Get Updates
Get notified of breaking news, exclusive insights, and must-see stories!

പനി മാറാതെ കേരളം! പനി മരണത്തിൽ സർവ്വകാല റെക്കോഡ്,കഴിഞ്ഞ ദിവസം മാത്രം 173 പേർക്ക് ഡെങ്കിപ്പനി...

ഇത്തവണ 176 പേർ പനി ബാധിച്ചു മരിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. പനി മരണങ്ങളിൽ സർവ്വകാല റെക്കോഡാണിത്.

തിരുവനന്തപുരം: സംസ്ഥാനത്ത് പനി പടരുന്നത് കുറയുന്നില്ലെന്ന് റിപ്പോർട്ടുകൾ. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടും സംസ്ഥാനത്ത് പനി കുറയുന്നില്ല. കഴിഞ്ഞ ദിവസം മാത്രം നാലു പേരാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പനി ബാധിച്ച് മരിച്ചത്.

ഇത്തവണ 176 പേർ പനി ബാധിച്ചു മരിച്ചുവെന്നാണ് ഇതുവരെയുള്ള കണക്ക്. പനി മരണങ്ങളിൽ സർവ്വകാല റെക്കോഡാണിത്. പനി വ്യാപകമായി പടർന്നുപിടിച്ച 2015ൽ ആകെ 114 പേരാണ് പനി ബാധിച്ച് മരിച്ചത്. 20,300 പേരാണ് കഴിഞ്ഞ ദിവസം പനി ബാധിച്ച് ആശുപത്രികളിലെത്തിയതെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്.

denguee

കഴിഞ്ഞ ദിവസം ആശുപത്രികളിലെത്തിയവരിൽ 173 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 86 പേരും തിരുവനന്തപുരം ജില്ലയിൽ നിന്നുള്ളവരാണ്. ചൊവ്വാഴ്ച ആശുപത്രികളിലെത്തിയവരിൽ 15 പേർക്ക് എലിപ്പനിയും 15 പേർക്ക് എച്ച് 1 എൻ 1ഉം സ്ഥിരീകരിച്ചിട്ടുണ്ട്.

പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിട്ടും പനി നിയന്ത്രിക്കാനാകാത്തത് ആരോഗ്യ വകുപ്പിനെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. പകർച്ചവ്യാധികൾ വ്യാപിക്കുന്നത് തടയാൻ ശുചീകരണ പ്രവർത്തനങ്ങളുമായി രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും രംഗത്തിറങ്ങിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ഹരിപ്പാട് ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചിരുന്നു. വരുന്ന ദിവസങ്ങളിൽ സിപിഎമ്മും വർഗബഹുജന സംഘടനകളും ശൂചീകരണ പ്രവർത്തനങ്ങൾക്കിറങ്ങുമെന്ന് അറിയിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+