Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലോ ആന്റണിയോ അങ്ങനെ ചെയ്യില്ല; ഫിയോക്ക് മലയാള സിനിമയെ നശിപ്പിക്കുന്നു: ലിബര്‍ട്ടി ബഷീര്‍

കൊച്ചി: മരക്കാര്‍ തിയേറ്റര്‍ റിലീസ് ചെയ്യണമെങ്കില്‍ വീണ്ടും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ഉപാധികള്‍ വെച്ചുവെന്ന ഫിയോക്കിന്റെ വാദം തെറ്റാണെന്ന് ഫിലിം എക്‌സിബിറ്റേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റും ചലച്ചിത്ര നിര്‍മ്മാതാവുമായ ലിബര്‍ട്ടി ബഷീര്‍. റിപ്പോര്‍ട്ടര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മരക്കാര്‍ റിലീസിന് ആന്റണി പെരുമ്പാവൂര്‍ ഉപാധികളുമായെത്തി എന്ന വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മിനിമം ഗ്യാരന്റി എന്ന് എവിടെയും എഴുതിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ആന്റണി പെരുമ്പാവൂരോ മോഹന്‍ലാലോ ഇത്തരം ഒരു നിബന്ധന വെക്കില്ല എന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

1

ഫിയോക് സംഘടനയുടെ പ്രസിഡന്റ് വിജയകുമാര്‍ അനാവശ്യമായി ഉണ്ടാക്കുന്ന വിവാദമാണിതെന്നും ഫിയോക്ക് എന്ന മലയാള സിനിമയെ നശിപ്പിക്കുകയാണ്. അദ്ദേഹം ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ മാത്രമേ നിര്‍മാതാവിന്റെ വേദന മനസ്സിലാവുകയുള്ളു എന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. ഇത് അനാവശ്യമായ ഒരു വിവാദമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്ത് നിന്നും ഒരാളോടെയും ഇത്ര രൂപ വേണമെന്ന് പറഞ്ഞിട്ടില്ലെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മലയാള സിനിമയില്‍ മിനിമം ഗ്രാരണ്ട് ിഎന്നൊന്ന് ഇല്ല. 10 ലക്ഷം വേണമെന്ന് നിര്‍മാതാവ് ആവശ്യപ്പെടാമെന്നും എന്റെ കൈയില്‍ 10 ഇല്ല മൂന്നു നല്‍കാം എന്ന് പറഞ്ഞാല്‍ അത്രയേയുള്ളൂവെന്നും ലിബര്‍ട്ടി ബഷീര്‍ പറയുന്നു.

2

മലയാള സിനിമെ നശിപ്പിക്കുന്നത് അനാവശ്യ വിവാദങ്ങളാണ്. ആന്റണി പെരുമ്പാവൂര്‍ മിനിമം ഗ്രാരന്റി ആവശ്യപ്പെട്ടോയെന്ന് കേരളത്തിലെ തിയേറ്റര്‍ ഉടമകളോട് ചോദിക്കണമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. കേരളത്തിലെ ഒരു തിയേറ്റര്‍ ഉടമയും മിനിമം ഗ്യാരന്റി കൊടുക്കില്ലെന്നും നിര്‍മാതാവ് അങ്ങനെ ആവശ്യപ്പെടുകയുമല്ലെന്നും. ആന്റണി പെരുമ്പാവൂരോ മോഹന്‍ലാലോ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇത് ഫിയോക്കിന്റെ പ്രസിഡന്റ് ഉന്നയിക്കുന്ന അനാവശ്യ വിവാദമാണെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

3

ഷെയറിന്റെ കാര്യങ്ങളൊക്ക ശരിയാണെന്നും സാധാരണ ഇത്ര അഡ്വാന്‍സ് വേണമെന്ന് നിര്‍മാതാവ് എഴുതി അറിയിക്കമെന്നും. ഇവിടെ ഒരു നിബന്ധനകള്‍ ഇല്ലാതെ പ്ലെയിന്‍ ആയുള്ള എഗ്രിമെന്റ് ആണ് അയച്ചിരിക്കുന്നതെന്നും മലയാള സിനിമയെ നശിപ്പിക്കാന്‍ മാത്രമുളള സംഘടനയാണ് ഫിയോക്കെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. മിനിമം ഗ്യാരന്റി എന്ന ഉപാധിയാണ് ഇപ്പോള്‍ ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നേരെ വച്ചിരിക്കുന്നതെന്നാണ് പുറത്ത് വന്ന വാര്‍ത്ത. ഡിസംബര്‍ രണ്ട് മുതല്‍ മരക്കാര്‍ ദിവസവും നാല് ഷോകള്‍ കളിക്കണം ആദ്യവാരം സിനിമയില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ 60 ശതമാനവും രണ്ടാം വാരത്തില്‍ 55 ശതമാനവും മൂന്നാം വാരവും അതിന് ശേഷം എത്ര നാള്‍ പ്രദര്‍ശിപ്പിക്കുന്നുവോ അതിന്റെ 50 ശതമാനവും നല്‍കണം കൂടാതെ മിനിമം ഗ്യാരന്റിയും നല്‍കണം ഇതാണ് ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകളോട് ആവശ്യപ്പെട്ടിരിക്കുന്ന നിബന്ധനകള്‍ എന്നാണ് ഫിയോക്ക് പറഞ്ഞിരുന്നത്.

Recommended Video

cmsvideo
    മോഹൻലാലിനെ ചൊറിഞ്ഞു.. കട്ടക്കലിപ്പിൽ ആരാധകരുടെ പ്രതിഷേധം
    4

    നേരത്തെ മരക്കാറിന്റെ റിലിസുമായി ബന്ധപ്പെട്ട് യാതൊരു നിബന്ധനകളുമുണ്ടാകില്ലെന്നും സിനിമ ഡിസംബര്‍ രണ്ടിന് തന്നെ റിലീസ് ചെയ്യുമെന്നും സിനിമാ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അറിയിച്ചിരുന്നു. എന്നാല്‍ നിര്‍മ്മാതാവിന്റെ ഈ ആവശ്യങ്ങള്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് പ്രതിനിധികള്‍ അറിയിച്ചിരുന്നത്. കൂടാതെ തങ്ങളുടെ കീഴിലുള്ള ഒരു തിയേറ്ററിലും മരക്കാര്‍ പ്രദര്‍ശിപ്പിക്കില്ലെന്നും ഫിയോക്ക് പറഞ്ഞിരുന്നു. മരക്കാര്‍ റിലീസുമായി ബന്ധപ്പെട്ട് ആന്റണി പെരുമ്പാവൂര്‍ തിയേറ്റര്‍ ഉടമകള്‍ക്ക് നല്‍കിയ ഉപാധികളുടെ കോപ്പി ലഭിച്ചതായി റിപ്പോര്‍ട്ടര്‍ ടിവിയാണ് പുറത്ത് വിട്ടത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+