കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗോദയും അച്ചായന്‍സുമില്ല!! ഇപ്പോഴിതാ ബാഹുബലിയും!! മലയാളികള്‍ക്ക് വീണ്ടും സിനിമ ദാരിദ്യം!!

മള്‍ട്ടി പ്ലക്സുകളില്‍ നിന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും സിനിമകള്‍ പിന്‍വലിക്കാന്‍ തുടങ്ങി. തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണിത്.

  • By Gowthamy
Google Oneindia Malayalam News

കൊച്ചി: സംസ്ഥാനത്ത് വീണ്ടും സിനിമ പ്രതിസന്ധി. മള്‍ട്ടി പ്ലക്സുകളില്‍ നിന്ന് നിര്‍മ്മാതാക്കളും വിതരണക്കാരും സിനിമകള്‍ പിന്‍വലിക്കാന്‍ തുടങ്ങി. തിയേറ്റര്‍ വിഹിതത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും സിനിമകള്‍ പിന്‍വലിക്കുന്നത്.

ലാഭ വിഹിതം മള്‍ട്ടി പ്ലക്‌സുകളും എ ക്ലാസ് തിയേറ്ററുകളുടേത് പോലെ ആക്കണമെന്നാണ് നിര്‍മ്മാതാക്കളും വിതരണക്കാരും ആവശ്യപ്പെടുന്നത്. ആദ്യ ആഴ്ച 60 ശതമാനം, രണ്ടാം ആഴ്ച 55 ശതമാനം, മൂന്നാം ആഴ്ച 50 ശതമാനം എന്നിങ്ങനെയാണ് എ ക്ലാസ് തിയേറ്ററുകളില്‍ നിന്നുള്ള ലാഭ വിഹിതം. എന്നാല്‍ മള്‍ട്ടി പ്ലക്‌സുകളില്‍ നിന്ന് ലഭിക്കുന്നത് ആദ്യ ആഴ്ച 50, പിന്നീട് 45, 40 എന്ന കണക്കിലാണ്. ഇത് മാറ്റണമെന്നാണ് ആവശ്യം.

theatre

സിനിമ പ്രതിസന്ധിയെ തുടര്‍ന്ന് ഗോദ, അച്ചായന്‍സ് തുടങ്ങിയ ചിത്രങ്ങള്‍ മള്‍ട്ടിപ്ലക്‌സ് തിയേറ്ററുകള്‍ക്ക് നല്‍കിയിരുന്നില്ല. ഇപ്പോഴിതാ ബാഹുബലിയും തിയേറ്ററുകളില്‍ നിന്ന് പിന്‍വലിച്ചിരിക്കുകയാണ്.

നേരത്തെ തിയേറ്റര്‍ വിഹിതത്തെ ചൊല്ലി എക്‌സിബിറ്റേഴ്‌സ് ഫെഡറേഷനും നിര്‍മ്മാതാക്കളും വിതരണക്കാരും തമ്മിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ക്രിസ്മസ് ചിത്രങ്ങളുടെ റിലീസ് പ്രതിസന്ധിയിലായിരുന്നു. പിന്നീട് തര്‍ക്കം പരിഹരിച്ചിരുന്നു. ഇതിനിടെ നടന്‍ ദിലീപിന്റെ നേതൃത്വത്തില്‍ ഫിലിം എക്‌സിബിറ്റേഴ്‌സ് യുണൈറ്റഡ് ഓര്‍ഗനൈസേഷന്‍ ഓഫ് കേരള എന്ന സംഘടനയും രൂപീകരിച്ചു.

English summary
film crisis again in kerala films withdrawn from multiplex.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X