ആദ്യകാല സംവിധായകന് ശശികുമാര്‍ അന്തരിച്ചു
കൊച്ചി: മലയാള സിനിമയില്‍ എക്കാലത്തേയും മികച്ച ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന് ജെ ശശികുമാര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ജെസി ഡാനിയല്‍ പുരസ്കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.
131 സിനിമകളാണ് ശശി കുമാര്‍ സംവിധാനം ചെയ്തിട്ടുള്ളത്. ഒരു തമിഴ് സിനിമയും അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. നിര്‍മാതാവിന് നഷ്ടം വരുത്താത്തവയാകണം തന്റെ സിനിമകള്‍ എന്ന് ശശികുമാറിന് എന്നും നിര്‍ബന്ധമുണ്ടായിരുന്നു.

ജോണ്‍ എന്നായിരുന്നു ശശികുമാറിന്റെ യഥാര്‍ത്ഥ പേര്. പിന്നീട് ശശികുമാര്‍ എന്ന പേര് സ്വീകരിച്ചപ്പോഴും ജോണിനെ ഓര്മിച്ചികൊണ്ട് ജെ അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ നിന്നു. കുഞ്ചാക്കോയായിരുന്നു ശശികുമാര്‍ എന്ന പേര് തിരഞ്ഞെടുത്തത്.
131 സിനിമികള്‍ എന്നത് ഒരു സംവിധായകന്റെ ജീവിതത്തിലെ റെക്കോര്‍ഡ് ആണ്. മലയാളത്തില്‍ അക്കാലത്ത് ഏറ്റവും തിരക്കുള്ള സിനിമ പ്രവര്‍ത്തകനായിരുന്നു ശശികുമാര്‍. 1980 ല്‍ ഇദ്ദേഹം സംവിധാനം ചെയ്തത് 13 സിനിമകളായിരുന്നു. ഒരു ദിവസം തന്നെ മൂന്ന് സിനിമകളുടെ സംവിധാന ജോലി ചെയ്തുവെന്ന റെക്കോര്‍ഡും ഒരു പക്ഷേ ശശികുമാറിന്റെ പേരിലായിരിക്കും.
1964 ല്‍ പുറത്തിറങ്ങിയ ഒരാള്‍കൂടി കള്ളനായി എന്ന സിനിമയായണ് ശശികുമാറിന്റെ ആദ്യ സ്വതന്ത്ര സംരംഭം. എന്നാല്‍ അതെ വര്‍ഷം തന്നെ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയാണ് അദ്ദേഹത്തിന് സംവിധായകന് എന്ന രീതിയില്‍ പേര് നേടിക്കൊടുത്തത്.
ഒരു പക്ഷേ ഒരു നടന് ഒരു സംവിധായകന്റെ കീഴില്‍ ഏറ്റവും അധികം സിനിമകളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ശശികുമാറിന്റെ പേരിലായിരിക്കും. നിത്യഹരിത നായകന് പ്രേംനസീര്‍-ശശികുമാര്‍ കൂട്ടുകെട്ടില്‍ പിറന്നത് 84 സിനിമകള്‍. 1993 ല്‍ പുറത്തിറങ്ങിയ ഡോളര്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ.
-
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വർണം ഏറ്റവും വില കുറവിൽ വാങ്ങാൻ ആകുന്നത് ഇപ്പോൾ; 2 മാസം കഴിഞ്ഞാൽ 1.5 ലക്ഷത്തിന് മുകളിലേക്ക്;സ്വർണ വ്യാപാരി -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
ബെംഗളൂരു മലയാളികൾക്ക് സന്തോഷ വാർത്ത; മൈസൂരു റോഡിലെ ഗതാഗത കുരുക്ക് കുറയും, 810 കോടിയുടെ എലിവേറ്റഡ് ഇടനാഴി -
ഖത്തര്‍ ഞെട്ടി; യൂറോപ്പും ഏഷ്യയും ഞെരുങ്ങും, ഒന്നും അറിഞ്ഞില്ലെന്ന് ട്രംപ്, ഇറാന്റെ കൈവിട്ട നീക്കം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ഡിഗ്രിക്കാര്‍ക്ക് കൊച്ചിന് ഷിപ്പ്യാര്ഡില് അവസരം; ശമ്പളം എത്രയെന്ന് കേട്ടോ -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം












Click it and Unblock the Notifications