കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫിലിം ക്രിട്ടിക്സ് അവാർഡ്: മികച്ച ചിത്രം ജെല്ലിക്കെട്ട്, മികച്ച നടി മഞ്ജു വാര്യർ, മികച്ച നടൻ നിവിൻ

Google Oneindia Malayalam News

തിരുവനന്തപുരം: 44ാമത് ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു. ജെല്ലിക്കെട്ട് 2019 ലെ മികച്ച സിനിമയ്ക്കുള്ള 44- മത് കേരള ഫിലിം ക്രിട്ടികസ് അവാര്‍ഡ് നേടി.
ഒ. തോമസ് പണിക്കര്‍ നിര്‍മ്മിച്ചു ലിജോ ജോസ് പെല്ലിശ്ശേരി
സംവിധാനം ചെയ്ത ചിത്രമാണ് ജെല്ലിക്കെട്ട്. മികച്ച ചിത്രത്തിന്റെ സംവിധായകനുള്ള ബഹുമതി ലിജോയ്ക്ക് ലഭിച്ചു. ജെല്ലിക്കെട്ടാണ് ചിത്രം. സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിന് പിറകേയാണ് ലിജോയ്ക്ക് വീണ്ടും അംഗീകാരം.

ഗീതു മോഹന്‍ദാസ് ആണ് മികച്ച സംവിധായക. മൂത്തോന്‍ ആണ് ഗീതുവിന് പുരസ്ക്കാരം നേടിക്കൊടുത്തത്. മൂത്തോനിലെ അഭിനയത്തിന് നിവിന്‍ പോളി മികച്ച നടനായി. മഞ്ജുവാര്യരാണ് മികച്ച നടി. പ്രതി പൂവൻകോഴിയിലെ അഭിനയമാണ് മഞ്ജുവിന് അവാർഡിന് അർഹയാക്കിയത്.

റൂബി ജൂബിലി പുരസ്‌ക്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്

റൂബി ജൂബിലി പുരസ്‌ക്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക്

ഹരിഹരന് ചലച്ചിത്രരത്‌നം പുരസ്ക്കാരം ലഭിച്ചു. സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്നതാണ് ചലച്ചിത്രരത്നം പുരസ്കാരം. ക്രിട്ടിക്‌സ് റൂബി ജൂബിലി പുരസ്‌ക്കാരം മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ലഭിച്ചു. നാല്‍പത് വര്‍ഷക്കാലമായി മലയാള സിനിമയില്‍ അനുകരണം സാധ്യമല്ലാത്ത അഭിനയ ശൈലിയിലൂടെ താര പ്രഭാവം നിലനിര്‍ത്തുന്ന താരമാണ് മമ്മൂട്ടിയെന്ന് ജൂറി വിലയിരുത്തി.

ചലച്ചിത്ര പ്രതിഭ പുരസ്‌ക്കാരം

ചലച്ചിത്ര പ്രതിഭ പുരസ്‌ക്കാരം

ഛായാഗ്രാഹകന്‍ എസ് കുമാര്‍, സംവിധായകനും കലാ സംവിധായകനുമായ നേമം പുഷ്പരാജ്, നടി സേതുലക്ഷ്മി, നാനയുടെ ഫോട്ടോഗ്രാഫര്‍ കൊല്ലം മോഹന്‍ എന്നിവര്‍ക്കാണ് ചലച്ചിത്ര പ്രതിഭ പുരസ്‌ക്കാരം ലഭിക്കുക. സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരം കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി ചിത്രങ്ങള്‍ കണ്ട് തീരുമാനിക്കുന്ന ഒരേയൊരു പുരസ്‌ക്കാരമാണ് ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ്.

മികച്ച രണ്ടാമത്തെ ചിത്രം

മികച്ച രണ്ടാമത്തെ ചിത്രം

സംസ്ഥാന ചലചിത്ര പുരസ്‌ക്കാരത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട വാസന്തിയാണ് ഫിലിം ക്രിട്ടിക്‌സിലെ മികച്ച രണ്ടാമത്തെ ചിത്രം. സിജു വില്‍സണ്‍ ആണ് വാസന്തി നിര്‍മ്മിച്ചിരിക്കുന്നത്. വാസന്തി സംവിധാനം ചെയ്ത റഹ്മാന്‍ ബ്രദേഴ്‌സ മികച്ച രണ്ടാമത്തെ സംവിധായകരായി തിരഞ്ഞെടുക്കപ്പെട്ടു. വാസന്തിയിലെ പ്രകടനത്തിന് സ്വാസിക മികച്ച സഹനടിയായി.

ചെമ്പനും വിനീതും

ചെമ്പനും വിനീതും

രണ്ട് പേരാണ് മികച്ച സഹനടന്മാരായത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലെ അഭിനയത്തിന് വിനീത് ശ്രീനിവാസനും ജെല്ലിക്കെട്ട്, പൊറിഞ്ചു മറിയം ജോസ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് ചെമ്പന്‍ വിനോദും മികച്ച സഹനടന്മാരായി. സജിന്‍ ബാബു ആണ് മികച്ച തിരക്കഥാകൃത്ത്. ചിത്രം ബിരിയാണി.

വിജയ് യേശുദാസും മഞ്ജരിയും

വിജയ് യേശുദാസും മഞ്ജരിയും

എവിടെ എന്ന ചിത്രത്തിന് വേണ്ടി ഗാനങ്ങള്‍ ഒരുക്കിയ ഔസേപ്പച്ചന്‍ മികച്ച സംഗീത സംവിധായകനായി. ശ്യാമരാഗം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരി എഴുതിയ റഫീഖ് അഹമ്മദ് ആണ് മികച്ച ഗാനരചയിതാവ്. വിജയ് യേശുദാസ് മികച്ച ഗായകനും മഞ്ജരി മികച്ച ഗായികയുമായി. ഗിരീഷ് ഗംഗാധധരനാണ് മികച്ച ഛായാഗ്രാഹകന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മികച്ച ജനപ്രിയ ചിത്രമായി.

Recommended Video

cmsvideo
Best Actor Suraj Venjaramoodu response | Oneindia Malayalam

English summary
Film Critics Awards 2019: Manju Warrier Best Actress and Nivin Pauly Best Actor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X