കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചലച്ചിത്രലോകത്തിന് തീരാ നഷ്ടം, ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു

  • By Sruthi K M
Google Oneindia Malayalam News

പ്രശസ്ത ചലച്ചിത്ര ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു അദ്ദേഹം. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് അന്ത്യം. സംവിധായകന്റെ മനസറിഞ്ഞ് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകനായിരുന്നു ആനന്ദക്കുട്ടന്‍.

150 ഓളം ചലച്ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മണിച്ചിത്രത്താഴ്, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള തുടങ്ങിയ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ ഒരിക്കലും മറക്കില്ല. 1977ല്‍ മനസ്സൊരു മയില്‍ എന്ന ചിത്രത്തിന് ദൃശ്യഭംഗിയേകി കൊണ്ടാണ് ആനന്ദക്കുട്ടന്റെ രംഗപ്രവേശം. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച ആനന്ദക്കുട്ടന്‍ മലയാള ചലച്ചിത്രത്തിന് തീരാ നഷ്ടം തന്നെയാണ്.

ക്യാന്‍സര്‍ രോഗം കീഴടക്കി

ക്യാന്‍സര്‍ രോഗം കീഴടക്കി

ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു ആനന്ദക്കുട്ടന്‍. കൊച്ചിയില്‍ സ്വകാര്യ ആശുപത്രിയില്‍വെച്ചാണ് അന്ത്യം.

സംവിധായകന്റെ മനസറിഞ്ഞ ഛായാഗ്രഹകന്‍

സംവിധായകന്റെ മനസറിഞ്ഞ ഛായാഗ്രഹകന്‍

സംവിധായകന്റെ മനസറിഞ്ഞ് ക്യാമറ ചലിപ്പിച്ച ഛായാഗ്രാഹകന്‍ എന്നാണ് ആനന്ദക്കുട്ടനെ വിശേഷിപ്പിക്കാറ്. ഒട്ടേറെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.

സൂപ്പര്‍ സ്റ്റാറുകളോടൊപ്പം

സൂപ്പര്‍ സ്റ്റാറുകളോടൊപ്പം

പി ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത മനസ്സൊരു മയില്‍ എന്ന ചിത്രത്തിലൂടെയാണ് ആനന്ദക്കുട്ടനെ മലയാള ചലച്ചിത്രത്തിന് ലഭിക്കുന്നത്. 1977ല്‍ തുടങ്ങിയ സിനിമാ ജീവിതത്തില്‍ 150ഓളം ചിത്രങ്ങള്‍ അദ്ദേഹത്തിന്റേതായുണ്ട്.

ഹിറ്റ് ചിത്രങ്ങള്‍

ഹിറ്റ് ചിത്രങ്ങള്‍

മണിച്ചിത്രത്താഴ്, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, സദയം, അഥര്‍വം,ആകാശദൂത് തുടങ്ങിയ ചിത്രങ്ങള്‍ മലയാളി പ്രേക്ഷകര്‍ക്ക് ഒരിക്കലും മറക്കാനാവില്ല.

വിദ്യാഭ്യാസ ജീവിതം

വിദ്യാഭ്യാസ ജീവിതം

ചങ്ങനാശ്ശേരി എന്‍എസ്എസില്‍ സ്‌കൂള്‍ വിദ്യാഭ്യാസകാലം പൂര്‍ത്തിയാക്കിയ ആനന്ദക്കുട്ടന്‍ ഡിഗ്രി പൂര്‍ത്തിയാക്കി. ചെന്നൈയില്‍വെച്ചാണ് ഛായാഗ്രഹണം പൂര്‍ത്തിയാക്കിയത്.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Film cinematographer Anandakuttan passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X