• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'പൈസയൊക്കെ ആയപ്പോഴേക്കും സ്റ്റൈൽ മാറി,ആണുങ്ങളെ മൊത്തം പുച്ഛം'; ഭാഗ്യലക്ഷ്മിക്കെതിരെ വിനു കിരിയത്ത്

തിരുനന്തപുരം; സ്ത്രീകളെ അപമാനിച്ച യുട്യൂബര്‍ വിജയ് പി നായരെ താമസസ്ഥലത്തെത്തി കൈകാര്യം ചെയ്ത ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെയും മറ്റു രണ്ടുപേരുടെയും നടപടി വലിയ വിവാദത്തിനാണ് വഴിവെച്ചത്.സംഭവത്തിൽ വിജയ് പി നായര്‍ക്കും ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിരുന്നു. ഇപ്പോൾ കേസിൽ ഒളിവിലാണ് ഭാഗ്യലക്ഷ്മി ഉൾപ്പെടെയുള്ളവർ. ഇപ്പോഴിതാ വിഷയത്തിൽ പ്രതികരിക്കുകയാണ് ഫിലിം കമ്പോസർ വിനു കിരിയത്ത്. വിനുവിന്റെ വാക്കുകളിലേക്ക്

പുച്ഛമാണ് തോന്നിയത്

പുച്ഛമാണ് തോന്നിയത്

'അത് കേട്ടപ്പോൾ ആ യൂട്യൂബറോട് എനിക്ക് പുച്ഛമാണ് തോന്നിയത്.കാരണം കുഞ്ഞുങ്ങൾക്ക് വരെ യൂട്യൂബ് ഉപയോഗിക്കാനറിയാ. അതിൽ പറയുന്നൊരു ആ ഭാഷ, പക്ഷേ എന്നാൽ പോലും അയാളെ ശിക്ഷിക്കാൻ ഒരാൾക്കും അധികാരമില്ല. പൊലീസിനുപോലും കേസെടുക്കാനെ അധികാരമുള്ളു.ശിക്ഷിക്കേണ്ടത് കോടതിയാണ്. അവിടെ ഭാഗ്യലക്ഷ്മിയും കൂട്ടരും അത് ചെയ്യുമ്പോൾ ചിന്തിക്കണമായിരുന്നു നിയമം ഞങ്ങൾ കയ്യിലെടുക്കാൻ പാടില്ല.ഇവർ ആരാണ്?

അടികൊടുക്കും

അടികൊടുക്കും

ഇവർക്ക് ആരാണ് ആ സ്വാതന്ത്യം കൊടുത്തത്.

ശാന്തിവിള ദിനേശ് പറഞ്ഞതുപോലെ ഒരുപക്ഷേ നമ്മുടെയടുത്തെങ്ങാനുമാണ് വന്നതെങ്കിൽ അടി കൊടുക്കും എന്നുള്ളതിൽ യാതൊരു സംശയവുമില്ല.ആണുങ്ങളുടെ അടിപോലും ഞങ്ങളാരും കൊള്ളില്ല പിന്നല്ലേ. ബാക്കിയൊക്കെ പിന്നെ.

ഇവരാണോ മതിൽകെട്ടാൻ പോയത്

ഇവരാണോ മതിൽകെട്ടാൻ പോയത്

പക്ഷേ അയാൾ തൊഴുതു നിൽക്കുകയാണ്. അപ്പോഴും അയാളുടെ ദേഹത്ത് ചൊറിയണം തേക്കുക, കരണത്ത് അടിക്കുക, കരിഓയിൽ ഒഴിക്കുക. എന്നിട്ടോ മൂന്ന് പേരുടേയും വായിൽ നിന്ന് വരുന്ന ഭാഷ കേട്ടാൽ. ഇവരാണോ മതില് കെട്ടാൻ പോയ ആളുകൾ'

കോടാമ്പക്കത്ത് താമസിച്ചതല്ലേ

കോടാമ്പക്കത്ത് താമസിച്ചതല്ലേ

'ഈയടുത്ത ഭാഗ്യലക്ഷ്മി പറയുന്നത് കേട്ടു റോഡിൽ ആണുങ്ങൾ മൂത്രമൊഴിക്കുന്നത് കണ്ടാൽ വണ്ടിയിടിച്ചു കൊല്ലാൻ തോന്നുമെന്ന്.ഈ ഭാഗ്യലക്ഷ്മി ചെന്നൈയിൽ താമസിച്ചിരുന്നയാളാണ്. ഞാനൊക്കെ തിരുവനന്തപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുമ്പോൾ പോലും റെയിൽവേ സ്‌റ്റേഷനിലിറങ്ങിയാൽ ഇടത്തോട്ടും വലത്തോട്ടും നോക്കില്ല. അവിടെ ഒന്നും രണ്ടും റോഡിൽ തന്നെയാണ് ആണും പെണ്ണും സാധിച്ചിരുന്നത്.

അന്നൊന്നും തോന്നാതത്ത് എന്തേ

അന്നൊന്നും തോന്നാതത്ത് എന്തേ

അവിടെ കോടമ്പാക്കത്ത് താമസിക്കുന്ന ഭാഗ്യലക്ഷ്മിയ്ക്ക് അന്നൊന്നും തോന്നാത്തത് എന്താ അവിടെ ഒന്നും രണ്ടും സാധിച്ചിരുന്നവരെ വണ്ടിയിടിച്ച് കൊല്ലേണ്ടെന്ന്. അന്ന് വണ്ടിയില്ല. ഇത്തിരി പൈസയൊക്കെ ആയപ്പോഴേക്കും പിന്നെ സ്റ്റൈലൊക്കെ മാറി, കാലിന്മേൽ കാലൊക്കെയിട്ട് ആണുങ്ങളെ മൊത്തം പുച്ഛിക്കുക.

