കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി

Google Oneindia Malayalam News

തിരുവനന്തപുരം: നടൻ ഷെയിൻ നിഗമിനെ ഇതര ഭാഷാ ചിത്രങ്ങളിൽ നിന്നും വിലക്കാൻ നീക്കം. ഷെയ്ൻ നിഗമിനെ ഇതര ഭാഷാ ചിത്രങ്ങളിലും സഹകരിപ്പിക്കരുത് എന്നാവശ്യപ്പെട്ട് ഫിലിം ചേംബർ കത്ത് നൽകി. ദക്ഷിണേന്ത്യൻ ഫിലിം ചേംബറിനാണ് പ്രൊഡ്യൂസേഴ്സ് കൗൺസിൽ കത്ത് നൽകിയത്. കത്ത് കൈമാറിയെന്ന് ഫിലിം ചേംബർ സെക്രട്ടരി സാഗാ അപ്പച്ചൻ സ്ഥിരീകരിച്ചു.

പാകിസ്താനില്‍ ഹിന്ദുക്കള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സഹിക്കണോ, വീണ്ടും ഒവൈസിപാകിസ്താനില്‍ ഹിന്ദുക്കള്‍ക്ക് പ്രശ്‌നമുണ്ടെങ്കില്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ സഹിക്കണോ, വീണ്ടും ഒവൈസി

ഷെയിൻ നിഗവും നിർമാതാക്കളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നതിനിടെ ഷെയിൻ നടത്തിയ വിവാദ പരാമർശങ്ങളാണ് നിർമാതാക്കൾ നിലപാട് കടുപ്പിക്കാൻ കാരണമായത് എന്നാണ് സൂചന.

shena

വെയിൽ, ഉല്ലാസം, കുർബാനി തുടങ്ങിയ ചിത്രങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളെ തുടർന്ന് ഷെയ്ൻ നിഗമിനെ വിലക്കാൻ നിർമാതാക്കളുടെ സംഘടന തീരുമാനിച്ചിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ അജ്മീറിലേക്ക് പോയ ഷെയ്ൻ തിരിച്ചെത്തിയ ഉടനെ താരസംഘടനയായ അമ്മ മുൻകൈയ്യെടുത്ത് ഒത്തുതീർപ്പ് ചർച്ചകൾക്ക് ശ്രമിച്ചിരുന്നു. എന്നാൽ തിരുവനന്തപുരത്തെ അന്താരാഷ്ട്ര ചലച്ചിത്ര മേളയ്ക്കിടെ മാധ്യമങ്ങളെ കണ്ട ഷെയ്ൻ നിർമാതാക്കൾ മനോരോഗികളാണെന്ന വിവാദ പരാമർശം നടത്തിയത്.

ഇതിന് പിന്നാലെയാണ് നിർമാതാക്കൾ നിലപാട് കടുപ്പിക്കുന്നത്. ചർച്ചയിലൂടെ പ്രശ്നം പരിഹരിക്കാമെന്ന പ്രതീക്ഷ ഇല്ലെന്നായിരുന്നു പ്രെഡ്യൂസേഴ്സ് അസോസിയേഷൻറെ പ്രതികരണം. ഈയൊരു ഘട്ടത്തിൽ തുടർ ചർച്ചകൾക്കില്ലെന്ന് അമ്മയും ഫെഫ്കയും വ്യക്തമാക്കിയിരുന്നു.

English summary
Film chamber to ban Shane Nigam from all languages
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X