സമ്പൂർണ്ണ വാക്സിനേഷൻ അമ്പത് ശതമാനം കടന്നു; കൊവിഡ് ജാഗ്രത തുടരുന്നു!
തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂർണ്ണ വാക്സിനേഷൻ കൈവരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കൊവിഡ് വാക്സിനെടുക്കേണ്ട ജനസംഖ്യയുടെ പകുതിയിലധികം പേർ രണ്ടാം ഡോസ് സ്വീകരിച്ചിട്ടുണ്ട്. വാക്സിനേഷൻ പ്രക്രിയയിൽ ഇത് കേരളത്തിന് വലിയ നേട്ടമാണെന്നും വീണ ജോർജ് പറഞ്ഞു. ദേശീയ ശരാശരിയേക്കാൾ കൂടുതലായി 94 ശതമാനം പേർക്ക് ആദ്യ ഡോസ് വാക്സിൻ നൽകി കഴിഞ്ഞുവെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

ദേശീയ തലത്തില്‍ ഒന്നാം ഡോസ് വാക്‌സീനേഷന്‍ 77.37 ശതമാനവും രണ്ടാം ഡോസ് വാക്‌സീനേഷന്‍ 33.99 ശതമാനവുമാകുമ്പോഴാണ് കേരളം ഈ നേട്ടം കൈവരിക്കുന്നത്. വാക്‌സീനേടുക്കേണ്ട ജനസംഖ്യയുടെ 94.58 ശതമാനം പേര്‍ക്ക് (2,52,62,175) ആദ്യ ഡോസും 50.02 ശതമാനം പേര്‍ക്ക് (1,33,59,562) രണ്ടാം ഡോസും നല്‍കി. ഒന്നും രണ്ടും ഡോസ് ചേര്‍ത്ത് ആകെ 3,86,21,737 ഡോസ് വാക്‌സിനാണ് ഇതുവരെ നല്‍കിയത്. വാക്‌സീനേഷന്‍ ഏതാണ്ട് ലക്ഷ്യത്തോടടുക്കുകയാണ്.

മൂന്നു ജില്ലകളിൽ 100 ശതമാനത്തോളം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. പത്തനംതിട്ട, എറണാകുളം, വയനാട് ജില്ലകളിലാണ് 100 ശതമാനം പൂർത്തീകരിച്ചത്. ഈ ജില്ലകളിൽ വളരെ കുറച്ചുപേർ മാത്രമാണ് ആദ്യ ഡോസ് വാക്സിനെടുക്കാനുള്ളത്. ഇനിയും വാക്സിനെടുക്കാൻ ഉള്ളവർ തൊട്ടടുത്ത വാക്സിനേഷൻ കേന്ദ്രങ്ങളിലെത്തി നടപടിക്രമങ്ങൾ പൂർത്തീകരിക്കേണ്ടതാണ് - ആരോഗ്യമന്ത്രി വ്യക്തമാക്കി.

രണ്ടാം ഡോസ് വാക്‌സീനെടുക്കാനുള്ളവരില്‍ ചിലര്‍ കാലതാമസം വരുത്തുന്നതായാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ട്. കോവിഷീല്‍ഡ് വാക്‌സിന്‍ 84 ദിവസം കഴിഞ്ഞും കോവാക്‌സിന്‍ 28 ദിവസം കഴിഞ്ഞും ഉടന്‍ തന്നെ രണ്ടാം ഡോസ് സ്വീകരിക്കേണ്ടതാണ് - മന്ത്രി പറഞ്ഞു.
എന്നാല്‍, ചിലയാളുകള്‍ 84 ദിവസം കഴിഞ്ഞും വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്തുന്നില്ല. രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ചാല്‍ മാത്രമേ പൂര്‍ണമായ ഫലം ലഭിക്കൂ. രണ്ടാം ഡോസ് വാക്‌സിന്‍ കൃത്യസമയത്ത് തന്നെ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഒക്‌ടോബര്‍ 20 മുതല്‍ 26 വരെയുള്ള കാലയളവില്‍ ശരാശരി 78,891 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ രണ്ട് ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകൾ വേണ്ടി വന്നത്. 1.5 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവിൻ്റെ ആവശ്യമുണ്ടായത്. കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 1497 കുറവുണ്ടായെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2.5 ശതമാനവും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുൻ ആഴ്ചകളുമായി താരതമ്യപ്പെടുത്തുമ്പോൾ കുറഞ്ഞു വരുന്നതായും മന്ത്രി ചൂണ്ടിക്കാട്ടി.
പുത്തന്‍ മേക്കോവറില്‍ ആനന്ദം താരം സിദ്ധി; പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍












Click it and Unblock the Notifications