കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മോഹന്‍ലാല്‍ മുഖ്യാതിഥി.... വിവാദം കത്തുന്നു, അംഗങ്ങള്‍ക്ക് എതിര്‍പ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: ദിലീപിനെ താരസംഘടനയായ എഎംഎംഎയിലേക്ക് തിരിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദത്തില്‍ ഏറ്റവുമധികം കുരുക്കിലായത് നടന്‍ മോഹന്‍ലാലായിരുന്നു. അദ്ദേഹത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ അതേ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും കുരുക്കിലായിരിക്കുകയാണ്. മോഹന്‍ലാലിനെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയാക്കാനുള്ള നീക്കത്തിലാണ് സര്‍ക്കാര്‍ പുലിവാല് പിടിച്ചിരിക്കുന്നത്.

അതേസമയം ജൂറി അംഗം ഡോ ബിജുവും ഡബ്ല്യുസിസിയും അടക്കം സിപിഎമ്മിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ദിലീപിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇത്തരമൊരു ചടങ്ങിലേക്ക് വിളിക്കുന്നതിന്റെ പ്രസക്തിയാണ് ഇവരെല്ലാം ഉന്നയിച്ചിരിക്കുന്നത്. മന്ത്രി എകെ ബാലന് നേരെയും വിമര്‍ശനമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവര പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

എന്തിനായിരുന്നു കൂടിക്കാഴ്ച്ച?

എന്തിനായിരുന്നു കൂടിക്കാഴ്ച്ച?

സംസ്ഥാന അവാര്‍ഡിനുള്ള സംഘാടക സമിതി യോഗത്തില്‍ മന്ത്രി എകെ ബാലനാണ് മോഹന്‍ലാല്‍ നിശാഗന്ധിയിലെ ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മുഖ്യാതിഥിയാകുമെന്ന് അറിയിച്ചത്. ഇതോടെ പ്രതിഷേധം കത്തുകയായിരുന്നു. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അമ്മ വിവാദവുമായി ബന്ധപ്പെട്ട് മോഹന്‍ലാല്‍ എകെ ബാലനെ സന്ദര്‍ശിച്ചിരുന്നു. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച ഇതിന് വേണ്ടിയായിരുന്നോ എന്നാണ് ചോദ്യം. മോഹന്‍ലാലിനെ പിന്തുണച്ചാണ് അന്ന് എകെ ബാലനും കോടിയേരി ബാലകൃഷ്ണനും അടക്കമുള്ളവര്‍ സംസാരിച്ചത്. മുന്‍കൂട്ടി തീരുമാനിച്ചതാണ് ഇപ്പോഴത്തെ പ്രഖ്യാപനമെന്നാണ് ആരോപണം.

അംഗങ്ങള്‍ക്ക് തന്നെ എതിര്‍പ്പ്

അംഗങ്ങള്‍ക്ക് തന്നെ എതിര്‍പ്പ്

മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കാന്‍ പറ്റില്ലെന്ന് ചലച്ചിത്ര അക്കാദമി ജനറല്‍ കൗണ്‍സിലിലെ അംഗങ്ങള്‍ തന്നെ പറയുന്നു. മോഹന്‍ലാല്‍ വന്നാല്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ജൂറി അംഗം ഡോക്ടര്‍ ബിജു ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. ചടങ്ങില്‍ പ്രാധാന്യം നല്‍കേണ്ടത് അവാര്‍ഡ് നേടിയവര്‍ക്കും മുഖ്യമന്ത്രിക്കുമാണെന്ന് വികെ ജോസഫ് പറഞ്ഞു. ഇതോടെ അടുത്ത മാസം എട്ടിന് നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങ് വിവാദത്തിലായിരിക്കുകയാണ്. ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുത്തതിനെ അനുകൂലിക്കുന്ന മോഹന്‍ലാലിനെ ഇടത് സര്‍ക്കാര്‍ മുഖ്യാതിഥിയാക്കുന്നത് അംഗങ്ങള്‍ ചോദ്യം ചെയ്തിട്ടുണ്ട്.

