പ്രതിശ്രുത വധു കിടപ്പുമുറിയിൽ തൂങ്ങിമരിച്ചു, വിവരമറിഞ്ഞ വരൻ കടലിൽ ചാടി! സംഭവം കണ്ണൂരിൽ...
തലശേരിയിൽ പ്രതിശ്രുത വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു.
കണ്ണൂർ: തലശേരിയിൽ പ്രതിശ്രുത വധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. യുവതിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയെങ്കിലും ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തലശേരി ധർമ്മടം പോലീസ് സ്റ്റേഷന് സമീപം സ്നേഹഗാഥയിൽ സ്നേഹ മാധവനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അതിനിടെ, പ്രതിശ്രുത വധു ആത്മഹത്യ ചെയ്തെന്ന വിവരമറിഞ്ഞ് വരൻ ജോലിസ്ഥലത്ത് നിന്ന് കടലിൽ ചാടിയെന്ന റിപ്പോർട്ടും പുറത്തുവന്നു. രാഷ്ട്രദീപിക ദിനപ്പത്രമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചരക്കുകപ്പലിൽ നിന്നും കടലിൽ ചാടിയ യുവാവിനെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ആത്മഹത്യ...
തലശേരി ധർമ്മടം സ്വദേശിനി സ്നേഹ മാധവനെ കഴിഞ്ഞ തിങ്കളാഴ്ചയാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷം മുൻപ് നിശ്ചയിച്ച വിവാഹം ഉടനെ നടക്കാനിരിക്കെയായിരുന്നു സ്നേഹ ജീവനൊടുക്കിയത്.

ഉച്ചയോടെ...
സ്കൂൾ അദ്ധ്യാപികയായ സ്നേഹ സംഭവദിവസം അവധിയെടുത്തിരുന്നു. തിങ്കളാഴ്ച രാവിലെ പ്രധാനാദ്ധ്യാപികയെ ഫോണിൽ വിളിച്ച സ്നേഹ ഉച്ചവരെ അവധി വേണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. അതിനിടെ സമയം വൈകിയത് കൊണ്ടാണെങ്കിൽ അച്ഛൻ സ്കൂട്ടറിൽ കൊണ്ടുവിടാമെന്ന് പറഞ്ഞെങ്കിലും ഇതും നിരസിച്ചു.

കിടപ്പുമുറിയിൽ...
പിന്നീട് കിടപ്പുമുറിയിലേക്ക് പോയ സ്നേഹയെ ഏറെനേരമായിട്ടും കാണാത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷിച്ചത്. എന്നാൽ മകളെ അന്വേഷിച്ചെത്തിയ മാതാപിതാക്കൾ കണ്ടത് തൂങ്ങിമരിച്ച നിലയിലുള്ള സ്നേഹയുടെ മൃതദേഹമായിരുന്നു.

ഡയറിയിൽ...
സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ ധർമ്മടം പോലീസ് സ്നേഹയുടെ സ്വകാര്യ ഡയറി കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ഡയറിയിൽ നിന്നാണ് സ്നേഹയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയത്.

ഉത്തരവാദിയല്ല...
''എന്റെ മരണത്തിൽ മറ്റാരും ഉത്തരവാദിയല്ല, ഏട്ടനെ ഉപദ്രവിക്കരുത്, അമ്മയോടും അച്ഛനോടും മാപ്പ് ചോദിക്കുന്നു'' എന്നാണ് ഡയറിയിൽ എഴുതിയിരുന്നതെന്ന് രാഷ്ട്രദീപികയുടെ റിപ്പോർട്ടിൽ പറയുന്നു.

ഒരു വർഷം മുൻപ്...
ഒരു വർഷം മുൻപാണ് ധർമ്മടം സ്വദേശിനിയായ സ്നേഹയും മുഴപ്പിലങ്ങാട് സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹം ഉറപ്പിച്ചത്. വിവാഹ ഉറപ്പിച്ചതിന് പിന്നാലെ ഇരുവരും തമ്മിലുള്ള മോതിരം മാറൽ ചടങ്ങും നടത്തിയിരുന്നു.

കടലിൽ ചാടി...
അതിനിടെ, പ്രതിശ്രുത വധു തൂങ്ങിമരിച്ചെന്ന വിവരമറിഞ്ഞ് വരൻ കടലിൽ ചാടിയെന്നും റിപ്പോർട്ടുണ്ട്. ദിവസങ്ങളോളം അന്വേഷിച്ചിട്ടും യുവാവിനെ കണ്ടെത്താനായില്ലെന്നും, ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്നും രാഷ്ട്രദീപിക റിപ്പോർട്ട് ചെയ്തു.

അന്വേഷണം...
മുഴപ്പിലങ്ങാട് സ്വദേശിയെ കാണാതായ വിവരം ഇയാൾ ജോലിചെയ്യുന്ന ചരക്കുകപ്പലിലെ സഹപ്രവർത്തകർ പോലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, സ്നേഹയുടെ ആത്മഹത്യയ്ക്ക് പിന്നിലെ കാരണമെന്തെന്ന് സംബന്ധിച്ച് ഇതുവരെ വ്യക്തമായ സൂചനയൊന്നും ലഭിച്ചിട്ടില്ല.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം -
ജോലി പോയത് 30000 പേര്‍ക്ക്; കൂട്ടപ്പിരിച്ചുവിടലുമായി ഒറാക്കിള്‍, മെയില്‍ വന്നത് അതിരാവിലെ












Click it and Unblock the Notifications