കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫാന്‍സിനുള്ള കിരീടം കേരളത്തിന് തന്നെ.. 'നെയ്മറിന്റെ' റെക്കോഡ് തകര്‍ത്ത് 'മെസി'; കൂറ്റന്‍ കട്ടൗട്ടുകള്‍ എത്തി

Google Oneindia Malayalam News

കോഴിക്കോട്: കേരളത്തില്‍ ലോകകപ്പ് ആവേശത്തിന്റെ അലയൊലികള്‍ അടങ്ങുന്നില്ല. കിക്കോഫ് കഴിഞ്ഞിട്ടും ലോകത്തിന് മുന്നില്‍ കേരളത്തിന്റെ കാല്‍പന്ത് ആവേശം മാനം മുട്ടെ ഉയരുകയാണ്. കാല്‍പന്ത് കളിയുടെ ഈറ്റില്ലമായ മഞ്ചേരിയില്‍ നിന്നാണ് ഫുട്‌ബോള്‍ ആവേശത്തിന്റെ ഏറ്റവും പുതിയ വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്.

മഞ്ചേരിയില്‍ 150 അടി ഉയരത്തില്‍ ഉള്ള അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയുടെ കൂറ്റന്‍ കട്ടൗട്ട് ആണ് പിറന്നിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും ഉയരമുള്ള ലയണല്‍ മെസ്സിയുടെ ഫ്‌ളെക്‌സ് ആണ് മഞ്ചേരിക്ക് സ്വന്തമായിരിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിസേഷന്‍ ( ഐ എം എ ) കവളങ്ങാട് നിര്‍മിക്കുന്ന 23 നില കെട്ടിട സമുച്ചയത്തില്‍ ആണ്‌ ലയണല്‍ മെസിയുടെ കൂറ്റന്‍ ഫ്‌ലെക്‌സ് സ്ഥാപിച്ചിരിക്കുന്നത്. ഏകദേശം 2 ലക്ഷം രൂപയാണ് ലയണല്‍ മെസിയുടെ ഈ പടുകൂറ്റന്‍ കട്ടൗട്ടിനായി ചെലവാക്കിയിരിക്കുന്നത്.

1

കെട്ടിടത്തിന്റെ 17 നില ഉയരത്തിലാണ് ഫ്‌ളക്‌സ് സ്ഥാപിച്ചിരിക്കുന്നത്. 150 അടി ഉയരവും 40 അടി വീതിയുമുള്ള 6 ഭാഗങ്ങളാക്കിയാണ് ഫ്‌ളെക്‌സ് രൂപപ്പെടുത്തിയിരിക്കുന്നത്. കെട്ടിടത്തിന്റെ നിര്‍മാണം നടക്കുന്നതിനാല്‍ ഓരോ നിലയിലെയും സ്‌കാഫോള്‍ഡും ഫ്‌ളക്‌സിന് വേണ്ടി പ്രയോജനപ്പെടുത്തി. ഞായറാഴ്ച വൈകിട്ട് എട്ടരയോടെ ഇരുപതോളം തൊഴിലാളികള്‍ ചേര്‍ന്നായിരുന്നു പടുകൂറ്റന്‍ ഫ്‌ളെക്‌സ് സ്ഥാപിച്ചത്.

ഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതംഭിക്ഷാടനമാഫിയയില്‍ നിന്ന് ബാലികയെ രക്ഷപ്പെടുത്തിയ മമ്മൂട്ടി, പിന്നാലെ സുരേഷ് ഗോപിയും!! സിനിമയെ വെല്ലും ജീവിതം

2


അതോടൊപ്പം ഇടുക്കിയിലെ തൊടുപുഴയിലും കൂറ്റന്‍ കട്ടൗട്ട് ഉയര്‍ന്നിട്ടുണ്ട്. സൂപ്പര്‍ഹിറ്റ് സിനിമയായ ദൃശ്യത്തിലെ ജോര്‍ജ്കുട്ടിയുടെ വീടായി ചിത്രീകരിച്ച മഠത്തില്‍പറമ്പില്‍ വീടിന്റെ പറമ്പിലാണ് ലയണല്‍ മെസിയുടെ 70 അടി ഉയരത്തിലുള്ള കട്ടൗട്ട് സ്ഥാപിച്ചിരിക്കുന്നത്. ഉയരം കൊണ്ട് മഞ്ചേരിയിലേതിനേക്കാള്‍ ചെറുതാണെങ്കിലും ഇന്ത്യയില്‍ കൈകൊണ്ടു വരച്ച ഏറ്റവും വലിയ മെസി കട്ടൗട്ടാണ് ഇത് എന്നാണ് ആരാധകര്‍ പറയുന്നത്.

