പ്രേമിച്ച പെണ്ണിനെ വിട്ടുതരില്ല!യുവതിയുടെ കാമുകന്റെ ഭീഷണി,പ്രതിശ്രുത വരൻ ആ കടുംകൈ ചെയ്തു
കഴിഞ്ഞ ദിവസം വൈകീട്ടാണ് ജോബിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
നെടുങ്കണ്ടം: വിവാഹമുറപ്പിച്ച യുവതിയുടെ കാമുകന്റെ ഭീഷണിയെ തുടർന്ന് പ്രതിശ്രുധ വരൻ ആത്മഹത്യ ചെയ്തു. വിവാഹം നിശ്ചയിച്ചുറപ്പിച്ചിരുന്ന പെയിന്റിംഗ് തൊഴിലാളിയായ നെടുങ്കണ്ടം ആശാരികണ്ടം തുമ്പുങ്കൽ വീട്ടിൽ പരേതനായ ജോയിയുടെ മകൻ ജോബി(28)യാണു മരിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ടാണ് ജോബിയെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ജോബിയുടെ ആത്മഹത്യയ്ക്ക് കാരണം പ്രതിശ്രുത വധുവിന്റെ കാമുകന്റെ ഭീഷണിയാണെന്നാണ് സുഹൃത്തുക്കളും ബന്ധുക്കളും ആരോപിക്കുന്നത്.

പെയിന്റിംഗ് തൊഴിലാളി...
നെടുങ്കണ്ടം ആശാരിക്കണ്ടം തുമ്പുങ്കൽ വീട്ടിൽ പരേതനായ ജോയിയുടെ മകനാണ് ജോബി. ഇരുപത്തെട്ടുകാരനായ ജോബി നെടുങ്കണ്ടത് പെയിന്റിംഗ് ജോലി ചെയ്തുവരികയായിരുന്നു.

വിവാഹ നിശ്ചയം...
അടുത്തിടെയാണ് ഇരുപത്തെട്ടുകാരനായ ജോബിയുടെ വിവാഹം ഉറപ്പിച്ചത്. നെടുങ്കണ്ടത്തു തന്നെയുള്ള യുവതിയുമായാണ് ജോബിയുടെ വിവാഹം നിശ്ചയിച്ചത്.

വിവാഹം ഓഗസ്റ്റിൽ...
നെടുങ്കണ്ടം മേഖലയിലുള്ള യുവതിയുമായി വരുന്ന ഓഗസ്റ്റിൽ വിവാഹം നടത്താനാണ് നിശ്ചയിച്ചിരുന്നത്.

കാമുകൻ...
വിവാഹം നിശ്ചയം കഴിഞ്ഞ് കുറച്ചുനാളുകൾക്ക് ശേഷമാണ് പ്രതിശ്രുത വധുവിന്റെ കാമുകനാണെന്ന് പരിചയപ്പെടുത്തിയ യുവാവ് ജോബിയെ ഫോണിൽ വിളിക്കുന്നത്.

ഭീഷണിയും...
കാമുകനാണെന്ന് പരിചയപ്പെടുത്തി വിളിച്ച യുവാവ് ജോബിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇയാൾ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നതായി ജോബി സുഹൃത്തുക്കളോട് പറഞ്ഞിരുന്നു.

ബുധനാഴ്ച വൈകീട്ട്..
മരുന്നു വാങ്ങാൻ ആശുപത്രിയിൽ പോയിരുന്ന മാതാവ് പൊന്നമ്മ വൈകീട്ട് മൂന്നു മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ജോബിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

സംസ്ക്കാരം...
ആത്മഹത്യ ചെയ്ത ജോബിയുടെ സംസ്ക്കാര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ പതിനൊന്ന് മണിക്ക് നെടുങ്കണ്ടത്ത് നടന്നു. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications