ആടിപാടാന്‍ സിനിമാ താരങ്ങളില്ല! മുന്നറിയിപ്പ് നല്കി സംഘടനകള്‍! കൊച്ചിയില്‍ നിര്‍ണ്ണായക യോഗം...
ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളിലും പരിപാടികളിലും സിനിമാ താരങ്ങള്‍ പങ്കെടുക്കരുതെന്നാണ് ഫിലിം ചേംബര്‍ നിര്‍ദേശിച്ചത്.
കൊച്ചി: താരങ്ങള്‍ ടെലിവിഷന്‍ ചാനലുകളുടെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍. ടെലിവിഷന്‍ ചാനലുകള്‍ സിനിമകളുടെ സംപ്രേക്ഷണാവകാശം വാങ്ങുന്ന രീതിയില്‍ മാറ്റംവരുത്തിയതോടെയാണ് ഫിലിം ചേംബര്‍ കടുത്ത നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളിലും പരിപാടികളിലും സിനിമാ താരങ്ങള്‍ പങ്കെടുക്കരുതെന്നാണ് ഫിലിം ചേംബര്‍ നിര്‍ദേശിച്ചത്.
ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി തിങ്കളാഴ്ച കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. ഫിലിം ചേംബറടക്കം സിനിമാ മേഖലയിലെ അഞ്ച് സംഘടനകളും തിങ്കളാഴ്ചയിലെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് മിക്ക സിനിമാ താരങ്ങളും വിട്ടുനിന്നിരുന്നു. സിനിമാ മേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്കുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ഓണക്കാലത്ത് താരങ്ങള്‍ ചാനലുകളില്‍ നിന്ന് വിട്ടുനിന്നത്.

ചാനലുകള്‍...
സാറ്റലൈറ്റ് അവകാശം വിറ്റുപോകുന്നതാണ് സിനിമാ നിര്‍മ്മാതാക്കളുടെ പ്രധാന വരുമാന മാര്‍ഗം. മിക്ക സിനിമകളുടെയും ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് ചാനലുകള്‍ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി ഇത്തരത്തില്‍ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്നതില്‍ നിന്ന് ചാനലുകള്‍ പിന്മാറി. തിയേറ്ററിലെ പ്രകടനം കണക്കിലെടുത്ത് മാത്രം സാറ്റലൈറ്റ് റൈറ്റ് വാങ്ങിയാല്‍ മതിയെന്നായിരുന്നു ചാനലുകളുടെ തീരുമാനം. ഈ നടപടിയാണ് സിനിമാ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും പ്രതിസന്ധിയിലാക്കിയത്.

ആരും എടുക്കുന്നില്ല...
സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്നതില്‍ ചാനലുകള്‍ മാറ്റം വരുത്തിയതോടെ മിക്ക സിനിമാ നിര്‍മ്മാതാക്കളും പ്രതിസന്ധിയിലായി. ഈ വര്‍ഷം നാല്പത് സിനിമകള്‍ മാത്രമാണ് ചാനലുകള്‍ വാങ്ങിയത്. തീയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമകള്‍ മാത്രമാണ് ചാനലുകാര് വാങ്ങുന്നത്. ഇതിനു പുറമേ ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റല്‍ പ്രൊജക്ഷന് സംവിധാനങ്ങളും തങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് സിനിമാക്കാരുടെ ആരോപണം. പരസ്യവരുമാനമടക്കം കൈവശപ്പെടുത്തിയാണ് ഇത്തരം കമ്പനികള്‍ തീയേറ്ററുടമകളെ ചൂഷണം ചെയ്യുന്നത്.

കൊച്ചിയില്‍...
ടെലിവിഷന്‍ ചാനലുകളോടുള്ള പ്രതിഷേധ സൂചകമായാണ് താരങ്ങളോട് ചാനല്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഫിലിം ചേംബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച അമ്മ ഭാരവാഹികളുമായി ഫിലിം ചേംബര്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. സിനിമാ മേഖലയിലെ മറ്റു ചില സംഘടനകളും തിങ്കളാഴ്ചയിലെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചാനലുകളുടെ അവാര്‍ഡ് നിശകളില്‍ നിന്ന് സിനിമാ താരങ്ങള്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിഷേധം...
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയും സിനിമാ സംഘടനകള്‍ ചാനലുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചാനലുകള്‍ വാര്‍ത്ത നല്കുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ഓണക്കാലത്ത് ചാനലുകളില്‍ നിന്ന് താരങ്ങള്‍ വിട്ടുനിന്നത്. എന്നാല്‍ ഇതിനുശേഷം പ്രതിഷേധത്തില്‍ അയവുവരികയും താരങ്ങള്‍ ചാനലുകളുടെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ












Click it and Unblock the Notifications