'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല'അന്നൊക്കെ നിരാശയായിരുന്നു... ആ സ്ത്രീയാണ് ജീവിക്കാന്‍ പഠിപ്പിച്ചത്, ദുരനുഭവം ഇപ്പോള്‍ മറന്നു'; ഷക്കീല

3

കൈകൊണ്ടു വരച്ച കൂറ്റന്‍ കട്ടൗട്ട് എന്ന ആശയം ജോമി വഴിത്തലക്കാരന്‍ എന്ന വ്‌ളോഗറുടെ മനസിലാണ് ആദ്യം ഉരുത്തിരിഞ്ഞത്. പിന്നീട് മാറിക പുത്തന്‍പള്ളി അര്‍ജന്റീന ഫാന്‍സ് ഇതിനായി കൈകോര്‍ത്തു. രണ്ട് സ്‌പോണ്‍സര്‍മാരേയും കിട്ടിയതോടെ സംഗതി ഉഷാറായി. ഇതിനായി ഒന്നര ലക്ഷം രൂപയോളമാണ് സമാഹരിച്ചത്. കലാകാരന്‍മാരായ രാജി മയൂരയും രാജേഷ് മയൂരയും ചേര്‍ന്ന് പ്രതിഫലമൊന്നും വാങ്ങാതെയാണ് മെസിയുടെ ചിത്രം വരച്ചത്.

പണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴപണം കുമിഞ്ഞ് കൂടും, വെറുതെ ഇരുന്നാലും വരുമാനം.. ഐശ്വര്യത്തിന്റെ നാളുകള്‍; ഈ രാശിക്കാര്‍ക്ക് ഇനി ഭാഗ്യപ്പെരുമഴ

4

പ്ലൈവുഡില്‍ തുണി ഒട്ടിച്ച് 6 ഭാഗങ്ങളായാണ് ചിത്രം തയ്യാറാക്കിയത്. ഫ്‌ളെക്‌സിന് ബ്രസീല്‍, പോര്‍ച്ചുഗല്‍ ഫാന്‍സും അഭിവാദ്യമേകി.. ബ്രസീല്‍ ആരാധകര്‍ കട്ടൗട്ട് കെട്ടാന്‍ കൂടിയതും ഫുട്‌ബോള്‍ ഐക്യത്തിന്റെ പ്രതിധ്വനി തീര്‍ത്തു. അതേസമയം പാലക്കാട് ഒറ്റപ്പാലത്ത് ബ്രസീല്‍ താരം നെയ്മറിന്റേയും കൂട്ടന്‍ കട്ടൗട്ട് സ്ഥാപിച്ചു. ഒറ്റപ്പാലം പാലത്തിന് സമീപമാണ് 105 അടി ഉയരത്തില്‍ നെയ്മറിന്റെ കട്ടൗട്ട് വന്നത്.

5

നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ ജാനകിദേവിയാണ് കൂറ്റന്‍ കട്ടൗട്ട് ഉദ്ഘാടനം ചെയ്തത്. അര്‍ജന്റീന ഫാന്‍സുയര്‍ത്തിയ 65 അടിയുള്ള മെസിയുടെ കട്ടൗട്ടിന് മറുപടി എന്നോണമാണ് 105 അടിയില്‍ തീര്‍ത്ത കൂറ്റന്‍ കട്ടൗട്ടുയര്‍ന്നത്. ഒറ്റപ്പാലം ബ്രസീല്‍ ഫാന്‍സും പി.ടി. ആഡ്‌സും ചേര്‍ന്നാണ് കട്ടൗട്ട് ഉയര്‍ത്തിയത്.

English summary
FIFA World Cup 2022: Kerala Football Fans installed huge cutouts of lionel messi and neymar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X