അരും കൊലയ്ക്ക് മുന്‍പേ... കെവിനൊപ്പമുള്ള അവസാന നിമിഷങ്ങള്‍... നീനു പറയുന്നത് ഇങ്ങനെ

Recommended Video

cmsvideo
    കെവിന്റെ മരണത്തിനു മുന്നുള്ള അവസാന നിമിഷങ്ങൾ വിവരിച്ച് നീനു

    കുറ്റപ്പെടുത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും നടുവില്‍ നിന്ന് ഒരു പുതു ജീവിതത്തിലേക്കാണ് കെവിന്‍ നീനുവിനെ കൈപിടിച്ച് കൂട്ടിയത്. സന്തോഷം മാത്രമുള്ള ദിവസങ്ങള്‍. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പാണ് കെവിനും നീനുവും വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ തിരിമാനിച്ചത്.

    കെവിനുമായുള്ള ബന്ധം അറിഞ്ഞതിന് പിന്നാലെ നീനുവിന്‍റെ അമ്മ രഹ്ന നീനുവിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരുന്നു. ഇനി പഠിക്കാന്‍ പോകേണ്ട.. നിന്‍റെ വിവാഹം ഉടന്‍ നടത്തും എന്നായിരുന്നു നീനുവിനെ രഹ്ന ഭീഷണിപ്പെടുത്തിയത്. ഇതോടെയാണ് കെവിനൊപ്പം ഇറങ്ങിപ്പോകാന്‍ നീനു തിരുമാനിക്കുന്നത്.

    നല്ല ദിനങ്ങള്‍

    നല്ല ദിനങ്ങള്‍

    വിദേശത്തായിരുന്നു നീനുവന്‍റെ മാതാപിതാക്കളായ രഹ്നയും ചാക്കോയും ജോലി ചെയ്തിരുന്നത്. അവര്‍ നീനുവിനേയും സഹോദരന്‍ ഷാനുവിനേയും ചാക്കോയുടെ അച്ഛനൊപ്പമായിരുന്നു നിര്‍ത്തിയിരുന്നത്. സന്തോഷം നിറഞ്ഞതായിരുന്നു ആ ദിവസങ്ങള്‍ എന്ന് നീനു ന്യൂസ് മിനിറ്റിന് നല്‍കിയ അഭിമുഖത്തില്‍ നീനു പറയുന്നു. എന്നാല്‍ നീനു അഞ്ചാം ക്ലാസില്‍ ആയപ്പോഴേക്കും രഹ്ന നാട്ടിലേക്ക് മടങ്ങി. ഇതോടെ രഹ്നയും നീനുവും ഷാനുവും മറ്റൊരു വീടെടുത്ത് മാറി. ഇതോടെ കാര്യങ്ങള്‍ തകിടം മറിഞ്ഞ് തുടങ്ങി.

    പീഡനം

    പീഡനം

    പിന്നീടങ്ങോട്ട് സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ലെന്ന് നീനു പറയുന്നു. എന്നും വഴക്കും ബഹളങ്ങളും മാത്രമായിരുന്നു വീട്ടില്‍.അയല്‍വാസികളെല്ലാം വീട്ടിലെ അന്തരീക്ഷത്തെ പരിഹസിച്ചു. പരിഹാസം ഓര്‍ത്ത് പുറത്തിറങ്ങാന്‍ പോലും മടിയായിരുന്നു. മാതാപിതാക്കളും സഹോദരനും എന്നും തന്നെ പീഡിപ്പിച്ചു. പീഡനത്തില്‍ നിന്നും രക്ഷ തേടിയാണ് കോട്ടയത്തേക്ക് പഠിക്കാനായി പോകുന്നത് നീനു പറയുന്നു.