സിപിഎം ആര്‍ക്കൊപ്പമാണ്

സിപിഎം ആര്‍ക്കൊപ്പമാണ്

സര്‍ക്കാരിനെതിരെ ഡബ്ല്യുസിസിക്കും കടുത്ത പ്രതിഷേധമുണ്ട്. നടിക്കൊപ്പം എന്ന് ആവര്‍ത്തിച്ച് പറയുന്ന പാര്‍ട്ടിയാണ് സിപിഎം. അതേസമയം തന്നെ അമ്മയെ സര്‍ക്കാരും പാര്‍ട്ടിയും പൂര്‍ണമായും തള്ളിയിട്ടുമില്ല. അതേസമയം സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് എന്ന് വ്യക്തമാക്കണമെന്ന് ഡബ്ല്യുസിസി പറയുന്നു. പാര്‍ട്ടിയുടെ നയങ്ങള്‍ അമ്മയെയും മോഹന്‍ലാലിനെയും സഹായിക്കുന്നത് കൂടിയാണ്. അതേസമയം മോഹന്‍ലാലിനെ വേട്ടയാടാന്‍ സമ്മതിക്കില്ലെന്ന് പാര്‍ട്ടി പറഞ്ഞതുമാണ്. അതുകൊണ്ട് കൃത്യമായ നിലപാടെന്താണെന്ന് പാര്‍ട്ടി വ്യക്തമാക്കേണ്ടി വരും.

ചടങ്ങിന് ഗ്ലാമര്‍ കൂട്ടാനോ?

ചടങ്ങിന് ഗ്ലാമര്‍ കൂട്ടാനോ?

ചടങ്ങിന് ഗ്ലാമര്‍ പോരാത്തത് കൊണ്ടാണോ മോഹന്‍ലാലിനെ വേദിയിലേക്ക് ആനയിക്കുന്നതെന്ന് ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു. മലയാള ചലച്ചിത്ര ലോകത്തെ സമകാലികമായി സംഭവവികാസങ്ങള്‍ അറിഞ്ഞിട്ടില്ലാത്ത വേറൊരു ലോകത്താണ് സാംസ്‌കാരിക മന്ത്രി ജീവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദിലീപിനെ പിന്തുണച്ച തികച്ചും സ്ത്രീവിരുദ്ധമായ ഒരു സംഘടനയുടെ അധ്യക്ഷനായ ഒരാളെ ചടങ്ങില്‍ പങ്കെടുപ്പിച്ചാല്‍ ജൂറി അംഗങ്ങളില്‍ ഒരാളായ താന്‍ പരിപാടി ബഹിഷ്‌കരിക്കുമെന്നും ഡോ ബിജു വ്യക്തമാക്കി.

തെറ്റായ സമയത്തെ തീരുമാനം

തെറ്റായ സമയത്തെ തീരുമാനം

മലയാള സിനിമയിലെ സ്ത്രീവിരുദ്ധമായ രീതികള്‍ക്കെതിരെയും അക്രമങ്ങള്‍ക്ക് എതിരെയും സൂപ്പര്‍ താരം സങ്കല്‍പ്പങ്ങള്‍ക്ക് എതിരെ തന്നെയും ശക്തമായ ഒരു പൊതുവികാരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വേളയില്‍ ഈ വിഷയങ്ങളില്‍ ഏറ്റവും പ്രതിലോമകരമായ ഒരു നിലപാട് സ്വീകരിച്ചത് അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയാണ്. ഇരയ്‌ക്കൊപ്പമല്ല കുറ്റാരോപിതനൊപ്പമാണ് തങ്ങള്‍ എന്ന് അവര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. ഒരു സൂപ്പര്‍ താരം ആ സംഘടനയുടെ പ്രസിഡന്റ് ആയി സ്ഥാനം ഏറ്റതിന് പിന്നാലെ കുറ്റാരോപിതനായ ആ നടനെ സംഘടനയിലേക്ക് തിരികെ എടുക്കാന്‍ തീരുമാനിച്ചു. ഈ ഒരു ചടങ്ങിലേക്കാണ് ആ നടനെ മുഖ്യാതിഥിയായി ക്ഷണിക്കുന്നതെന്നും ബിജു പറഞ്ഞു.

