കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷംനാ കാസിം ബ്ലാക്ക്മെയിൽ കേസ്: അഞ്ചാം പ്രതി കീഴടങ്ങി, നടിയുടെ വീട്ടിലെത്തിയത് വിവാഹാലോചനയ്ക്കെന്ന്

  • By Desk
Google Oneindia Malayalam News

കൊച്ചി: നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ചൊവ്വാഴ്ച നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. നടിയുടെ അമ്മ നൽകിയ പരാതിയിൽ പോലീസ് അന്വേഷണംം ആരംഭിച്ചതോടെയാണ് തട്ടിപ്പ് സംഘത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവരുന്നത്. ഇതോടെ സംഘത്തിനെതിരെ പരാതിയുമായി കൂടുതൽ പേർ രംഗത്തെത്തുകയും ചെയ്തിരുന്നു.

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സിനിമാ മേഖലയുമായി ബന്ധം, ഒരാള്‍ കീഴടങ്ങി, കൂടുതല്‍ കേസുകള്‍!!ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയവര്‍ക്ക് സിനിമാ മേഖലയുമായി ബന്ധം, ഒരാള്‍ കീഴടങ്ങി, കൂടുതല്‍ കേസുകള്‍!!

 അഞ്ചാം പ്രതി അറസ്റ്റിൽ

അഞ്ചാം പ്രതി അറസ്റ്റിൽ

നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിലെ അഞ്ചാം പ്രതിയായ അബ്ദുൾ സലാമാണ് കോടതിയിലെത്തിയ ശേഷം ഇയാൾ കീഴടങ്ങുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് നാല് പ്രതികളെ തിങ്കളാഴ്ച തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു പേർ കൂടി കേസിൽ പിടിയിലാകാനുണ്ട്. എന്നാൽ ഇതേ സംഘത്തിനെതിരെ മൂന്ന് പെൺകുട്ടികൾ കൂടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതോടെ കേസിൽ ആറോളം പ്രതികളുണ്ടെന്ന സൂചനയാണ് കൊച്ചി ഡിസിപി നൽകുന്നത്. ഷംനയുടെ വീട്ടിൽ പോയിരുന്നുവെങ്കിലും കുടുംബത്തിൽ നിന്ന് പണം ആവശ്യപ്പെട്ടിട്ടില്ല എന്നാണ് ഇയാൾ പോലീസിനോട് പറഞ്ഞത്.

 വീട്ടിലെത്തിയത് വിവാഹം ആലോചിച്ച്

വീട്ടിലെത്തിയത് വിവാഹം ആലോചിച്ച്


ഷംനയുടെ വീട്ടിലെത്തിയത് വിവാഹം ആലോചിച്ചാണെന്നാണ് അഞ്ചാം പ്രതിയായ അബ്ദുൾ സലാം പോലീസിനോട് പറഞ്ഞത്. അൻവറിന് വേണ്ടിയായിരുന്നു വിവാഹാലോചനയെന്നും ഇയാൾ പറയുന്നു. തങ്ങൾ കൊണ്ടുവന്ന വിവാഹാലോചനയോട് അനുകൂല സമീപനം സ്വീകരിച്ച ഷംനയുടെ കുടുംബം പിന്നീടാണ് പിന്മാറിയതെന്നും ഇയാൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇതേ സംഘത്തിന് സ്വർണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള സംശയം നാല് പേർ അറസ്റ്റിലായതോടെ തന്നെ ഉയർന്നിരുന്നു. ഇക്കാര്യവും ഇയാൾ നിരസിച്ചിട്ടുണ്ട്.

Recommended Video

cmsvideo
സിനിമയിലെ സ്വര്‍ണ്ണക്കടത്തുകാര്‍ നടിമാരെ ഉപയോഗിക്കുന്നു | Oneindia Malayalam
 ടിക് ടോക് താരത്തിന് ബന്ധമില്ലെന്ന്

ടിക് ടോക് താരത്തിന് ബന്ധമില്ലെന്ന്

ഷംനയുടെ വീട്ടിൽ വിവാഹ ആലോചനയുമായെത്തി തട്ടിപ്പിന് ശ്രമിച്ച സംഭവത്തിൽ കാസർഗോഡുകാരനായ ടിക്ടോക് താരത്തിന് നേരിട്ട് ബന്ധമില്ലെന്നാണ് പോലീസിന്റെ നിഗമനം. ടിക് ടോക് താരത്തിന്റെ ഫോട്ടോ കാണിച്ചാണ് സംഘം ഷംനയുടെ വീട്ടിൽ വിവാഹാലോചനയുമായെത്തിയത്. എന്നാൽ കേസുമായി ബന്ധപ്പെട്ട് ഇയാളെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. പലപ്പോഴായി ഷംനയ്ക്ക് ഇവർ ടിക്ടോക് താരത്തിന്റെ ഫോട്ടോകൾ അയച്ചുനൽകുകയും ചെയ്തിട്ടുണ്ട്.

