ചലച്ചിത്രലോകത്തിന് തീരാ നഷ്ടം, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന് അന്തരിച്ചു
പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന് അന്തരിച്ചു. 62 വയസ്സായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാള് ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് അന്ത്യം. സംവിധായകന്റെ മനസറിഞ്ഞ് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനായിരുന്നു ആനന്ദക്കുട്ടന്.
150 ഓളം ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മണിച്ചിത്രത്താഴ്, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. 1977ല്‍ മനസ്സൊരു മയില്‍ എന്ന ചിത്രത്തിന് ദൃശ്യഭംഗിയേകി കൊണ്ടാണ് ആനന്ദക്കുട്ടന്റെ രംഗപ്രവേശം. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആനന്ദക്കുട്ടന് മലയാള ചലച്ചിത്രത്തിന് തീരാ നഷ്ടം തന്നെയാണ്.

ക്യാന്‍സര്‍ രോഗം കീഴടക്കി
ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാള് ചികിത്സയിലായിരുന്നു ആനന്ദക്കുട്ടന്. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് അന്ത്യം.

സംവിധായകന്റെ മനസറിഞ്ഞ ഛായാഗ്രഹകന്
സംവിധായകന്റെ മനസറിഞ്ഞ് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകന്‍ എന്നാണ് ആനന്ദക്കുട്ടനെ വിശേഷിപ്പിക്കാറ്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

സൂപ്പര്‍ സ്റ്റാറുകളോടൊപ്പം
പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മനസ്സൊരു മയില്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദക്കുട്ടനെ മലയാള ചലച്ചിത്രത്തിന് ലഭിക്കുന്നത്. 1977ല്‍ തുടങ്ങിയ സിനിമാ ജീവിതത്തില്‍ 150ഓളം ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

ഹിറ്റ് ചിത്രങ്ങള്‍
മണിച്ചിത്രത്താഴ്, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, സദയം, അഥര്‍വം,ആകാശദൂത് തുടങ്ങിയ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല.

വിദ്യാഭ്യാസ ജീവിതം
ചങ്ങനാശ്ശേരി എന്‍എസ്എസില്‍ സ്കൂള്‍ വിദ്യാഭ്യാസകാലം പൂര്‍ത്തിയാക്കിയ ആനന്ദക്കുട്ടന് ഡിഗ്രി പൂര്‍ത്തിയാക്കി. ചെന്നൈയില്‍വെച്ചാണ് ഛായാഗ്രഹണം പൂര്‍ത്തിയാക്കിയത്.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
സ്വർണ വില കുറഞ്ഞിട്ടും മലയാളികൾ വാങ്ങുന്നില്ല, ഒരേയൊരു കാരണം; പ്രതിസന്ധി പങ്കുവെച്ച് വ്യാപാരികൾ -
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
73 മിനുറ്റ് കൊണ്ട് ബുള്ളറ്റ് ട്രൈയിനിൽ ബെംഗളൂരുവിലെത്താം, ഇതൊക്കെ നടക്കുന്ന കാര്യമാണോ? സോഷ്യൽ മീഡിയാ ചർച്ച -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
ബെംഗളൂരു രണ്ടാം എയർപോർട്ട്: ഇത്തവണ കർണാടക രണ്ടും കൽപ്പിച്ച്, പരിഗണനയിൽ ഈ 3 സ്ഥലങ്ങൾ -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍












Click it and Unblock the Notifications