Get Updates
Get notified of breaking news, exclusive insights, and must-see stories!

ശനിയാഴ്ച അവധി ഇനിയില്ല; എല്ലാ ദിവസവും പ്രവര്‍ത്തി ദിനം, സര്‍ക്കാര്‍ ഓഫീസുകള്‍ സാധാരണ നിലയിലേക്ക്

തിരുവനന്തപുരം: കൊറോണയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം എടുത്തുകളഞ്ഞു. ശനിയാഴ്ചകള്‍ ഇനി പ്രവര്‍ത്തി ദിനമാകും. രണ്ടാം ശനി ഒഴികെയുള്ള എല്ലാ ശനിയാഴ്ചകളിലും സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കും. കൊറോണയ്ക്ക് മുമ്പുള്ള സാഹചര്യത്തിലേക്ക് സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍ മാറുകയാണ്. അടുത്ത ശനിയാഴ്ച മുതല്‍ പുതിയ തീരുമാനം പ്രാവര്‍ത്തികമാകും.

g

കൊറോണ രോഗ വ്യാപന ഭീതി പരന്നതോടെയാണ് സംസ്ഥാനത്ത് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. പിന്നീട് നേരിയ ഇളവുകള്‍ പ്രഖ്യാപിച്ചു. 50 ശതമാനം ജീവനക്കാര്‍ക്കാണ് പിന്നീട് ഹാജരാകാന്‍ അനുമതി നല്‍കിയത്. ശേഷം ആഴ്ചയില്‍ അഞ്ച് ദിവസം പ്രവര്‍ത്തിദിനമാക്കി. ഇപ്പോള്‍ ശനിയാഴ്ചകളിലെ നിയന്ത്രണവും എടുത്തു മാറ്റി. കൊറോണയ്ക്ക് മുമ്പുള്ള സാഹചര്യത്തിലേക്ക് സംസ്ഥാനം എത്തിയിരിക്കുകയാണ്.

അതേസമയം സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകളിലെ പഠനം സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. രോഗികളെ തൊടാതെയും ക്ലിനിക്കല്‍ പരിചയമില്ലാതെയുമായിരുന്നു ഇതുവരെയുള്ള പഠനം. കൊറോണ ഭീതി അകലുന്ന സാഹചര്യത്തില്‍ ഇതിന് മാറ്റം വന്നു. മുഴുവന്‍ മെഡിക്കല്‍ വിദ്യാര്‍ഥികളും ക്ലാസുകളില്‍ എത്തിത്തുടങ്ങി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+