കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആടിപാടാന്‍ സിനിമാ താരങ്ങളില്ല! മുന്നറിയിപ്പ് നല്‍കി സംഘടനകള്‍! കൊച്ചിയില്‍ നിര്‍ണ്ണായക യോഗം...

ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളിലും പരിപാടികളിലും സിനിമാ താരങ്ങള്‍ പങ്കെടുക്കരുതെന്നാണ് ഫിലിം ചേംബര്‍ നിര്‍ദേശിച്ചത്.

  • By Desk
Google Oneindia Malayalam News

കൊച്ചി: താരങ്ങള്‍ ടെലിവിഷന്‍ ചാനലുകളുടെ അവാര്‍ഡ് നിശയില്‍ പങ്കെടുക്കരുതെന്ന് ഫിലിം ചേംബര്‍. ടെലിവിഷന്‍ ചാനലുകള്‍ സിനിമകളുടെ സംപ്രേക്ഷണാവകാശം വാങ്ങുന്ന രീതിയില്‍ മാറ്റംവരുത്തിയതോടെയാണ് ഫിലിം ചേംബര്‍ കടുത്ത നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ടെലിവിഷന്‍ ചാനലുകള്‍ സംഘടിപ്പിക്കുന്ന അവാര്‍ഡ് നിശകളിലും പരിപാടികളിലും സിനിമാ താരങ്ങള്‍ പങ്കെടുക്കരുതെന്നാണ് ഫിലിം ചേംബര്‍ നിര്‍ദേശിച്ചത്.

ഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; മരിച്ചത് ഫാസില്‍ വധക്കേസിലെ രണ്ടാം പ്രതിഗുരുവായൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു; മരിച്ചത് ഫാസില്‍ വധക്കേസിലെ രണ്ടാം പ്രതി

എബിവിപിക്ക് വീണ്ടും പാര! കയ്യൂരിന്റെ വിപ്ലവഗാനം ആലപിച്ച് രാജസ്ഥാനിലെ പ്രവര്‍ത്തകര്‍... വീഡിയോഎബിവിപിക്ക് വീണ്ടും പാര! കയ്യൂരിന്റെ വിപ്ലവഗാനം ആലപിച്ച് രാജസ്ഥാനിലെ പ്രവര്‍ത്തകര്‍... വീഡിയോ

ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ താരസംഘടനയായ അമ്മയുടെ ഭാരവാഹികളുമായി തിങ്കളാഴ്ച കൊച്ചിയില്‍ കൂടിക്കാഴ്ച നടത്തുമെന്നും ഫിലിം ചേംബര്‍ വ്യക്തമാക്കി. ഫിലിം ചേംബറടക്കം സിനിമാ മേഖലയിലെ അഞ്ച് സംഘടനകളും തിങ്കളാഴ്ചയിലെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ടെലിവിഷന്‍ പരിപാടികളില്‍ നിന്ന് മിക്ക സിനിമാ താരങ്ങളും വിട്ടുനിന്നിരുന്നു. സിനിമാ മേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ വാര്‍ത്തകള്‍ നല്‍കുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ഓണക്കാലത്ത് താരങ്ങള്‍ ചാനലുകളില്‍ നിന്ന് വിട്ടുനിന്നത്.

ചാനലുകള്‍...

ചാനലുകള്‍...

സാറ്റലൈറ്റ് അവകാശം വിറ്റുപോകുന്നതാണ് സിനിമാ നിര്‍മ്മാതാക്കളുടെ പ്രധാന വരുമാന മാര്‍ഗം. മിക്ക സിനിമകളുടെയും ഷൂട്ടിങ് പൂര്‍ത്തിയാകും മുന്‍പ് ചാനലുകള്‍ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരുന്നു. എന്നാല്‍ അടുത്തകാലത്തായി ഇത്തരത്തില്‍ സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്നതില്‍ നിന്ന് ചാനലുകള്‍ പിന്മാറി. തിയേറ്ററിലെ പ്രകടനം കണക്കിലെടുത്ത് മാത്രം സാറ്റലൈറ്റ് റൈറ്റ് വാങ്ങിയാല്‍ മതിയെന്നായിരുന്നു ചാനലുകളുടെ തീരുമാനം. ഈ നടപടിയാണ് സിനിമാ നിര്‍മ്മാതാക്കളെയും വിതരണക്കാരെയും പ്രതിസന്ധിയിലാക്കിയത്.

ആരും എടുക്കുന്നില്ല...

ആരും എടുക്കുന്നില്ല...

സാറ്റലൈറ്റ് റൈറ്റ് വാങ്ങുന്നതില്‍ ചാനലുകള്‍ മാറ്റം വരുത്തിയതോടെ മിക്ക സിനിമാ നിര്‍മ്മാതാക്കളും പ്രതിസന്ധിയിലായി. ഈ വര്‍ഷം നാല്‍പത് സിനിമകള്‍ മാത്രമാണ് ചാനലുകള്‍ വാങ്ങിയത്. തീയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച സിനിമകള്‍ മാത്രമാണ് ചാനലുകാര്‍ വാങ്ങുന്നത്. ഇതിനു പുറമേ ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റല്‍ പ്രൊജക്ഷന്‍ സംവിധാനങ്ങളും തങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെന്നാണ് സിനിമാക്കാരുടെ ആരോപണം. പരസ്യവരുമാനമടക്കം കൈവശപ്പെടുത്തിയാണ് ഇത്തരം കമ്പനികള്‍ തീയേറ്ററുടമകളെ ചൂഷണം ചെയ്യുന്നത്.

കൊച്ചിയില്‍...

കൊച്ചിയില്‍...

ടെലിവിഷന്‍ ചാനലുകളോടുള്ള പ്രതിഷേധ സൂചകമായാണ് താരങ്ങളോട് ചാനല്‍ പരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഫിലിം ചേംബര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ തിങ്കളാഴ്ച അമ്മ ഭാരവാഹികളുമായി ഫിലിം ചേംബര്‍ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തും. സിനിമാ മേഖലയിലെ മറ്റു ചില സംഘടനകളും തിങ്കളാഴ്ചയിലെ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ചാനലുകളുടെ അവാര്‍ഡ് നിശകളില്‍ നിന്ന് സിനിമാ താരങ്ങള്‍ പൂര്‍ണ്ണമായും വിട്ടുനില്‍ക്കണമെന്നാണ് ഇവരുടെ ആവശ്യം.

പ്രതിഷേധം...

പ്രതിഷേധം...

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ് അറസ്റ്റിലായതിന് പിന്നാലെയും സിനിമാ സംഘടനകള്‍ ചാനലുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. സിനിമാ മേഖലയെ അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ ചാനലുകള്‍ വാര്‍ത്ത നല്‍കുന്നു എന്നാരോപിച്ചാണ് കഴിഞ്ഞ ഓണക്കാലത്ത് ചാനലുകളില്‍ നിന്ന് താരങ്ങള്‍ വിട്ടുനിന്നത്. എന്നാല്‍ ഇതിനുശേഷം പ്രതിഷേധത്തില്‍ അയവുവരികയും താരങ്ങള്‍ ചാനലുകളുടെ പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു.

English summary
film chamber meeting with amma representatives in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X