കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പനി മരണത്തിന് ശമനമില്ല!! ഡെങ്കിപ്പനി ബാധിച്ച് സ്ത്രീ മരിച്ചു!! ആശങ്ക അവസാനിക്കുന്നില്ല!!

സംസ്ഥാനത്ത് ദിനം പ്രതി പനി മരണം കൂടി വരുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഇന്നലെ മാത്രം 13 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്.

  • By Gowthamy
Google Oneindia Malayalam News

മലപ്പുറം: പനി നിയന്ത്രണ വിധേയമാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടു പോകുന്നതിനിടെ ആശങ്കപരത്തി വീണ്ടും പനി മരണം. മലപ്പുറത്ത് ഡെങ്കിപ്പനി ബാധിച്ച് സ്ത്രീ മരിച്ചു. എടക്കര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വഴിക്കടവ് സ്വദേശിനി സൗജത്താണ് മരിച്ചത്. 40 വയസായിരുന്നു.

സംസ്ഥാനത്ത് ദിനം പ്രതി പനി മരണം കൂടി വരുന്നത് ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. ഇന്നലെ മാത്രം 13 പേരാണ് സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത്. വിവിധ ഭാഗങ്ങളില്‍ നിന്നായി 3268 പേരാണ് പനി ബാധിച്ച് ഇന്നലെ മാത്രം ചികിത്സ തേടിയത്. ഡെങ്കിപ്പനി, എലിപ്പനി, എച്ച് വൺ എൻ വൺ എന്നിവയാണ് ഇപ്പോൾ ഏറെയുള്ളത്.

death

പനി പടർന്ന സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ചേർന്ന സർവ കക്ഷി യോഗത്തിൽ സർക്കാരിനെിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സര്‍ക്കാര്‍ ആശുപത്രികളില്‍ ഉച്ചയ്ക്ക് രണ്ടിന് ശേഷവും ഡോക്ടര്‍മാരുടെ സേവനവും ആവശ്യമായ മരുന്നുകളും ഉറപ്പ് വരുത്തണം. പകര്‍ച്ച വ്യാധികള്‍ തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കണം തുടങ്ങിയ ആവശ്യങ്ങളും യോഗത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചു.

കൂടാതെ വിരമിച്ച ഡേക്ടർമാരുടെയും സ്വകാര്യ ആശുപത്രികളിൽ നിന്ന് സന്നദ്ധരായി വരുന്ന ഡോക്ടർമാരുടെയും സേവനം ഉറപ്പാക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഈ മാസം 27, 28, 29 തീയതികളിൽ സംസ്ഥാന വ്യാപകമായി ശുചീകരണ യജ്ഞം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിൽ വിദ്യാർഥികളെയും അധ്യാപകരെയും പങ്കാളികളാക്കണമെന്ന് ആവശ്യപ്പെട്ട് പിണറായി സ്കൂളുകൾക്ക് കത്തയച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ സംസ്ഥാനത്തെ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം വളരെ കൂടുതലാണെന്നാണ് റിപ്പോർട്ടുകൾ.

English summary
fever death kerala woman died by dengue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X