

ദിലീപ് വീണ്ടും ചലച്ചിത്ര മേഖലയില്‍ പിടിമുറുക്കുന്നു; ഫിലിം ചേംബര്‍ യോഗത്തില്‍ നിര്‍ണ്ണായക ഇടപെടല്‍ദിലീപ് വീണ്ടും ചലച്ചിത്ര മേഖലയില്‍ പിടിമുറുക്കുന്നു; ഫിലിം ചേംബര്‍ യോഗത്തില്‍ നിര്‍ണ്ണായക ഇടപെടല്‍

സംസ്ഥാനത്ത് തീയേറ്ററുകള്‍ തത്കാലം തുറക്കേണ്ടതില്ലെന്നാണ് ദിലീപ് നേതൃത്വം നല്‍കുന്ന ഫിയോക്കിന്റെ അന്തിമ തീരുമാനം തീരുമാനം. ഈ വിഷയത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ പൂര്‍ണ പിന്തുണ ദിലീപിന് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍...

തമിഴ് സിനിമയ്ക്ക് വേണ്ടി തുറക്കണ്ട

തമിഴ് സിനിമയ്ക്ക് വേണ്ടി തുറക്കണ്ട

വിജയുടെ മാസ്റ്റര്‍ റിലീസിന് തയ്യാറായി നില്‍ക്കുകയാണ്. അത് മുന്നില്‍ കണ്ട് ഇപ്പോള്‍ തീയേറ്ററുകള്‍ തുറക്കേണ്ടതില്ലെന്നാണ് ഫിയോക്കിന്റെ തീരുമാനം. ഫിയോക്കിന്റെ ജനറല്‍ ബോഡി യോഗത്തിലായിരുന്നു ഇത്തരമൊരു തീരുമാനം എടുത്തത്.

ദിലീപിന്റെ തീരുമാനം

ദിലീപിന്റെ തീരുമാനം

തീയേറ്ററുകള്‍ തുറക്കണം എന്നായിരുന്നു ഫിയോക്ക് യോഗത്തില്‍ ഭൂരിപക്ഷം അംഗങ്ങളുടേയും ആവശ്യമെന്ന് റിപ്പോര്‍ട്ടര്‍ ലൈവ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ദിലീപിന്റേയും ആന്റണി പെരുമ്പാവൂരിന്റേയും തീരുമാനത്തിന് യോഗത്തില്‍ പങ്കെടുത്ത എതിരഭിപ്രായമുള്ളവര്‍ പോലും വഴങ്ങേണ്ടി വരികയായിരുന്നു എന്നും പറയുന്നു.

അടിയന്തര യോഗം

അടിയന്തര യോഗം

തീയേറ്ററുകള്‍ തുറക്കുന്നത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഫിയോക്കിന്റെ അടിയന്തര യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തിലും തീയേറ്ററുകള്‍ തുറക്കേണ്ടതില്ല എന്നായിരുന്നു തീരുമാനം. വിശദമായ ചര്‍ച്ചയ്ക്കായാണ് ജനറല്‍ ബോഡി വിളിച്ചുചേര്‍ത്തത്.

ആവശ്യങ്ങള്‍

ആവശ്യങ്ങള്‍

തീയേറ്ററുകളുടെ ലൈസന്‍സ് കാലാവധി ആറ് മാസത്തേക്ക് നീട്ടുക എന്നതാണ് തീയേറ്റര്‍ ഉടമകളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്ന്. അതുപോലെ, തീയേറ്ററുകള്‍ സജ്ജീകരിക്കാന്‍, ചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും സമയം വേണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.