ഇന്ദ്രന്‍സിന് ഗ്ലാമര്‍ പോരേ

ഇന്ദ്രന്‍സിന് ഗ്ലാമര്‍ പോരേ

സംസ്ഥാന പുരസ്‌കാരം വിതരണം ചെയ്യുന്ന വേദിയിലെ മുഖ്യാതിഥികള്‍ ആ പുരസ്‌കാരം ലഭിച്ച ആളുകള്‍ ആണ്. ഒപ്പം ആ പുരസ്‌കാരം നല്‍കുന്ന മുഖ്യമന്ത്രിയും. അവരെയും മറികടന്ന് ഒരു മുഖ്യാതിഥിയായി വേറൊരു താരത്തെ ക്ഷണിക്കുന്നത് എന്തിനാവും. മികച്ച നടനുള്ള അവാര്‍ഡ് നേടിയ ഇന്ദ്രന്‍സ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഗ്ലാമര്‍ പോരാം എന്നാണോ സാംസ്‌കാരിക വകുപ്പ് അര്‍ത്ഥമാക്കുന്നത്. അതുകൊണ്ട് ഒരു വേദിയില്‍ ആനയിച്ചു ഇവര്‍ക്ക് മുകളില്‍ ഇരുത്താം എന്നതാണോ.

പുരസ്‌കാരം ലഭിച്ചവരെ മുഖ്യാതിഥിയാക്കൂ

പുരസ്‌കാരം ലഭിച്ചവരെ മുഖ്യാതിഥിയാക്കൂ

പുരസ്‌കാരം ലഭിച്ചവരെയും മുഖ്യമന്ത്രിയെയും മുഖ്യാതിഥികളാക്കൂ. ഈ ചടങ്ങിന്റെ സാംസ്‌കാരിക സൗന്ദര്യം അതാണ്. അത് മാത്രമാണ്. ഒരു ഇടതുപക്ഷ സര്‍ക്കാരിന് പോലും അങ്ങനെ ചിന്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ കൂടുതല്‍ എന്ത് പറയാനാണ്. ചടങ്ങില്‍ നിന്ന് വിട്ട് നിന്ന് പ്രതിഷേധിക്കുക എന്നത് മാത്രമേ മാര്‍ഗമുള്ളൂ. ഇങ്ങനെ ഒരു സദസ്സില്‍ പങ്കെടുക്കാതിരിക്കുക എന്നതാണ് രാഷ്ട്രീയ ബോധമുള്ള സാംസ്‌കാരിക മൂല്യബോധമുള്ള കലാകാരന്‍മാര്‍ ചെയ്യേണ്ടതെന്നും ഡോ. ബിജു പറഞ്ഞു.

ശബരിമല 'കത്തുന്നു' .. പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍!ശബരിമല 'കത്തുന്നു' .. പിണറായി സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ഹിന്ദുസംഘടനകള്‍!

എസ്ഡിപിഐക്കാര്‍ ഞങ്ങളെ കൊല്ലും; മിശ്രവിവാഹിതരായ നവദമ്പതികള്‍ പറയുന്നു, പോലീസ് ഇടപെട്ടുഎസ്ഡിപിഐക്കാര്‍ ഞങ്ങളെ കൊല്ലും; മിശ്രവിവാഹിതരായ നവദമ്പതികള്‍ പറയുന്നു, പോലീസ് ഇടപെട്ടു

English summary
film award distribution function mohanlal main guest controversy
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X