പനിച്ച് വിറച്ച് കേരളം, സംസ്ഥാനത്ത് പകര്‍ച്ച പനി ബാധിച്ച് മരിച്ചവരുടെ എണ്ണം 117
സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ച പനിയില്‍ മരിച്ചവരുടെ എണ്ണം 117 ആയി. കഴിഞ്ഞ അഞ്ചു മാസത്തിനിടെ പനി ബാധിച്ച് മരിച്ചവരുടെ കണക്കാണിത്. തിരുവനന്തപുരത്താണ് പനി ബാധിതരുടെ എണ്ണം കൂടുതല്‍.
തിരുവനന്തപുരം: സംസ്ഥാനത്ത് പടര്‍ന്ന് പിടിച്ച പനിയില്‍ മരിച്ചവരുടെ എണ്ണം 117 ആയി. കഴിഞ്ഞ അഞ്ചു മാസത്തിനിടെ പനി ബാധിച്ച് മരിച്ചവരുടെ കണക്കാണിത്. തിരുവനന്തപുരത്താണ് പനി ബാധിതരുടെ എണ്ണം കൂടുതല്‍.
കഴിഞ്ഞ ദിവസം നാലു പേരാണ് പനി ബാധിച്ച് മരിച്ചത്. കൊല്ലം, പാലക്കാട്, കാസര്‍കോട് ജില്ലകളിലാണ് പനി ബാധിച്ച് മരിച്ചത്. തലസ്ഥാനത്ത് അഞ്ചു പേര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.

കൊല്ലം
എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ചാണ് കൊല്ലത്ത് ഒരാള്‍ മരിച്ചത്. ഇതോടെ എച്ച് വണ്‍ എന്‍ വണ്‍ ബാധിച്ച് മരിച്ചവരുടെ എണ്ണം 40 ആയി.

മലപ്പുറം
മലപ്പുറം ജില്ലയില്‍ രണ്ടു മരണങ്ങള്‍ ഡെങ്കിപ്പനി മൂലമാണെന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു. മലപ്പുറത്ത് ഒരു ഡിഫ്തീരിയും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഡെങ്കിപ്പനി പടര്‍ന്ന് പിടിച്ചതോടെ തലസ്ഥാനത്ത് പ്രതിരോധപ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കി.

തിരുവനന്തപുരം
തിരുവനന്തപുരത്ത് 65 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. 24 പേര്‍ക്ക് എച്ച് വണ്‍ എന്‍ വണ്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആറു ഡോക്ടര്‍മാര്‍ക്കും പനി ബാധിച്ചിട്ടുണ്ട്.

പാലക്കാട്
പാലക്കാട് ജില്ലയില്‍ ഈ മാസം 109 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications