വിടാതെ പനി; ഇന്ന് ചികിത്സയ്ക്ക് എത്തിയത് 11241 പേർ; 5 പനിമരണം
തിരുവനന്തപുരം: സംസ്ഥാനത്ത് പനി കേസുകൾ കൂടുന്നു. ഇന്ന് അഞ്ച് പനി മരണമാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ ഒരു മരണം ഡെങ്കിപ്പനി കാരണമാണ്. എച്ച്1എൻ1 ബാധിച്ച് ഒരാൾ മരിച്ചു, എലിപ്പനി ബാധിച്ചുള്ള മരണവും ഒന്നാണ്. ഒരാൾ മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണോ എന്ന കാര്യത്തിൽ സ്ഥിരീകരണമായിട്ടില്ല.
അതേസമയം കഴിഞ്ഞ ദിവസം തിരുവനന്തപുരം പോത്തൻകോട് അഞ്ച് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചത് ജപ്പാൻ ജ്വരം ബാധിച്ചാണോ എന്ന സംശയം ഉണ്ട്.

കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലിൽ ഏഴ് വയസ്സുകാരിക്ക് ജന്തുജന്യ രോഗദമായ ബ്രൂസെല്ലോസിസ് സ്ഥിരീകിരച്ചിരുന്നു. തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ ഉള്ള കുട്ടി നിരീക്ഷണത്തിലാണ്. രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. മൂന്നാഴ്ചയിലേറെ ആയി തുടരുന്ന പനിയുമായി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
കഴിഞ്ഞ ദിവസം കൊല്ലം കടയ്ക്കലിൽ ഏഴ് വയസുകാരിക്ക് ജന്തുജന്യ രോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടി നിരീക്ഷണത്തിൽ തുടരുകയാണ്. രോഗത്തിൻറെ ഉറവിടം ഇനിയും കണ്ടെത്താനായിട്ടില്ലെന്നതാണ് വെല്ലുവിളി.
മൂന്നാഴ്ചയിലേറെയായി തുടരുന്ന പനിയുമായി തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി.
ആശുപത്രിയിൽ നടത്തിയ പരിശോധയിൽ ആണ് കുട്ടിക്ക് ജന്തുക്കളിൽ നിന്ന് പടരുന്ന ബ്രൂസെല്ലോസിസ് ആണെന്ന് സ്ഥിരീകരിച്ചത്. കന്നുകാലികൾക്ക് പുറമേ പൂച്ച പട്ടി എന്നിവയിൽ നിന്നും ബാക്ടീരിയ മനുഷ്യനിലേക്ക് പകരാം,
കുട്ടിയുടെ വീട്ടിലെ പശു, പട്ടി, രണ്ട് പൂച്ച എന്നിവയിൽ നിന്നെടുത്ത സാമ്പിൾ പ്രാഥമിക പരിശോധനയിൽ നടത്തിയിരുന്നു. വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ല. നിന്നും ബാക്ടിരിയ മനുഷ്യരിലേക്ക് പടരാം. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരില്ല. കുട്ടിയുടെ
വീട്ടിലെ മറ്റുള്ളവർക്ക് പരിശോധന നടത്തിയതാണ്. എന്നാൽ ആർക്കും രോഗമില്ല. മൂന്ന് വർഷം മുമ്പ് കൊല്ലം മയ്യനാട് താന്നി സ്വദേശിയായ ക്ഷീരകർഷകന് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചിരുന്നു.
അന്ന് നടത്തിയ പരിശോധനയിൽ വീട്ടിലെ പശുക്കൾക്ക് രോഗം ഇല്ലെന്ന് സ്ഥിരീകരിച്ചിരുന്നു. അതേസമയം കുട്ടിയുടെ അന്തിമ ഫലം ലഭിക്കാൻ സാമ്പിൾ തിരുവനന്തപുരത്തെ ലാഭിലേക്ക് അയച്ചു. കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ആന്തരികാവയങ്ങളെ ബാധിച്ച് മരണത്തിന് ഇടയായേക്കാവുന്ന രോഗമാണ് ബ്രൂസെല്ലോസിസ്.












Click it and Unblock the Notifications