തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി അതീവ ഗുരുതരാവസ്ഥയിൽ! ഹൃദയാഘാതത്തെ തുടർന്ന് ഐസിയുവിൽ!
തൃശൂര്‍: മലയാളത്തിലെ പ്രമുഖ തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രോഗബാധിതനായി അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്. തൃശൂരിലെ ജൂബിലി ആശുപത്രിയിലാണ് സച്ചി ചികിത്സയില്‍ കഴിയുന്നത്. ട്വന്റി ഫോര്‍ ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ ദിവസം സച്ചിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കിയിരുന്നു. രണ്ട് ശസ്ത്രക്രിയകളാണ് സച്ചിയുടെ നടുവിന് നടത്തേണ്ടി വന്നത്. ആദ്യത്തെ ശസ്ത്രക്രിയ പ്രശ്നങ്ങളൊന്നും കൂടാതെ വിജയകരമായി തന്നെ പൂര്‍ത്തീകരിച്ചിരുന്നു. എന്നാല്‍ രണ്ടാമത്തെ ശസ്ത്രക്രിയയാണ് സച്ചിയുടെ ആരോഗ്യനില വഷളാക്കിയത് എന്നാണ് റിപ്പോര്‍ട്ട്.

രണ്ടാമത്തെ ശസ്ത്രക്രിയ നടത്തുന്നതിന് വേണ്ടി അനസ്തേഷ്യ നല്‍കിയതിന് പിന്നാലെ സച്ചിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യനില അതീവ വഷളാവുകയായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സച്ചിയുടെ തലച്ചോര്‍ പ്രതികരിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ട്. സച്ചിയുടെ ആരോഗ്യനില സംബന്ധിച്ച് തൃശൂര്‍ ജൂബിലി മിഷന് മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ബുളളറ്റിന്‍ പുറത്തിറക്കിയിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സച്ചിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് എന്ന് ജൂബിലി മിഷന് അധികൃതര്‍ വ്യക്തമാക്കുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന സച്ചിയെ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് ചികിത്സിക്കുന്നത്. 48 മുതല്‍ 78 മണിക്കൂറുകള്‍ക്ക് ശേഷം മാത്രമേ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടോ എന്നുളള കാര്യം പറയാന്‍ സാധിക്കുകയുളളൂ എന്നും ആശുപത്രിയുടെ മെഡിക്കല്‍ ബുളളറ്റിനില്‍ വ്യക്തമാക്കുന്നു.
മലയാള സിനിമയിലെ ഏറ്റവും പ്രസിദ്ധമായ തിരക്കഥാ കൂട്ടുകെട്ടുകളിലൊന്നാണ് സച്ചി-സേതു. ഇരുവരും ചേര്‍ന്ന് നിരവധി ഹിറ്റ് സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. 2011ല്‍ സേതുവുമായി സച്ചി വേര്‍പിരിഞ്ഞു. റണ്‍ ബേബി റണ്‍, രാംലീല പോലുളള ചിത്രങ്ങള്‍ സച്ചിക്ക് വന്‍ ഹിറ്റുകള്‍ സമ്മാനിച്ചു. അനാര്‍ക്കലിയാണ് സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രം. രണ്ടാമത് സംവിധാനം നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രവും വന്‍ ബോക്സ് ഓഫീസ് വിജയം ആയിരുന്നു.
Medical report of director #Sachy
— Snehasallapam (SS) (@SSTweeps) June 16, 2020
His recovery can be prognosticated only after 48-72 hours post insult https://t.co/0KJnB6k3sW pic.twitter.com/FdCkCliP7j
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും -
ആയുധങ്ങൾ തീർന്നു, പണപ്പെട്ടി കാലിയായി; ഇറാൻ യുദ്ധം അമേരിക്കയെ ചതിച്ചോ? -
കേതുവിന്റെ നക്ഷത്രമാറ്റം; ഈ രാശിക്കാരെ ഇനി പിടിച്ചാൽ കിട്ടില്ല, പണവും പവറും എല്ലാം യഥേഷ്ടം! -
ഏപ്രിൽ 1 മുതൽ സർവ്വതും മാറും; അറിഞ്ഞില്ലെങ്കിൽ നിങ്ങളുടെ പോക്കറ്റ് കാലിയാകും -
യുഎഇയിൽ കാലാവധി കഴിഞ്ഞ റെസിഡൻസി ഉടമകൾ തിരിച്ചുവരാൻ വൈകരുത്; സമയപരിധി ഇന്ന് അവസാനിക്കും -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
സ്വര്‍ണവില സ്തംഭിച്ചു; ഏറെ കാലത്തിന് ശേഷം, ഇനി വന്‍ കുതിപ്പ് പ്രതീക്ഷിക്കാം, ഇന്നത്തെ പവന് വില












Click it and Unblock the Notifications