വിവാഹ പന്തലിൽ എത്തിയത് വരന്റെ മൃതദേഹം! കണ്ണീർതോരാതെ കല്ല്യാണ വീട്... പുടവ കാത്തിരുന്ന പ്രതിശ്രുത വധു

 • Written By:
Subscribe to Oneindia Malayalam
cmsvideo
  നവവരൻ വാഹനാപകടത്തിൽ മരിച്ചു

  തിരുവനന്തപുരം: ഞായറാഴ്ച വിവാഹജീവിതത്തിലേക്ക് കാലെടുത്ത് വയ്ക്കേണ്ട പ്രതിശ്രുത വരനടക്കം രണ്ടുപേർക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം. തിരുവനന്തപുരം വാമനപുരം ആനാകുടി ഊന്നൻപാറ വിഷ്ണു വിലാസത്തിൽ വിഷ്ണുരാജ്(26), സുഹൃത്തും അയൽവാസിയും ഓട്ടോ ഡ്രൈവറുമായ ഊന്നൻപാറ വാഴവിള വീട്ടിൽ ശ്യാം(23) എന്നിവരാണ് ശനിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടത്.

  വിടി ബൽറാം അംഗൻവാടിയിൽ പഠിക്കുമ്പോൾ ടീച്ചറെ സ്വാധീനിച്ച് ഒരു പ്ലേറ്റ് ഉപ്പുമാവ് കൂടുതൽ നേടി...

  ആനാകുടി വിഷ്ണുവിലാസത്തിൽ വിഷ്ണുരാജിന്റെ വിവാഹം ഞായറാഴ്ച നടക്കാനിരിക്കെയാണ് അപകടമുണ്ടായത്. വിവാഹത്തിനുള്ള പന്തൽ ഒരുക്കിയ ശേഷം പണിക്കാരനെ വീട്ടിൽ കൊണ്ടുവിട്ട് വരുമ്പോൾ കിളിമാനൂരിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ ലോറി ഇടിക്കുകയായിരുന്നു. വിഷ്ണുരാജ് സംഭവസ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു.

  മലപ്പുറത്ത് പെണ്‍കുട്ടിയെ ശല്യം ചെയ്തെന്ന് ആരോപിച്ച് യുവാവിനെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു...

  വിവാഹം...

  വിവാഹം...

  ആനാകുടി പ്രതിരാജ്-ജയ ദമ്പതികളുടെ മൂത്ത മകനായ വിഷ്ണുരാജും, കിളിമാനൂർ സ്വദേശിനിയും തമ്മിലുള്ള വിവാഹമാണ് ഫെബ്രുവരി 11 ഞായറാഴ്ച നടക്കേണ്ടിയിരുന്നത്. കിളിമാനൂർ ശ്രീദേവി ഓഡിറ്റോറിയത്തിൽ പകൽ 9.45നും 10.15നും ഇടയിലായിരുന്നു വിവാഹചടങ്ങുകൾ.

  വരന്റെ വീട്ടിലും...

  വരന്റെ വീട്ടിലും...

  ഞായറാഴ്ചയിലെ വിവാഹത്തിന് മുന്നോടിയായി വിഷ്ണുരാജിന്റെ വീട്ടിലും ഒരുക്കങ്ങൾ പൂർത്തിയായിരുന്നു. വീട്ടിലെ പന്തൽ ‌ഡെക്കറേറ്റ് ചെയ്ത ശേഷം പണിക്കാരനെ തൊഴിക്കുഴിയിലെ വീട്ടിൽ കൊണ്ടുവിടാനാണ് വിഷ്ണുരാജും ശ്യാമും ശനിയാഴ്ച പുലർച്ചെ വീട്ടിൽ നിന്നും പോയത്.

  രാവിലെ...

  രാവിലെ...

  പന്തൽ പണിക്കാരനെ വീട്ടിൽ കൊണ്ടുവിട്ട് തിരികെ വരുമ്പോൾ കിളിമാനൂരിൽ വച്ചായിരുന്നു അപകടം. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്കിലേക്ക് തടി കയറ്റിവന്ന ലോറി ഇടിച്ചുകയറുകയായിരുന്നു. വിഷ്ണുരാജ് സംഭവസ്ഥലത്ത് വച്ചും, ശ്യാം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്.