അവർ ആരാണ്

അവർ ആരാണ്

നടിയെ ആക്രമിച്ച സംഭവം ഉണ്ടായപ്പോൾ, ഇവിടെ തിരുവനന്തപുരത്ത് തന്നെ അവിടെ അന്ന് ഞാനുമുണ്ടായിരുന്നു. അവിടെ വന്നിട്ട് ഇവരുടെ കരച്ചിലു ചാനലിൽ കൂടെ, അതായത് ഇതിലപ്പുറം ലോകത്ത് ഒരു നന്മയുള്ള സ്ത്രീ ഇല്ല. ആണുങ്ങളെ മുഴുവൻ ആ വാക്ക് ഞാൻ ഇവിടെ ഉപയോഗിക്കുന്നില്ല. ഇത്തരക്കാരുടെ ഇതൊക്കെ അങ്ങ് മുറിച്ചുകളയണം. ഇവർ ആരാണ് അതൊക്കെ മുറിച്ചു കളയാൻ, അതിനിവിടെ കോടതിയുണ്ട്.

ഒളിവിലാണ്

ഒളിവിലാണ്

ഭാഗ്യലക്ഷ്മി ഇപ്പോൾ ഒളിവിലാണ്. അന്ന് എന്തൊക്കെ ഗീർവാണങ്ങളാണ് അടിച്ചിറക്കിയത്.ജയിലിൽ പോകാൻ തയ്യാറാണ്.അടുത്തത് നിനക്കാണ് ശാന്തിവിളേ, എന്നിട്ട് എന്താണ് ഒന്നും ചെയ്യാത്തത്. കുറേ പേര് സപ്പോട്ട് ചെയ്യും എന്ന് വിചാരിച്ചു. ശരിയാണ് കുറേ പേർ സപ്പോർട്ട് ചെയ്യാൻ ഉണ്ട്. അത്തരക്കാരോട് നമ്മുക്ക് പുച്ഛം മാത്രമേയുള്ളൂ.

മുഖത്ത് നോക്കി പറയണം

മുഖത്ത് നോക്കി പറയണം

തെറ്റ് ചെയ്യുന്നവർ ആരായാലും അത് മുഖത്ത് നോക്കി പറയുന്നതാണ് ആർജവം.ഇല്ലേങ്കിൽ നിങ്ങൾ അവരെ വീണ്ടും തെറ്റിലേക്ക് നയിക്കുകാണ്. അവർ അവിടെ പോയി വീഡിയോ എടുക്കുക, അത് പോസ്റ്റ് ചെയ്യുക, ഇവർ അയാളെക്കാളും മോശമാണെന്ന് ഇതിലൂടെ തെളിയിച്ചില്ലേ.ഇങ്ങനെയൊന്നും ആവരുത്.അവർ അന്തസായി പോയി ഡിജിപിക്ക്പരാതി നൽകുകയാണ് വേണ്ടത്.

ഞാൻ അയാൾക്കെതിരാണ്. ഭാഗ്യലക്ഷ്മിക്കൊന്നും അതുവരെ എതിരല്ല.

പാതാളത്തിലാണോ

പാതാളത്തിലാണോ

കണ്ടപ്പോ ഇവനെ കയ്യിൽ കിട്ടിയാൽ രണ്ട് കൊടുക്കണമെന്ന് വിചാരിച്ചിരുന്നു.എന്നാൽ കൊടുക്കില്ല. കാരണം നമ്മുക്ക് അതിനുള്ള അധികാരം ഇല്ല. നമ്മുക്ക് കേസ് പോകാം. ദേഹോപദ്രവം ചെയ്യാൻ യാതൊരു അധികാരമില്ല. എത്ര ദിവസമായി പോലീസിന് ഇതുവരെ അവരെ പിടിക്കാൻ കഴിഞ്ഞിട്ടില്ല.വല്ലാത്തൊരു ഒളിപ്പായി പോയി. ഇനി പാതളത്തിലെങ്ങാനുമാണോ?, വിനു കിരിയത്ത് വീഡിയോയിൽ പറഞ്ഞു.

തർക്ക പരിഹാരം ഉടൻ വേണ്ട; കേരളം പിടിക്കാൻ ബിജെപിക്ക് ആർഎസ്എസ് വക 'വിജയ തന്ത്രം'..ലക്ഷ്യം 5 ജില്ലകൾ

പാലക്കാട് നഗരസഭ പിടിക്കും;മുൻ എംഎൽഎയെ ഇറക്കി ആഞ്ഞ് പിടിക്കാൻ സിപിഎം..ചുക്കാൻ പിടിക്കാൻ എംബി രാജേഷും

cmsvideo
  ഭാഗ്യലക്ഷ്മിയുടെ ചങ്കൂറ്റം കണ്ടോ..കട്ടകലിപ്പിൽ താരം | Bhagyalakshmi Interview | Oneindia Malayalam

  English summary
  film composer vinu kiriyatt against dubbing artist bhagyalaskshmi and you tuber vijayp nair
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X