    കോട്ടയത്ത് വെച്ച്

    കോട്ടയത്ത് വെച്ച്

    കോട്ടയം ബികെ കോളേജില്‍ ജിയോളജി പഠിക്കാന്‍ എത്തിയപ്പോഴാണ് കെവിനെ നീനു പരിചയപ്പെടുന്നത്. നീനുവിന്‍റെ സുഹൃത്തിനെ കാണാന്‍ എത്തിയതായിരുന്നു കെവിന്‍. കെഎസ്ആര്‍ടിസി ബസ്റ്റാന്‍റില്‍ വെച്ച് സുഹൃത്ത് ഇരുവരേയും പരിചയപ്പെടുത്തി. ഇടയ്ക്കിടെ അവര്‍ ഫോണില്‍ സംസാരിച്ചു. ഇടയ്ക്കെപ്പോഴോ ഇരുവരുടേയും സംസാരത്തിന്‍റെ ദൈര്‍ഘ്യം കൂടി. കെവിനാണ് ആദ്യമായി നീനുവിനോട് പ്രണയം പറയുന്നത്. എന്നാല്‍ തന്‍റെ വീട്ടില്‍ അറിഞ്ഞാല്‍ കാര്യങ്ങള്‍ വഷളാകുമെന്ന ബോധ്യമുള്ള നീനു കെവിനോട് കാര്യങ്ങള്‍ തുറന്നു പറഞ്ഞു. എന്നാല്‍ ആരേയും ഭയക്കേണ്ടെന്നും ആരൊക്കെ എതിര്‍ത്താലും നീനുവിനെ സ്വന്തമാക്കുമെന്നുമായിരുന്നു നീനുവിന് കെവിന്‍ വാക്ക് കൊടുത്തത്.

    വിദേശത്ത്

    വിദേശത്ത്

    നീനുവുമായി പ്രണയത്തിലായതിന് ശേഷമാണ് കെവിന്‍ വിദേശത്തേക്ക് ജോലി തേടി പോയത്. നല്ലൊരു ജോലി നേടി ഉടന്‍ നീനുവിന്‍റെ സ്വന്തമാക്കുക. ഇതുമാത്രമായിരുന്നു കെവിന്‍റെ ആഗ്രഹം. എന്നാല്‍ വിവാഹം കഴിക്കാനായി നീനുവിന് വീട്ടുകാരുടെ സമ്മര്‍ദ്ദം ഏറിയതോടെ കെവിന് നാട്ടിലേക്ക് തിരിക്കേണ്ടി വന്നു. മറ്റൊരു ജോലി വിദേശത്ത് ശരിയാക്കി ആഗസ്തില്‍ പോകാന്‍ ഇരിക്കുകയായിരുന്നു കെവിന്‍. എന്നാല്‍ വീണ്ടും വലിയ ഒരു ഇടവേള ഉണ്ടായാല്‍ നീനുവിനെ അവളുടെ വീട്ടുകാര്‍ വിവാഹം കഴിപ്പിക്കുമെന്ന് കെവിന് അറിയാമായിരുന്നു. ഇതോടെയാണ് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കെവിന്‍ തിരുമാനിച്ചത്.

    മെയ് 24 ന്

    മെയ് 24 ന്

    മെയ് 24 നാണ് താന്‍ കെവിനൊപ്പം പോവുകയാണെന്ന് നീനു വീട്ടുകാരെ അറിയിക്കുന്നത്. ഹോസ്റ്റലില്‍ നിന്നും കെവിനൊപ്പം പോയ നീനു കോട്ടയത്ത് എത്തി. പിന്നാലെ കെവിനൊപ്പം ബന്ധുവീട്ടിലേക്ക്. എന്നാല്‍ വീടുവിട്ട് ഇറങ്ങിയതോടെ നീനുവിന്‍റെ ബന്ധുക്കള്‍ ഇരുവര്‍ക്കുമായി അന്വേഷണം തുടങ്ങി. പോലീസില്‍ പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ ഗാന്ധി നഗര്‍ സ്റ്റേഷനില്‍ ഇരുവരേയും വിളിപ്പിച്ചു.

    പോയില്ല

    പോയില്ല

    പോലീസുകാര്‍ ഭയപ്പെടുത്തിയിട്ടും വീട്ടുകാരുടെ ഭീഷണിയുണ്ടായിട്ടും നീനു വീട്ടുകാര്‍ക്കൊപ്പം പോകാതെ കെവിനൊപ്പം തന്നെ പോകാന്‍ തിരുമാനിക്കുകയായിരുന്നു. കെവിന്‍റെ വീട്ടില്‍ അമ്മയ്ക്ക് സുഖമില്ലാത്തതിനാല്‍ കെവിന്‍ നീനുവിനേയും കൂട്ടി കോട്ടയം അമ്മന്‍ചേരിയില്‍ ഉള്ള ഒരു ഹോസ്റ്റലില്‍ നീനുവിനെ താമസിപ്പിച്ചു. പിറ്റേന്ന് വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് വാക്ക് കൊടുത്ത ശേഷമായിരുന്നു കെവിന്‍ ഹോസ്റ്റലില്‍ നിന്ന് മടങ്ങിയത്.

