ദിലീപിന്റെ ഡി സിനിമാസ് പൂട്ടിച്ചതിന്റെ യഥാർഥ കാരണം!! ലക്ഷ്യം ദിലീപ് തന്നെ!! പിന്നിൽ?

  • Posted By:
Subscribe to Oneindia Malayalam

തൃശൂർ: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായതിനു പിന്നാലെ ഒന്നും രണ്ടുമല്ല നിരവധി ആരോപണങ്ങളായിരുന്നു ദിലീപിനെതിരെ ഉയർന്നു വന്നിരുന്നത്. ചിലത് ആരോപണങ്ങൾ മാത്രമായി അവശേഷിക്കുകയും മറ്റ് ചിലതിന് വ്യക്തമായ തെളിവുകൾ ലഭിക്കുകയും ചെയ്തിരുന്നു. അത്തരത്തിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു ദിലീപ് ഭൂമി കൈയ്യേറി എന്നത്.

രോഹിത് വെമുലയ്ക്കു വേണ്ടി സമരം ചെയ്യുന്ന എസ്എഫ്ഐക്കാർ തല്ലി!! എസ്എഫ്ഐയ്ക്കെതിരെ ബിനേഷ് ബാലൻ!!

ഭൂമി കൈയ്യേറിയ ആരോപണങ്ങളിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ദിലീപിന്റെ ഉടമസ്ഥതയിലുളള ഡിസിനിമാസ് പൂട്ടിച്ചത്. എന്നാൽ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് വിവിധ സിനിമ സംഘടനകൾ. രാഷ്ട്രീയ നേട്ടമുണ്ടാക്കുന്നതിനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നു ഇതെന്നും സംഘടനകൾ ആരോപിക്കുന്നു.

പിന്നിൽ രാഷ്ട്രീയ നേട്ടം

പിന്നിൽ രാഷ്ട്രീയ നേട്ടം

ദിലീപിന്റെ ഉടമസ്ഥതയിലുള്ള ഡി സിനിമാസ് പൂട്ടിച്ചത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടായിരുന്നുവെന്നാണ് വിവിധ സിനിമ സംഘടനകളുടെ ആരോപണം. നിർമ്മാതാക്കളുടെ സംഘടനാ പ്രതിനിധി സുരേഷ് കുമാർ ഇതിനെതിരെ രംഗത്തെത്തുകയും ചെയ്തിരിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നാണ് സംഘടനകൾ പറയുന്നത്.

തീയേറ്റർ പൂട്ടിച്ചത്

തീയേറ്റർ പൂട്ടിച്ചത്

ഡി സിനിമാസിൽ എസിക്കു വേണ്ടി ഉയർന്ന എച്ച്പിയുള്ള മോട്ടോർ പ്രവർത്തിപ്പിച്ചുവെന്ന് കാണിച്ചാണ് ചാലക്കുടി നഗരസഭ തീയേറ്റർ പൂട്ടിച്ചത്. ഭരണ പക്ഷവും പ്രതിപക്ഷവും ഒന്നിച്ച് പ്രമേയം പാസാക്കിയാണ് തിയേറ്റർ പൂട്ടിച്ചത്.

ഒന്നും പരിശോധിക്കാതെ

ഒന്നും പരിശോധിക്കാതെ

ഒന്നും പരിശോധിക്കാതെയാണ് നഗരസഭയുടെ നടപടി എന്നാണ് ആരോപണം. ഇത്തരത്തിലൊരു മോട്ടോർ ഡിസിനിമാസിൽ പ്രവർത്തിക്കുന്നുണ്ടോയെന്ന് പരിശോധിച്ചിരുന്നില്ലെന്നും ആരോപണങ്ങൾ ഉയർന്നിരിക്കുന്നു. നോട്ടീസ് നൽകി മണിക്കൂറുകൾക്കുള്ളിൽ തന്നെ നടപടി സ്വീകരിക്കുകയായിരുന്നു.

മുൻകൂർ നോട്ടീസ് നൽകിയില്ല

മുൻകൂർ നോട്ടീസ് നൽകിയില്ല

മോട്ടോർ നീക്കം ചെയ്യാൻ മുൻകൂർ നോട്ടീസ് നൽകിയില്ലെന്നും നഗരസഭയുടെ എൻജിനീയർ പരിശോധിക്കുകയോ ചെയ്തിട്ടില്ലെന്നും സംഘടനകൾ ആരോപിക്കുന്നു.