 കാണിച്ചത് ടിക് ടോക് താരത്തിന്റെ ഫോട്ടോ

കാണിച്ചത് ടിക് ടോക് താരത്തിന്റെ ഫോട്ടോ

കാസർഗോഡ് സ്വദേശിയായ ടിക് ടോക് താരത്തിന്റെ ഫോട്ടോയാണ് വിവാഹോലാചോനയുമായെത്തിയ സംഘം ഷംനയുടെ കുടുംബത്തെ കാണിച്ചത്. ഇയാളുടെ വീഡിയോയും കുടുംബത്തെ കാണിച്ചതായി പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. വിവാഹാലോചനയ്ക്കായി ഷംനയുടെ കുടുംബത്തെ ബന്ധപ്പെട്ട സംഘമാണ് തട്ടിപ്പിന് ശ്രമിച്ചത്. ഫോണിലൂടെ സംസാരിച്ചതോടെ ഷംനയുടെ കുടുംബം താൽപ്പര്യം പ്രകടിപ്പിച്ചതോടെ പെണ്ണുകാണലിനായി ചെക്കനും പിതാവും എത്താമെന്ന് അറിയിക്കുകയും ചെയ്തു. ജൂൺ മൂന്നിന് ഷംനയുടെ വീട്ടിലെത്തിയ സംഘം പയ്യനും പിതാവും വേറെ ഒരു ദിവസം എത്തുമെന്ന് അറിയിക്കുകയായിരുന്നു. ആറ് പേരാണ് അന്നേ ദിവസം ഷംനയുടെ വീട്ടിലെത്തിയത്.

നാല് തൃശ്ശൂർ സ്വദേശികൾ

നാല് തൃശ്ശൂർ സ്വദേശികൾ

നടി ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ചൊവ്വാഴ്ചയാണ് നാല് പേർ അറസ്റ്റിലായത്. സംഭവത്തിൽ വാടാനപ്പള്ളി സ്വദേശിയായ റഫീഖ്, കടവന്നൂർ രമേശ്, കൈപ്പമംഗലം സ്വദേശി ശരത്, ചേറ്റൂർ സ്വദേശിയായ അഷ്റഫ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. എന്നാൽ മൂന്ന് പേർക്ക് കൂടി സംഭവത്തിൽ പങ്കുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. ഇവരെ പിടികൂടാനുള്ള ശ്രമത്തിലാണ് പോലീസ്. ഷംനയുടെ അമ്മയുടെ പരാതിയിൽ കേസെടുത്ത പോലീസ് തുടർനടപടികളുമായി മുന്നോട്ടുപോകുകയായിരുന്നു. അറസ്റ്റിലായ നാല് പേരെയും റിമാൻഡ് ചെയ്തിട്ടുണ്ട്.

 തെളിവെടുപ്പ് നടത്തും

തെളിവെടുപ്പ് നടത്തും

കേസിൽ ചൊവ്വാഴ്ച അറസ്റ്റിലായ നാല് പ്രതികളെ വിശദമായി ചോദ്യം ചെയ്യാനാണ് പോലീസ് നീക്കം. മോഡലും നടിയും ഉൾപ്പെടെ പ്രതികൾക്കെതിരെ പരാതി നൽകിയ സാഹചര്യത്തിൽ ഇവരെ പാലക്കാടുള്ള രഹസ്യ കേന്ദ്രത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തും. മോഡലുകളായ യുവതികളെ പാലക്കാട് എത്തിച്ച മീരയോടും പോലീസ് നേരിട്ട് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതികൾക്കെതിരെ പരാതിയുമായി എത്തിയ ആലപ്പുഴയിലുള്ള മോഡലിന്റെ സുഹൃത്താണ് മീര.

 പ്രത്യേക അന്വേഷണ സംഘം

പ്രത്യേക അന്വേഷണ സംഘം

ഷംന തട്ടിപ്പ് സംഘത്തിനെതിരെ പരാതി നൽകിയതിന് പിന്നാലെ ഒരു നടിയും ആലപ്പുഴ സ്വദേശിയായ മോഡലും ഇതേ സംഘത്തിനെതിരെ മരട് പോലീസിനെ സമീപിച്ച് പരാതി നൽകിയിരുന്നു. ഇതോടെ പ്രതികൾ ഉൾപ്പെട്ട തട്ടിപ്പും സ്വർണ്ണക്കടത്തുമായുള്ള ബന്ധവും പോലീസ് അന്വേഷിച്ച് വരുന്നുണ്ട്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ കേസന്വേഷണത്തിനായി പ്രത്യേക സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. പ്രതികൾക്കെതിരെ മനുഷ്യക്കടത്ത്, തടഞ്ഞുവെക്കൽ, സ്ത്രീകളെ ഉപദ്രവിക്കൽ എന്നീ വകുപ്പുകൾ ചുമത്തുമെന്നാണ് പോലീസ് നൽകുന്ന വിവരം.

English summary
Fifth accused surrenders in Actress Shamna Kasim blackmailing case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X