'നമ്മളെ നയിച്ചവർ തന്നെ വീണ്ടും', രണ്ടാം പിണറായി സർക്കാരിന് അഭിവാദ്യങ്ങളർപ്പിച്ച് താരങ്ങൾ
തിരുവനന്തപുരം: സത്യപ്രതിജ്ഞ ചൊല്ലി അധികാരമേറ്റെടുത്ത രണ്ടാം പിണറായി സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മലയാള സിനിമാ ലോകം. മോഹൻലാലും ടൊവിനോ തോമസും അജു വർഗീസും ദിലീപും അടക്കമുളള താരങ്ങൾ പുതിയ സർക്കാരിന് ആശംസകൾ അറിയിച്ച് സോഷ്യൽ മീഡിയയിൽ രംഗത്ത് വന്നു.
സ്നേഹാദരങ്ങളോടെ മോഹൻലാൽ
'പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും. സമഗ്രമേഖലകളിലും നല്ല പുതിയ മാറ്റങ്ങൾ വരട്ടെ , കേരളം ഇനിയും ലോകത്തിന് മാതൃകയാവട്ടെ. സ്നേഹാദരങ്ങളോടെ മോഹൻലാൽ' എന്നാണ് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന് ഒപ്പമുളള പഴയ ചിത്രവും മോഹൻലാൽ പങ്കുവെച്ചിട്ടുണ്ട്.
ടൊവിനോയുടെ ആശംസ
'ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മറ്റെല്ലാ മന്ത്രിമാർക്കും ആശംസകൾ! All the best to Government of Kerala!' എന്നാണ് ടൊവിനോ തോമസ് ഫേസ്ബുക്കിൽ കുറിച്ചത്.
നമ്മളെ നയിച്ചവർ തന്നെ വീണ്ടും
നടി സുരഭി ലക്ഷ്മിയുടെ കുറിപ്പ്: 'പ്രതിസന്ധികളും ദുരന്തങ്ങളും നിറഞ്ഞ പാതയിലൂടെയാണ് കഴിഞ്ഞ കാലങ്ങൾ ഏറെയും നമ്മൾ കടന്നു പോകുന്നത്. അത്തരം ഘട്ടങ്ങളിൽ എല്ലാം ആത്മവിശ്വാസവും ഒടുങ്ങാത്ത ധൈര്യവും കൊണ്ട് സഖാവ് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാർ നമ്മളെ ഓരോരുത്തരെയും ചേർത്തുനിർത്തി. നമ്മളെ നയിച്ചവർ തന്നെ വീണ്ടും ജയിച്ച് അധികാരത്തിൽ ഏറുകയാണ്. മന്ത്രിസഭയിലെ ഏറെയും പുതുമുഖ പ്രതിഭകളാണ്. ഏറെ പ്രതീക്ഷയോടെ കൂടി, പ്രാർത്ഥനയോടുകൂടി, ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനും മറ്റെല്ലാ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും'.
പുതിയ ഒരു തുടക്കത്തിലേക്ക്
'പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ സാറിന്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും' എന്ന് അജു വർഗീസ് ഫേസ്ബുക്കിൽ കുറിച്ചു.
ആശംസിച്ച് ദിലീപും
'രണ്ടാമൂഴത്തിലും നാടിന്റെ നന്മക്ക് ,വികസനത്തിന്, ചുക്കാൻ പിടിക്കുന്ന ബഹുമാനപ്പെട്ട പിണറായി വിജയൻ സാറിനും മറ്റു പുതിയ മന്ത്രിമാർക്കും എല്ലാവിധ ആശംസകളും നേരുന്നു' എന്നാണ് ദിലീപ് പ്രതികരിച്ചത്
Recommended Video
സുരാജിന്റെ ആശംസ
'പുതിയ ഒരു തുടക്കത്തിലേക്ക് കാൽവെക്കുന്ന ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള കേരള സർക്കാരിന് എല്ലാവിധ ആശംസകളും' എന്ന് നടൻ സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്ക് പേജിൽ കുറിച്ചു.












Click it and Unblock the Notifications