    ബഹളം

    ബഹളം

    ഇതിനിടെ മെയ് 26 നീനുവിന്‍റെ അമ്മ രഹ്ന കെവിന്‍റെ ബന്ധുവും സുഹൃത്തുമായ അനീഷിന്‍റെ വീട്ടില്‍ എത്തി ബഹളം വെച്ചു. പിന്നാലെ കെവിന്‍ നീനുവിനെ ഹോസ്റ്റലില്‍ പോയി കണ്ടു കോട്ടയത്തേക്ക് ഒരുമിച്ച് പോയി വിവാഹം രജിസ്ട്രേഷനുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കി നീനുവിനെ വീണ്ടും ഹോസ്റ്റലില്‍ തിരികെ എത്തിച്ചു.

    രാത്രി വൈകി

    രാത്രി വൈകി

    രാത്രി വൈകുവോളവും ഇരുവരും ഫോണില്‍ സംസാരിച്ചിരുന്നതായി നീനു വെളിപ്പെടുത്തി. ആരൊക്കെ എതിര്‍ത്താലും പൊന്നീ നിന്നെ സ്വന്തമാക്കും എന്നായിരുന്നു കെവിന്‍ അവസാനമായി നീനുവിനോട് പറഞ്ഞത്. വിവാഹ രജിസ്ട്രേഷന്‍റെ കാര്യങ്ങള്‍ ചിലത് കൂടി പൂര്‍ത്തിയാക്കണമെന്നും അതിനാല്‍ രാവിലെ വിളിച്ചുണര്‍ത്തണമെന്നും കെവിന്‍ നീനുവിനോട് പറഞ്ഞ ശേഷമായിരുന്നു കെവിന്‍ കിടന്നത്.

    പിറ്റേന്ന്

    പിറ്റേന്ന്

    എന്നാല്‍ പിറ്റേന്ന് രാവിലെ നീനു കെവിനെ വിളിച്ചെങ്കിലും കെവിന്‍ ഫോണ്‍ എടുത്തില്ല. ഇതോടെ സംശയം തോന്നിയ നീനു കെവിന്‍റെ സുഹൃത്തിനെ ബന്ധപ്പെട്ടപ്പോഴാണ് കെവിനെ ചിലര്‍ എത്തി തട്ടിക്കൊണ്ടുപോയതായി പറയുന്നത്. വിവരം കേട്ട പിന്നാലെ ഗാന്ധിനഗര്‍ പോലീസ് സ്റ്റേഷനിലേക്ക് നീനു എത്തിയെങ്കിലും പോലീസ് ആക്രോശിച്ച് പുറത്താക്കുകയായിരുന്നു. കെവിന്‍ തിരിച്ചു വരുമെന്ന് സുഹൃത്തുക്കള്‍ സമാധാനിപ്പിച്ചെങ്കിലും കാത്തിരിപ്പിനൊടുവില്‍ കെവിന്‍റെ ജീവനറ്റ ശരീരമായിരുന്നു നീനുവിന് ലഭിച്ചത്.

    ദുരഭിമാനം

    ദുരഭിമാനം

    മകളോടുള്ള സ്നേഹമല്ല അവരെ കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. കെവിന്‍റെ ജാതിയും സമ്പത്തും തന്നെയായിരുന്നു അവരുടെ പ്രശ്നം. ദുരഭിമാനത്തിന്‍റെ പേരില്‍ അവര്‍ കെവിനെ കൊല്ലുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ഭൂമുഖത്തുനിന്നേ ഇല്ലാതാക്കുമെന്ന് ചെറിയ സൂചനയെങ്കിലും കിട്ടിയുന്നേല്‍ തങ്ങള്‍ ദൂരേക്ക് എവിടെങ്കിലും പോയി ജീവിച്ചേനെയെന്നും നീനു പറയുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+