Get Updates
Get notified of breaking news, exclusive insights, and must-see stories!

സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ ഗോപാലകൃഷ്ണന്‍

തിരുവനന്തപുരം: സിനിമാ സംഘടനകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പ്രശസ്ത സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. സിനിമാ സംഘടനകളുടെ പല നിബന്ധനകളും മലയാള സിനിമയ്ക്ക് കോട്ടം തട്ടിക്കുകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു. കുറഞ്ഞ ചെലവില്‍ സിനിമ ചിത്രീകരിക്കാന്‍ സംഘടനകള്‍ അനുവദിക്കുന്നില്ലെന്നാണ് അടൂര്‍ ആരോപിക്കുന്നത്.

സംഘടനകളുടെ ഇത്തരം നിബന്ധനകള്‍ സിനിമയ്ക്ക് വെല്ലുവിളിയാകുകയാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്ന ഒരു വീഡിയോ എഡിറ്റര്‍ക്ക് സംഘടനയില്‍ അംഗമാകണമെങ്കില്‍ വീണ്ടും ലക്ഷങ്ങള്‍ നല്‍കേണ്ട അവസ്ഥയാണെന്നും അടൂര്‍ പറയുന്നു.

സംഘടനകള്‍ക്കെതിരെ

സംഘടനകള്‍ക്കെതിരെ

സംഘടനകളുടെ നിബന്ധനകള്‍ സിനിമയ്ക്ക് വെല്ലുവിളിയാകുകയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍. കുറഞ്ഞ ചെലവില്‍ സിനിമ ചിത്രീകരിക്കാന്‍ സംഘടനകള്‍ അനുവദിക്കുന്നില്ലെന്നാണ് അടൂര്‍ ആരോപിക്കുന്നത്.

ലക്ഷങ്ങള്‍ ചെലവിടണം

ലക്ഷങ്ങള്‍ ചെലവിടണം

ലക്ഷങ്ങള്‍ മുടക്കി പഠിച്ചിറങ്ങുന്ന ഒരു വീഡിയോ എഡിറ്റര്‍ക്ക് സംഘടനയില്‍ അംഗമാകണമെങ്കില്‍ വീണ്ടും ലക്ഷങ്ങള്‍ നല്‍കേണ്ട അവസ്ഥയാണെന്നും അടൂര്‍ പറയുന്നു.

സിനിമ ചിത്രീകരിക്കണമെങ്കില്‍

സിനിമ ചിത്രീകരിക്കണമെങ്കില്‍

കുറഞ്ഞ ചെലവില്‍ സിനിമ ചിത്രീകരിക്കണമെന്ന് വിചാരിച്ചാല്‍ അതു നടക്കില്ല. സിനിമാ സംഘടനകളാണ് അതിനു തടസമാകുന്നതെന്ന് അടൂര്‍ പറയുന്നു.

മലയാള ചലച്ചിത്രം കാണാന്‍ ആളില്ല

മലയാള ചലച്ചിത്രം കാണാന്‍ ആളില്ല

ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ പരിപാടിയില്‍ പങ്കെടുക്കവെയാണ് അടൂരിന്റെ പരാമര്‍ശം. മേളയില്‍ മികച്ച കൈയ്യടി നേടുന്ന നല്ല മലയാള ചിത്രം തിയറ്ററില്‍ ഓടാതെ പോകുന്നത് വേദനയുള്ള കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

അംഗത്വം ഇല്ലെങ്കില്‍ ഒന്നും നടക്കില്ല

അംഗത്വം ഇല്ലെങ്കില്‍ ഒന്നും നടക്കില്ല

സിനിമയില്‍ ഏത് മേഖലയില്‍ പ്രവര്‍ത്തിക്കണമെങ്കിലും സംഘടനയില്‍ അംഗത്വം വേണം. ലക്ഷണങ്ങള്‍ നല്‍കിയാല്‍ മാത്രമേ അംഗത്വം ലഭിക്കൂ എന്ന അവസ്ഥയാണ് നിലവിലുള്ളത്. ഇത് അനീതിയാണെന്ന് അടൂര്‍ ഗോപാലകൃഷ്ണന്‍ പറയുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+