കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് സിനിമാ മിമിക്രി താരം മരിച്ചു
കൊട്ടാരക്കര: കേരളത്തില്‍ റോഡപകടങ്ങള്‍ ഇപ്പോള്‍ പതിവായിരിക്കുകയാണ്. ഒട്ടേറെ താരങ്ങളുടെയും പ്രമുഖരുടെയും ജീവന്‍ റോഡുകളില്‍ പൊലിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം സമാനമായ സംഭവം നടന്നു. കാര്‍ അപകടത്തില്‍ സിനിമാ മിമിക്രി താരം മരണപ്പെട്ടു. കൊല്ലത്തെ സദാനന്ദപുരം സ്വദേശിയും മിമിക്രി താരവുമായ വിപിന്‍ നാഥാണ് അപകടത്തില്‍ മരിച്ചത്.

സദാനന്ദപുരം വിപിന്‍ നിവാസില്‍ വിജയകുമാറിന്റെ മകനാണ് വിപിന്‍ നാഥ്. കഴിഞ്ഞ ദിവസം രാത്രിയിലാണ് അപകടം ഉണ്ടാകുന്നത്. എംസി റോഡില്‍ ലോവര്‍ കരിക്കത്തുവെച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പോസ്റ്റിലിടിച്ച് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിപിനാഥിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മിമിക്രി ഷോകളിലൂടെ സുപരിചിതനാണ് വിപിന്‍ നാഥ്.












Click it and Unblock the Notifications