കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മൂന്നേ മൂന്ന് ദിനം'; ഷെയിന്‍ വിഷയത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ഉപാധി വച്ച് നിര്‍മാതാക്കള്‍

  • By Desk
Google Oneindia Malayalam News

കൊച്ചി: ഷെയിന്‍ നിഗവും നിര്‍മ്മാതാക്കളുടെ സംഘടനായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം ചര്‍ച്ച ചെയ്യാനായി താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ജനുവരി ഒന്‍പതിന് കൊച്ചിയില്‍ ചേരാനിരിക്കുകയാണ്. നേരത്തെ ഡിസംബര്‍ 22 ന് യോഗം ചേരുമെന്നാണ് സംഘടന അറിയിച്ചിരുന്നതെങ്കിലും അധ്യക്ഷന്‍ മോഹന്‍ലാല്‍ സ്ഥലത്തില്ലാതിരുന്നതിനാല്‍ ജനുവരയിലേക്ക് മാറ്റുകയായിരുന്നു.

സിനിമകള്‍ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് ഷെയ്നില്‍ നിന്ന് ഉറപ്പ് വാങ്ങിയതിന് ശേഷം നിര്‍മാതാക്കളുമായി ചര്‍ച്ച നടത്താനാണ് താരസംഘടനയുടെ നീക്കം. ഇതിനിടയിലാണ് ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് ചില ഉപാധികള്‍ വച്ച് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ രംഗത്ത് വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ..

മൂന്ന് ദിവസത്തിനകം

മൂന്ന് ദിവസത്തിനകം

ഷെയ്ന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കണമെങ്കില്‍ ചിത്രീകരണം പൂര്‍ത്തിയായ ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് മൂന്ന് ദിവസത്തിനകം പൂര്‍ത്തിയാക്കണമെന്ന നിര്‍ദേശമാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.

തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ല

തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ല

ഡബ്ബിംഗ് പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഷെയിന്‍ നിഗത്തിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ തുടര്‍ ചര്‍ച്ചകള്‍ ഉണ്ടാകില്ലെന്നും നിര്‍മ്മാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഡബ്ബിംഗ് പൂര്‍ത്തിയാക്കിയാല്‍ മാത്രം തുടര്‍ചര്‍ച്ച മതി എന്നാണ് നിര്‍മ്മാതാക്കളുടെ നിലപാട്.

നിര്‍ദേശം

നിര്‍ദേശം

ഡിസംബര്‍ പത്തൊമ്പതിന് ചേര്‍ന്ന പ്രൊഡ്യൂസേഴസ് അസോസിയേഷൻ നിർവ്വാഹക സമിതി യോഗത്തിലാണ് ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം ഷെയിന്‍ നിഗത്തിന് നല്‍കാന്‍ തീരുമാനിച്ചത്.

മറുപടിയില്ല

മറുപടിയില്ല

എന്നാല്‍ രണ്ടാഴ്ച്ച ആകാറായിട്ടും നിര്‍മ്മാതാക്കളുടെ സംഘടന നല്‍കിയ കത്തിന് മറുപടി നല്‍കാന്‍ ഷെയിന്‍ നിഗം തയ്യാറായിട്ടില്ല. ഈ സാഹചര്യത്തിലാണ് മൂന്ന് ദിവസത്തിനുള്ളില്‍ ഉല്ലാസത്തിന്‍റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കണമെന്ന അന്തിമശാസനം നല്‍കാന്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തീരുമാനിച്ചത്.

സജീവമാകേണ്ട

സജീവമാകേണ്ട

മൂന്ന് ദിവസത്തിനുള്ളില്‍ ചിത്രത്തിന്‍റെ ഡബ്ബിംഗ് ഷെയ്ന്‍ നിഗം പൂര്‍ത്തിയാക്കുകയോ സംഘടന നല്‍കിയ കത്തിന് മറുപടി നല്‍കുകയോ ചെയ്തില്ലെങ്കില്‍ പ്രശ്ന പരിഹാരത്തിനായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ സജീവമാകേണ്ടെന്നാണ് നിര്‍മ്മാതാക്കളുടെ പൊതുവികാരം.

അമ്മയുടെ ഭാരവാഹികളേയും അറിയിക്കും

അമ്മയുടെ ഭാരവാഹികളേയും അറിയിക്കും

നിര്‍മാതാക്കളുടെ തീരുമാനം താരസംഘടനായായ അമ്മയുടെ ഭാരവാഹികളേയും അറിയിക്കും. എന്നാല്‍ ഉല്ലാസം സിനിമയുടെ പ്രതിഫലവുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തല്‍ക്കാലം ഡബ്ബിംഗ് പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് തീരുമാനിച്ചിട്ടില്ലെന്നാണ് നടനോട് അടുത്ത വൃത്തങ്ങള്‍ അറിയിക്കുന്നത്.

