സമരോത്സുകതയും പ്രതിഷേധവും എല്ലാം ഇനി ഓര്മ മാത്രം; സുഗതകുമാരിയുടെ വേര്‍പാടില്‍ അനുശോചിച്ച് പ്രമുഖര്‍
തിരുവനന്തപുരം: കവയത്രിയും പാരിസ്ഥിതിക പ്രവര്‍ത്തകയുമായ സുഗതകുമാരിയുടെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തി പ്രമുഖര്‍. കൊവിഡ് ബാധിച്ച് തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്നലെ ഉച്ചയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സുഗതകുമാരി ടീച്ചറുടെ വേര്‍പാട് സാമൂഹിക-സാംസ്കാരിക രംഗത്ത് കനത്ത നഷ്ടമാണ്. മന്ത്രിമാരായ തോമസ് ഐസക്ക്, കടകംപള്ളി സുരേന്ദ്രന്, കെകെ ശൈലജ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.
Recommended Video


കടകംപള്ളി സുരേന്ദ്രന്
ഏറെ പ്രിയപ്പെട്ട സുഗതകുമാരി ടീച്ചര്‍ പോയി. ആ സ്നേഹവും സമരോത്സുകതയും പ്രതിഷേധവും എല്ലാം ഇനി ഓര്മ മാത്രം. മണ്ണിന് വേണ്ടി, മരങ്ങള്‍ക്ക് വേണ്ടി, മനുഷ്യന് വേണ്ടി കവിത കുറിക്കുകയും പ്രതികരിക്കുകയും ചെയ്ത കവയത്രിയാണ് ആകസ്മികമായി വിടവാങ്ങിയത്. സകലതിനും നന്ദി പറഞ്ഞ് സകലരോടുമുള്ള സ്നേഹം തുറന്നു പ്രകടിപ്പിച്ച ടീച്ചര്‍ മലയാളമുള്ളിടത്തോളം മനസുകളിലുണ്ടാകും. ഒരു രാത്രിമഴ പോലെ ടീച്ചറെ കുറിച്ചുള്ള ഓര്‍മ്മകള്‍ നൊമ്പരം തീര്‍ക്കും- കടകംപള്ളി സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.

തോമസ് ഐസക്ക്
മലയാളിയുടെ മനസില്‍ പരിസ്ഥിതി ബോധത്തിന്റെ പകല്‍വെളിച്ചമായി ജ്വലിച്ചു നിന്ന പ്രിയങ്കരിയായ സുഗതകുമാരി ടീച്ചര്‍ വിടവാങ്ങി. പരിസ്ഥിതിയെക്കുറിച്ചുള്ള കേരളത്തിന്റെ കാഴ്ച്ചപ്പാടുകള്‍ മാറ്റാനും പുതുക്കാനും ഇത്രയേറെ എഴുതുകയും പ്രവര്‍ത്തിക്കുകയും ചെയ്ത മറ്റൊരാളില്ല. ആ കവിതകളും ലേഖനങ്ങളും പ്രഭാഷണങ്ങളും ഉയര്‍ത്തിപ്പിടിച്ച നിലപാടുകള്‍ ഏറെക്കുറെ കേരളത്തിന്റെ പൊതുബോധമായി രൂപപ്പെടുന്നത് കണ്ടുകൊണ്ടാണ് അവര്‍ വിടവാങ്ങിയത്.

കെകെ ശൈലജ
കേരളത്തിന്റെ അഭിമാനഭാജനമായ സുഗതകുമാരി ടീച്ചര്‍ അന്തരിച്ചിരിക്കുകയാണ്. എന്നെ സംബന്ധിച്ചടുത്തോളം മാതൃസദൃശ്യമായ സ്നേഹം ടീച്ചറില്‍ നിന്നും ലഭ്യമായിരുന്നു. അതുകൊണ്ടു തന്നെ പെറ്റമ്മയുടെ വേര്‍പാടുപോലെ വലിയ സങ്കടകരമായ ഒന്നാണ് സുഗതകുമാരി ടീച്ചറിന്റെ വേര്‍പാട്. രോഗബാധിതയായതിന് ശേഷം ചികിത്സിച്ച് അവരെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരുടെ ടീം കിണഞ്ഞ് പരിശ്രമിച്ചിരുന്നു. പക്ഷെ നിര്‍ഭാഗ്യവശാല്‍ ടീച്ചര്‍ വിടപറയുകയായിന്നു.

കോടിയേരി ബാലകൃഷ്ണന്
നിലാരംബരായ സഹജീവികള്‍ക്ക് വേണ്ടി നിരന്തരം ശബ്ദിച്ച പ്രിയപ്പെട്ട സുഗതകുമാരി ടീച്ചറുടെ നിര്യാണത്തില്‍ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. സാഹിത്യത്തെയും സാമൂഹ്യ പ്രവര്‍ത്തനത്തെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ടു പോയ സുഗതകുമാരി, മലയാളികളുടെ ഹൃദയം കവര്‍ന്ന കവയിത്രിയായിരുന്നു. സ്ത്രീ വിമോചന ചിന്തകള്‍ ഉയര്‍ത്തിപ്പിടിച്ച് മുന്നോട്ടു പോയ ടീച്ചര്‍ പരിസ്ഥിതി സംരക്ഷണത്തിനായും ശബ്ദമുയര്‍ത്തി.

കെ സുരേന്ദ്രന്
ജനിച്ച മണ്ണിനോടും സഹജീവികളോടും മാതൃഭാഷയോടും പ്രതിബദ്ധതയുള്ള കവയത്രിയായിരുന്നു സുഗതകുമാരി ടീച്ചറെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന് അനുശോചിച്ചു. മധുരമായ കവിതകള്‍ എഴുതുമ്പോഴും പ്രകൃതിക്കെതിരായ നീക്കം വന്നാല്‍ സമരമുഖത്തിറങ്ങുകയും സ്ത്രീകളുടെ കണ്ണീരൊപ്പാന്‍ അഭയഹസ്തമേകുകയും ചെയ്യുന്ന പകരക്കാരില്ലാത്ത ആശാകേന്ദ്രമായിരുന്നു മലയാളിക്ക് സുഗതകുമാരി ടീച്ചര്‍. ടീച്ചറുടെ വിയോഗം കേരളത്തിന് നികത്താനാവാത്ത നഷ്ടമാണ്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications