സിനിമ നടന്‍ രമേഷ് പിഷാരടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു; ഇത്തവണ മത്സരിക്കില്ലെന്ന് പിഷാരടി
ആലപ്പുഴ: സിനിമ സംവിധായകനും നടനുമായ രമേഷ് പിഷാരടി കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നു. രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ ഹരിപ്പാടെ സമാപന േവദിയില്‍ എത്തിയ പിഷാരടിയെ മുല്ലപ്പള്ളിയും ചെന്നിത്തലയും ചേര്‍ന്ന് സ്വീകരിച്ചു. ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷമാണ് താരത്തിന്റെ കാണ്‍ഗ്രസ് പ്രവേശനം.
Recommended Video

ഇത്തവണ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ പിഷാരടി നടന്‍ ധര്‍മജന്‍ മത്സരിക്കുകയാണെങ്കില്‍ വിജയിപ്പിക്കുകയാണ് ലക്ഷ്യമെന്നും പറഞ്ഞു. കോണ്‍ഗ്രസില്‍ ചേര്‍ന്ന് ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്ന് കരുതുന്നു. കേരളത്തിന്റെ ആവശ്യമാണ് കോണ്‍ഗ്രസിന്റെ വിജയമെന്നും പിഷാരടി പറഞ്ഞു. വേദിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയും പിഷാരടി അനുകരിച്ചു. നടന്‍ ഇടവേള ബാബുവും ഐശ്വര്യ കേരള യാത്രയുടെ വേദിയില്‍ എത്തി.

യാത്രക്ക് ഹരിപ്പാട് നല്‍കിയ സ്വീകരണ യോഗത്തിലാണ് ഇടവേള ബാബുവും പങ്കെടുത്തത്.തിരഞ്ഞെടുപ്പ് അടുക്കവേ കൂടുതല്‍ ചലിച്ചിത്ര താരങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുകയാണ്. കഴിഞ്ഞ ദിവസം നടനും സംവിധായകനുമായ മേജര്‍ രവിയും കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. ചലച്ചിത്രതാരം ധര്‍മ്മജന്റെ ബാലുശ്ശേരി മണ്ഡലത്തില്‍ നിന്നുള്ള സ്ഥാനാര്‍ഥിത്വത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്. രമേഷ് പിഷാരടി കോണ്‍ഗ്രസിലേക്ക് വരുന്നത് നല്ലകാര്യമാണെന്നും കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തുമെന്നായിരുന്നു പിഷാരടിയുടെ കോണ്‍ഗ്രസ് പ്രവേശനത്തോട് നടന്‍ ധര്‍മജന്റെ പ്രതികരണം.












Click it and Unblock the Notifications