• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എല്ലാം കോംപ്ലിമെന്റ്‌സാക്കി! കുമ്മനത്തിനെതിരെയുള്ള തട്ടിപ്പ് കേസ് ഇനിയില്ല... പണം കിട്ടിയെന്ന്

കൊല്ലം: കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. ബിജെപിയ്ക്കുള്ളിലും വലിയ കോളിളക്കങ്ങള്‍ക്ക് വഴിവച്ച് കേസ് ആണ് ഇപ്പോള്‍ ഒത്തുതീപ്പില്‍ എത്തിയിരിക്കുന്നത്.

തട്ടിപ്പ് കേസില്‍ കുമ്മനം; സമുന്നത നേതാവ് കൈവായ്പ വാങ്ങിയത് 10,000 രൂപ... ബിജെപി പ്രതിരോധത്തില്‍

പരാതിക്കാരനായ ഹരകൃഷ്ണന്‍ പരാതി പിന്‍വലിച്ചു. താന്‍ നിക്ഷേപിച്ച മുഴുവന്‍ പണവും തിരികെ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി പിന്‍വലിക്കുന്നത് എന്നാണ് ഹരികൃഷ്ണന്‍ വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വിഷയം വീണ്ടും ചര്‍ച്ചയാവുകയാണ്. പണം കൊടുത്ത് ഒത്തുതീര്‍പ്പാക്കിയാല്‍ തീരുന്നതേയുള്ളോ, ബിജെപിയുടെ സമുന്നത നേതാവിനെതിരെയുള്ള കേസ് എന്നാണ് ചോദ്യം.

കുമ്മനം നാലാം പ്രതി

കുമ്മനം നാലാം പ്രതി

ആറന്‍മുള സ്വദേശിയായ ഹരികൃഷ്ണനില്‍ നിന്ന് 28.75 ലക്ഷം രൂപ തട്ടിച്ചു എന്നായിരുന്നു കേസ്. ഈ കേസില്‍ ആറന്മുള്ള പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ കുമ്മനം രാജശേഖരന്‍ ആയിരുന്നു നാലാം പ്രതി. പ്രാഥമികാന്വേഷണം പോലും നടത്താതെയാണ് പോലീസ് കേസ് എടുത്തത് എന്നായിരുന്നു കുമ്മനത്തിന്റെ ആക്ഷേപം.

തട്ടിപ്പ് എങ്ങനെ

തട്ടിപ്പ് എങ്ങനെ

പാലക്കാടുള്ള ന്യൂ ബയോടെക്‌നോളജനിക്കല്‍ കമ്പനിയുടെ പേപ്പര്‍ കോട്ടണ്‍ മിക്‌സ് എന്ന് പ്ലാസ്റ്റിക് ബദല്‍ ഉത്പന്നത്തിന്റെ കമ്പനിയില്‍ ആണ് ഹരികൃഷ്ണന്‍ പണം നിക്ഷേപിച്ചത്. കുമ്മനം രാജശേഖരന്റെ പിഎ ആയിരുന്ന പ്രവീണ്‍ കുമാര്‍ മുഖേന ആയിരുന്നു ഇടപാട്. കുമ്മനം അന്ന് മിസോറാം ഗവര്‍ണര്‍ ആയിരുന്നു.

പണം കിട്ടിയില്ല

പണം കിട്ടിയില്ല

കമ്പനിയില്‍ ഓഹരി പങ്കാളിത്തമോ, നിക്ഷേപിച്ച പണമോ ലഭിക്കാത്ത സാഹചര്യത്തിലായിരുന്നു പരാതി. പലതവണ കുമ്മനം രാജശേഖരനേയും ഈ വിവരം അറിയിച്ചിരുന്നു എന്നാണ് പരാതിക്കാരന്‍ പറഞ്ഞിരുന്നത്. ഒടുവില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കിടെ നാലര ലക്ഷം രൂപ മാത്രം തിരികെ കിട്ടിയിരുന്നു എന്നും പരാതിക്കാരന്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ എല്ലാം തീര്‍ന്നു