ദിലീപിന്റെ ഇടപെടല്‍

ദിലീപിന്റെ ഇടപെടല്‍

തീയേറ്ററുകള്‍ തുറക്കാം എന്ന നിലപാടായിരുന്നു ഫിയോക്ക് ആദ്യം എടുത്തത്. അമ്പത് ശതമാനം മാത്രം പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനത്തെ അംഗീകരിച്ചുകൊണ്ടായിരുന്നു. ഇതിനെതിരെ വിതരക്കാരും നിര്‍മാതാക്കളും നിലപാടെടുത്തു. ഇതിന് പിറകെ ആയിരുന്നു ദിലീപിന്റെ ഇടപെടല്‍.

വലിയ ഭവിഷ്യത്ത്

വലിയ ഭവിഷ്യത്ത്

തമിഴ് സിനിമയ്ക്ക് വേണ്ടി ഇപ്പോള്‍ തീയേറ്റര്‍ തുറന്നാല്‍ അതിന്റെ ഭവിഷ്യത്തുകള്‍ വളരെ വലിതായിരിക്കുമെന്ന് ഫിയോക് ജനറല്‍ ബോഡിയില്‍ ദിലീപ് പറഞ്ഞു എന്നാണ് വാര്‍ത്തകള്‍. തീയേറ്റര്‍ ഉടമകള്‍ക്ക് കൂടി വേണ്ടിയാണ് നിര്‍മാതാക്കള്‍ മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയത് എന്നും ദിലീപ് ഓര്‍മപ്പെടുത്തി.

സമസ്ത മേഖലകളിലും

സമസ്ത മേഖലകളിലും

മലയാള സിനിമയിലെ സമസ്ത മേഖലകളിലും വ്യക്തമായ സ്വാധീനമുള്ള ആളാണ് ദിലീപ്. ദിലീപിന്റെ നേതൃത്വത്തിലായിരുന്നു ഫിയോക്ക് രൂപീകരിച്ചത്. എന്തായാലും സിനിമ മേഖലയില്‍ ദിലീപിന്റെ തിരിച്ചുവരവിന് കൂടി ഈ തീയേറ്റര്‍ തര്‍ക്കം അവസരമൊരുക്കിയിരിക്കുകയാണിപ്പോള്‍.

ആന്റണി പെരിമ്പാവൂരും

ആന്റണി പെരിമ്പാവൂരും

ദൃശ്യം 2 വിന്റെ ഒടിടി റിലീസിനെ ചൊല്ലി നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനെതിരെ ഫിലിം ചേംബര്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ തീയേറ്റര്‍ വിഷയത്തില്‍ ഫിലിം ചേംബറിന് കൂടി അനുകൂലമായ തീരുമാനത്തില്‍ ഫിയോക്കിനെ എത്തിക്കുന്നതില്‍ ദിലീപിനൊപ്പം ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

Recommended Video

cmsvideo
Cinema Theaters in the state will not open today; FIOC meeting to discuss next steps
സര്‍ക്കാര്‍ തീരുമാനം

സര്‍ക്കാര്‍ തീരുമാനം

അപ്രതീക്ഷിതമായിട്ടായിരുന്നു തീയേറ്ററുകള്‍ തുറക്കാനുള്ള തീരുമാനം സര്‍ക്കാര്‍ കൈക്കൊണ്ടത്. ജനുവരി അഞ്ച് മുതല്‍ തീയേറ്ററുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആണ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചത്. അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്നും കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം എന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു.

സുരേഷ് ഗോപിയുടെ 'കാവല്‍' സിനിമയ്ക്ക് ഏഴ് കോടി ഓഫര്‍; എന്തുകൊണ്ട് വിറ്റില്ലെന്ന് ജോബി... ലക്ഷ്യം വച്ചത് ആരെ?സുരേഷ് ഗോപിയുടെ 'കാവല്‍' സിനിമയ്ക്ക് ഏഴ് കോടി ഓഫര്‍; എന്തുകൊണ്ട് വിറ്റില്ലെന്ന് ജോബി... ലക്ഷ്യം വച്ചത് ആരെ?

English summary
FEUOK decided not to open theatres now, Dileep played crucial role- Report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X