പ്രതിഫലത്തിന്‍റെ കാര്യം

പ്രതിഫലത്തിന്‍റെ കാര്യം

പ്രതിഫലത്തിന്‍റെ കാര്യത്തില്‍ അമ്മയും നിര്‍മാതാക്കളുടെ സംഘടനയും തീരുമാനം എടുത്തതിന് ശേഷം മാത്രമേ ഡബ്ബിംഗ് പൂര്‍ത്തിയാക്കുകയുള്ളുവെന്നാണ് ഷെയിന്‍ നിഗത്തിന്‍റെ നിലപാട്. ഈ വിഷയവും ഈ മാസം ഒന്‍പതിന് ചേരുന്ന അമ്മ എക്സിക്യൂട്ടീവ് യോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നാണ് ഷെയ്ന്‍ അഭിപ്രായപ്പെടുന്നത്.

വെയില്‍ പൂര്‍ത്തിയാക്കും

വെയില്‍ പൂര്‍ത്തിയാക്കും

അതേസമയം, വെയില്‍ സിനിമ പൂര്‍ത്തിയാക്കുന്നത് സംബന്ധിച്ച് ഒത്തുതീര്‍പ്പായിട്ടുണ്ട്. വെയില്‍ സിനിമയുടെ സംവിധായകന്‍ ശരത്ത് ഷെയ്നിന്‍റെ മാനേജറുമായി കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചു. സിനിമ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍റെ അനുമതി കിട്ടിയാൽ ചിത്രീകരണം തുടങ്ങാമെന്നും ഷെയിനിന്‍റെ മാനേജര്‍ സംവിധായകനെ അറിയിച്ചു.

പരാമര്‍ശത്തില്‍ മാപ്പ്

പരാമര്‍ശത്തില്‍ മാപ്പ്

പ്രൊഡ്യൂസര്‍മാര്‍ക്കെതിരായ മനോരോഗി പരാമര്‍ശത്തില്‍ ഷെയ്ന്‍ മാപ്പ് പറഞ്ഞതോടെയാണ് ചര്‍ച്ചകള്‍ക്ക് വഴിയൊരുങ്ങിയത്. ഷെയ്നുമായി സഹകരിക്കേണ്ടെന്ന നിര്‍മ്മാതാക്കളുടെ തീരുമാനം പിന്‍വലിക്കാന്‍ അമ്മയുടെ മധ്യസ്ഥതിയില്‍ ശ്രമം നടക്കുന്നതിനിടെയായിരുന്നു നിര്‍മാതാക്കള്‍ക്കെതിരേയുള്ള ഷെയിന്‍ നിഗത്തിന്‍റെ വിവാദ പ്രസ്താവനയുണ്ടാകുന്നത്.

ആദ്യം ഫേസ്ബുക്കിലൂടെ

ആദ്യം ഫേസ്ബുക്കിലൂടെ

പാരമര്‍ശത്തില്‍ ഷെയിന്‍ നിഗം ആദ്യം ഫേസ്ബുക്കിലൂടെ ഖേദം പ്രകടിപ്പിച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഫേസ്ബുക്കിലൂടെയുള്ള ഖേദപ്രകടനം അംഗീകരിക്കാന്‍ ഫിലിംചേംബര്‍ ഉള്‍പ്പയേുള്ള സംഘടനകള്‍ തയ്യാറായില്ല. ഇതോടെയാണ് പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മാപ്പ് നല്‍കണമെന്നും കാണിച്ച് ഷെയ്ന്‍ നിഗം നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കും താരസംഘടനയ്ക്കും കത്ത് നല്‍കിയത്.

മനപൂര്‍വ്വമായല്ല

മനപൂര്‍വ്വമായല്ല

തന്‍റെ പ്രസ്താവനയില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായും മനപൂര്‍വ്വമായല്ല പാരമര്‍ശം നടത്തിയതെന്നും ഷെയിന്‍ കത്തില്‍ വിശദീകരിച്ചു. എന്നാല്‍ ഉല്ലാസത്തിന്‍റെ ഡബ്ബിങ് പൂർത്തീക്കരിക്കുന്നതിനെ കുറിച്ച് ഷെയ്ന്‍ കത്തില്‍ യാതൊന്നും പരാമർശിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഷെയ്നുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാനുള്ള ചർച്ചകൾക്ക് തയ്യാറല്ല എന്ന നിലപാടിൽ നിർമ്മാതാക്കൾ എത്തിച്ചേര്‍ന്നത്.

 ഇത് അതിര് വിട്ട കളി: യുഎസ് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍, കുതിച്ചുയര്‍ന്ന് എ​ണ്ണ വില ഇത് അതിര് വിട്ട കളി: യുഎസ് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാന്‍, കുതിച്ചുയര്‍ന്ന് എ​ണ്ണ വില

 അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത്; പിണറായി വിജയനെതിരെ വിമര്‍ശനവുമായി അവതാരക അവതാരകയോട് ആജ്ഞാപിച്ചു ആളാവുകയല്ല ചെയ്യേണ്ടത്; പിണറായി വിജയനെതിരെ വിമര്‍ശനവുമായി അവതാരക

English summary
filim producers association on shane nigam issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X