  വിവാഹ വീട്...

  വിവാഹ വീട്...

  എന്നാൽ പ്രതിശ്രുത വരന്റെ മരണവാർത്ത ബന്ധുക്കൾക്കും നാട്ടുകാർക്കും ആദ്യം വിശ്വസിക്കാനായില്ല. ഞായറാഴ്ച രാവിലെ അനുപമയെ താലിച്ചാർത്തി പുതുജീവിതം തുടങ്ങേണ്ടിയിരുന്ന വിഷ്ണുരാജിന്റെ മരണം വീട്ടുകാരെയും ബന്ധുക്കളെയും തളർത്തി. വിവാഹാഘോഷങ്ങളുടെ ചിരികളികളും തിരക്കുകളും നിറഞ്ഞുനിന്നിരുന്ന വിഷ്ണുവിലാസം പൊടുന്നനെ ശോകമൂകമായി.

  കണ്ണീർ മാത്രം...

  കണ്ണീർ മാത്രം...

  വിഷ്ണുവിന്റെ മരണ വാർത്തയറിഞ്ഞതോടെ അനുപമയുടെ വീട്ടിലും കണ്ണീർച്ചാലുകളൊഴുകി. ശനിയാഴ്ച ഉച്ചയ്ക്ക് വിഷ്ണുവിന്റെ വിവാഹ പുടവ ഏറ്റുവാങ്ങാനിരുന്ന പ്രതിശ്രുത വധുവിനെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കൾ വിഷമിച്ചു.

   പൂർത്തിയായി...

  പൂർത്തിയായി...

  ശ്രീദേവി ഓ‍ഡിറ്റോറിയത്തിൽ വിവാഹത്തലേന്നുള്ള പാർട്ടിയുടെ ഒരുക്കങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കെയാണ് അപകട വാർത്തയറിഞ്ഞത്. ഇതോടെ ഒരുക്കങ്ങളെല്ലാം നിർത്തിവെച്ചു. മരണവിവരമറിഞ്ഞ് പ്രതിശ്രുധ വധുവിന്റെ ബന്ധുക്കളെല്ലാം വരന്റെ വീട്ടിലേക്ക് തിരിച്ചു.

   പൊതുദർശനം...

  പൊതുദർശനം...

  ഞായറാഴ്ച താലിക്കെട്ടും കഴിഞ്ഞ് വധുവിനോടൊപ്പം എത്തേണ്ട വീട്ടിലെ വിവാഹ പന്തലിൽ വിഷ്ണുരാജിന്റെ ചേതനയറ്റ ശരീരം കൊണ്ടുവന്നപ്പോൾ കണ്ടുനിന്നവർ വിങ്ങിപ്പൊട്ടി.

  അന്തിമോപചാരം

  അന്തിമോപചാരം

  മകന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന മാതാപിതാക്കളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കുമെന്നറിയാതെ ബന്ധുക്കളും കുഴങ്ങി. വിവാഹത്തലേന്ന് അതിഥികളെ സ്വീകരിക്കേണ്ട വിവാഹ പന്തലിൽ വിഷ്ണുരാജിന്റെ മൃതദേഹം മണിക്കൂറുകളോളം പൊതുദർശനത്തിന് വെച്ചു. നാട്ടുകാരും ബന്ധുക്കളുമടക്കം നിരവധിപേരാണ് അന്തിമോപചാരം അർപ്പിക്കാനെത്തിയത്.

  ചൂളൈമേട്ടിലെ ചായക്കടക്കാരനിൽ നിന്ന് ഗുണ്ട ബിനുവായ ബിന്നി പാപ്പച്ചൻ! റീഎൻട്രിക്ക് ഒരുങ്ങവെ കഷ്ടകാലം..

  English summary
  fiance and his friend died in an accident in trivandrum.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്