Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ ആക്രമിച്ച സംഭവത്തില്‍ പോലീസും കുറ്റക്കാര്‍? ഇതൊക്കെ കേട്ടാല്‍ പുറത്തിറങ്ങാന്‍ മടിക്കും

അത്താണിയില്‍ നിന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച സംഘത്തിന്റെ ദൃശ്യങ്ങളൊന്നും ക്യാമറയില്‍ പതിഞ്ഞിട്ടില്ല. ദേശീയ പാതയില്‍ പല സിഗ്നലുകള്‍ ഉണ്ടെങ്കിലു ഇവിടത്തെ ഒരു ക്യാമറകളിലും ദൃശ്യങ്ങളില്ല.

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പോലീസും കുറ്റക്കാര്‍. സംഭവത്തില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. സംഭവം നഗരത്തിലെ സുരക്ഷാ വീഴ്ചയുടെ ഫലമാണെന്നാണ് വിവരങ്ങള്‍.

നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന സുരക്ഷാ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരങ്ങള്‍. അങ്കമാലി അത്താണിയില്‍ നിന്നും ദേശീയ പാതയിലൂടെ സഞ്ചരിച്ച സംഘത്തിന്റെ ദൃശ്യങ്ങള്‍ പോലീ സിന്റെ സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടില്ലെന്നാണ് സൂചനകള്‍.

 ദൃശ്യങ്ങള്‍ ഇല്ല

ദൃശ്യങ്ങള്‍ ഇല്ല

നടിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സംഘം സഞ്ചരിച്ച വാഹനത്തിന്റെ ദൃശ്യം നഗരത്തില്‍ സ്ഥാപിച്ചിട്ടുള്ള സുരക്ഷാ ക്യാമറകളില്‍ പതിഞ്ഞിട്ടില്ല. അത്താണിയില്‍ നിന്ന് ദേശീയ പാതയിലൂടെ സഞ്ചരിച്ച സംഘത്തിന്റെ ദൃശ്യങ്ങളൊന്നും ക്യാമറയില്‍ പതിഞ്ഞിട്ടില്ല. ദേശീയ പാതയില്‍ പല സിഗ്നലുകള്‍ ഉണ്ടെങ്കിലു ഇവിടത്തെ ഒരു ക്യാമറകളിലും ദൃശ്യങ്ങളില്ല.

 പരാതി ഉണ്ടായിട്ടും പരിഹരിച്ചില്ല

പരാതി ഉണ്ടായിട്ടും പരിഹരിച്ചില്ല

സംഭവത്തില്‍ പോലീസിന്റെ വീഴ്ചയാണ് വ്യക്തമാകുന്നത്. സുരക്ഷ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് നേരത്തെ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നിട്ടും ഇത് പരിഹരിച്ചിരുന്നില്ല . അക്രമികള്‍ രക്ഷപ്പെടുന്നതിനും ഇത് സഹായിച്ചിട്ടുണ്ട്.

 അസ്വാഭാവികമായി പിന്തുടര്‍ന്നത്

അസ്വാഭാവികമായി പിന്തുടര്‍ന്നത്

അതേസമയം തൃശൂര്‍ മുതല്‍ എറണാകുളം വരെയുള്ള സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നു. നടിയുടെ വാഹനത്തെ അക്രമി സംഘം അസ്വാഭാവികമായി പിന്തുടര്‍ന്നത് എവിടെ മുതല്‍ നിന്നാണെന്ന് കണ്ടെത്താനാണിത്.

 അറസ്റ്റിലായത് മൂന്നു പേര്‍

അറസ്റ്റിലായത് മൂന്നു പേര്‍

നടിയെ ആ ക്രമിച്ച സംഭവത്തില്‍ മൂന്നു പേര്‍ ഇതിനോടകം പിടിയിലായിട്ടുണ്ട്. മുഖ്യപ്രതി പള്‍സര്‍ സുനി അടക്കം ഇനി നാലുപേരെ പിടികൂടാനുണ്ട്. പ്രത്യേക സംഘമായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തുന്നത്.

 അന്വേഷണം തമിഴ്‌നാട്ടിലേക്കും

അന്വേഷണം തമിഴ്‌നാട്ടിലേക്കും

അക്രമികള്‍ രക്ഷപ്പെട്ട് ആലപ്പുഴയിലെ കക്കാഴത്ത് എത്തി ഇവിടത്തെ സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടിരുന്നതായി വിവരങ്ങളുണ്ട്. അതേസമയം തമിഴ്‌നാട്ടിലേക്ക് രക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ക്കായി ലുക്ക്ഔട്ട് നോട്ടീസ് പുറത്തുവിട്ടിരിക്കുന്നതിനാല്‍ വിമാനത്താവളം വഴി രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്.

 ഞെട്ടലോടെ കേരളം

ഞെട്ടലോടെ കേരളം

നടി ആക്രമിക്കപ്പെട്ട സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. വെള്ളിയാഴ്ചയാണ് ജോലിയുടെ ഭാഗമായി കൊച്ചിയിലെത്തിയ നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിക്കാന്‍ ശ്രമിച്ചത്. ശാരീരികമായി ഉപദ്രവിക്കുകയും മോശം ചിത്രങ്ങള്‍ എടുക്കാന്‍ ശ്രമിച്ചെന്നുമാണ് പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+