കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് കാലവർഷം കനത്തതോടെ പനി പടരുന്നു..!! ആളുകളെ കൊല്ലുന്നത് എലിപ്പനിയും ഡെങ്കിപ്പനിയും..!!

  • By Anamika
Google Oneindia Malayalam News

തിരുവനന്തപുരം:കാലവർഷം കനത്തതോടെ സംസ്ഥാനത്ത് പനിമരണങ്ങള്‍ തുടര്‍ക്കഥയാവുന്നു. ഡെങ്കിപ്പനിയെക്കൂടാതെ എലിപ്പനിയും ആളുകളുടെ ജീവനെടുക്കുന്നു. ബുധനാഴ്ച മാത്രം 26,198 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ഇതില്‍ 135 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. 14 പേര്‍ക്ക് എച്ച്1 എന്‍1 ഉം, 9 പേര്‍ക്ക് എലിപ്പനിയും 3 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചിട്ടുണ്ട്. 1051 പേരാണ് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ബുധനാഴ്ച ഒരു എലിപ്പനി മരണവും സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇടുക്കി ഏലംദേശം ഗോപാലനാണ് എലിപ്പനി ബാധിച്ച് മരിച്ചത്.

FEVER

Recommended Video

cmsvideo

പനിബാധിതരുടെ എണ്ണത്തില്‍ കുറവ് വന്നിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പും ആരോഗ്യമന്ത്രി കെകെ ശൈലജയും ആവര്‍ത്തിക്കുന്നത്. പക്ഷേ പുറത്ത് വരുന്ന കണക്കുകള്‍ സ്ഥിതി നിയന്ത്രണ വിധേയമല്ല എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്. മലപ്പുറം ജില്ലയിലാണ് ബുധനാഴ്ച ഏറ്റവും കൂടുതല്‍ പനിബാധിതര്‍ ചികിത്സ തേടിയത്.മലപ്പുറത്ത് 3820 പേര്‍ ചികിത്സ തേടിയെങ്കില്‍ ഡെങ്കിപ്പനി പടര്‍ന്ന് പിടിക്കുന്ന തിരുവനന്തപുരത്ത് 3520 പേരാണ് പനി ബാധിച്ച് ആശുപത്രികളിലെത്തിയത്. ഇതില്‍ 59 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. തലസ്ഥാനത്തെ മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നതായാണ് റിപ്പോർട്ടുകൾ

English summary
Fever is spreading fastly in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X