ഇപ്പോള്‍ എല്ലാം തീര്‍ന്നു

തനിക്ക് കിട്ടാനുള്ള പണം മുഴുവന്‍ കിട്ടിയ സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുകയാണ് എന്നാണ് ഹരികൃഷ്ണന്‍ വ്യക്തമാക്കുന്നത്. പരാതി ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ബിജെപി നേതൃത്വം ഇടപെടുമെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ബിജെപി ഇടപെടലിനെ തുടര്‍ന്ന് തന്നെയാണ് ഇപ്പോള്‍ പണം തിരികെ നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പതിനായിരം കൈവായ്പ

പതിനായിരം കൈവായ്പ

പരാതിയില്‍ മറ്റൊരു കാര്യവും ഹരികൃഷ്ണന്‍ പരാമര്‍ശിച്ചിരുന്നു. പിഎ പ്രവീണിന്റെ വിവാഹ ചടങ്ങിനിടെ കുമ്മനം രാജശേഖരന്‍ തന്റെ കൈയ്യില്‍ നിന്ന് പതിനായിരം രൂപ കൈവായ്പ നല്‍കിയിരുന്നു എന്നതാണ് അത്. ഈ പണം തിരികെ കിട്ടിയോ എന്നതില്‍ വ്യക്തതയില്ല.

ബിജെപി വിഭാഗീയത

ബിജെപി വിഭാഗീയത

കുമ്മനം രാജശേഖരനെ പത്മനാഭസ്വാമി ക്ഷേത്ര ഭരണ സമിതിയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി നിയമിച്ചതിന് തൊട്ടുപിറകെയാണ് ഈ പരാതിയും കേസും പുറത്ത് വരുന്നത്. ബിജെപിയ്ക്കുള്ളിലെ വിഭാഗീയതയാണ് ഇതിന് പിന്നില്‍ എന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. കുമ്മനം രാജശേഖരന് ദേശീയ പുന:സംഘടനയില്‍ പദവികള്‍ ഒന്നും ലഭിക്കാത്തതില്‍ പാര്‍ട്ടിയില്‍ ഒരു വിഭാഗത്തിന് അസംതൃപ്തിയും ഉണ്ടായിരുന്നു.

കോംപ്രമൈസ് ആക്കാവുന്ന പരാതി

കോംപ്രമൈസ് ആക്കാവുന്ന പരാതി

സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ചായിരുന്നല്ലോ പരാതി. അതുകൊണ്ട് തന്നെ അത് ഒത്തുതീര്‍പ്പില്‍ എത്തിയേക്കുമെന്ന് ആദ്യമേ സൂചനകള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒരു സമുന്നത രാഷ്ട്രീയ നേതാവിനെതിരെ ഉണ്ടായ ആരോപണങ്ങള്‍ പരാതി പിന്‍വലിച്ചതുകൊണ്ട് മാത്രം ഇല്ലാതാകുമോ എന്നാണ് മറുവിഭാഗങ്ങളുടെ ചോദ്യം.

പ്രതികളിലെ ബിജെപിക്കാര്‍

പ്രതികളിലെ ബിജെപിക്കാര്‍

കുമ്മനം രാജശേഖരന്റെ പിഎ പ്രവീണ്‍ ആയിരുന്നു കേസിലെ ഒന്നാം പ്രതി. ഇവരെ കൂടാതെ ബിജെപിയുടെ ആര്‍ആര്‍ഐ സെല്‍ കണ്‍വീനര്‍ എന്‍ ഹരികുമാര്‍, വിജയന്‍, വിജയന്റെ ഭാര്യ കൃഷ്ണവേണി എന്നിവരും കേസില്‍ പ്രതികളായിരുന്നു.

cmsvideo
  തട്ടിപ്പ് കേസിൽ കുമ്മനത്തെ കുടുക്കിയത് സംഘിക്കുട്ടന്മാർ തന്നെ | Oneindia Malayalam

  English summary
  Financial Fraud case against Kummanam Rajasekharan compromised, complaint withdrawn
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X