നീക്കം നടക്കുന്നു

നീക്കം നടക്കുന്നു

ഇത്തരത്തിലൊരു നീക്കം നടക്കുന്നുവെന്നറിയിച്ച് കഴിഞ്ഞ മാസം തിയെറ്ററുകാർ അനുമതിക്കായി നഗരസഭയ്ക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇത് സ്വീകരിക്കരുതെന്ന് ഭരണപക്ഷം സെക്രട്ടറിയോട് ആവശ്യപ്പെട്ടു. എസി പ്രവർത്തിപ്പിക്കുന്നതിനുള്ള ഇത്തരം മോട്ടാറുകൾ ഉള്ള സ്ഥാപനങ്ങൾ ചാലക്കുടിയിലുണ്ടെന്നും അവയിൽ മിക്കതും നഗരസഭയിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.

ജനവികാരം മുതലെടുക്കുന്നു

ജനവികാരം മുതലെടുക്കുന്നു

അനുമതി കിട്ടിയാൽ വയ്ക്കാവുന്ന ഇത്തരം മോട്ടോറുകൾ ഉപയോഗിക്കുന്നതിന് നിയമ തടസമില്ലെന്നാണ് വിവരം. ഇതൊന്നും പരിഗണിക്കാതെയാണ് നടപടി എന്നും ആരോപണമുണ്ട്. ഡി സിനിമാസിനെ മാത്രം ലക്ഷ്യമിട്ടിരിക്കുന്നത് ദിലീപിനെതിരായ ജനവികാരം മുതലെടുത്ത് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണെന്നാണ് ആരോപണം.

അനുമതി നൽകിയത്

അനുമതി നൽകിയത്

നേരത്തെ ഇതിനെല്ലാം അനുമതി നൽകിയത് യുഡിഎഫ് സർക്കാരാണെന്നും രണ്ടു വർഷത്തോളമായി സ്ഥാനത്തിന്റെ ലൈസൻസ് പുതുക്കി നൽകിയത് എൽഡ‍ിഎഫ് ആണെന്നും സംഘടനകൾ ആരോപിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ഇരു കൂട്ടരും ഒരുമിച്ച് നിന്ന് തീയേറ്റർ പൂട്ടിക്കുകയായിരുന്നുവെന്നും സംഘനകൾ.

നഗരസഭ സെക്രട്ടറിക്കെതിരെ

നഗരസഭ സെക്രട്ടറിക്കെതിരെ

അനധികൃതമായി നിർമ്മിച്ച ഭാഗത്തിന് അനുമതി നൽകിയതും തിയേറ്റർ പരിശോധിച്ച് ലൈസൻസ് നൽകിയതും പുതുക്കിയതുമെല്ലാം നഗരസഭ സെക്രട്ടറിയാണെന്നും എന്നിട്ട് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.

ഒരു വർഷത്തിനു ശേഷം

ഒരു വർഷത്തിനു ശേഷം

നഗരസഭയിൽ നടന്ന ചർച്ച മുഴുവൻ തിയേറ്ററിൽ 7000 ചതുരശ്ര അടി കൂടുതൽ നിർമ്മിച്ചതിനെ കുറിച്ചായിരുന്നു. പിഴ ഈടാക്കി നഗരസഭ തന്നെ ഇത് അംഗീകരിച്ച് കൊടുക്കുകയും നികുതി സ്വീകരിക്കുകയും ചെയ്തിരുന്നു. ഒരുവർ,ത്തിനു ശേഷമാണ് ഇത് അനധികൃതമാണെന്ന് കണ്ടെത്തുന്നതെന്നും സംഘടനകൾ പറയുന്നു. അതിനു മുമ്പ് വരെ ഭരണ, പ്രതിപക്ഷ കൗൺസിലർമാർ തുടർച്ചയായി ഇവിടെ നിന്നു സംഭാവന പിരിച്ചിരുന്നുവെന്ന് ജീവനക്കാർ മാധ്യമങ്ങളോട് പറയുന്നതിന്റെ വീഡിയോ പുറത്തു വന്നിരുന്നു.

ഡി സിനിമാസിനെതിരെ മാത്രം

ഡി സിനിമാസിനെതിരെ മാത്രം

നോട്ടീസ് നൽകുകയോ സമാനമായ കുറ്റങ്ങൾ ചെയ്തവർക്കെതിരെ നടപടി എടുക്കുകയോ ചെയ്യാതെ ഡി സിനിമാസ് പൂട്ടിച്ചത് നീതി പൂർവമായ നടപടി എടുത്തുവെന്ന് വരുത്തിത്തീർക്കാൻ മാത്രമാണെന്നാണ് സിനിമ സംഘടനകൾ പറയുന്നത്.

English summary
film associations against corporation's action on dileep's d cinema.
Please Wait while comments are loading...