കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യകാല സംവിധായകന്‍ ശശികുമാര്‍ അന്തരിച്ചു

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയില്‍ എക്കാലത്തേയും മികച്ച ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ജെ ശശികുമാര്‍ അന്തരിച്ചു. 86 വയസ്സായിരുന്നു. ജെസി ഡാനിയല്‍ പുരസ്‌കാരം അടക്കം നിരവധി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു മരണം.

131 സിനിമകളാണ് ശശി കുമാര്‍ സംവിധാനം ചെയ്തിട്ടുള്ളത്. ഒരു തമിഴ് സിനിമയും അദ്ദേഹത്തിന്റെ ക്രെഡിറ്റിലുണ്ട്. നിര്‍മാതാവിന് നഷ്ടം വരുത്താത്തവയാകണം തന്റെ സിനിമകള്‍ എന്ന് ശശികുമാറിന് എന്നും നിര്‍ബന്ധമുണ്ടായിരുന്നു.

Sasikumar

ജോണ്‍ എന്നായിരുന്നു ശശികുമാറിന്റെ യഥാര്‍ത്ഥ പേര്. പിന്നീട് ശശികുമാര്‍ എന്ന പേര് സ്വീകരിച്ചപ്പോഴും ജോണിനെ ഓര്‍മിച്ചികൊണ്ട് ജെ അദ്ദേഹത്തിന്റെ പേരിന് മുന്നില്‍ നിന്നു. കുഞ്ചാക്കോയായിരുന്നു ശശികുമാര്‍ എന്ന പേര് തിരഞ്ഞെടുത്തത്.

131 സിനിമികള്‍ എന്നത് ഒരു സംവിധായകന്റെ ജീവിതത്തിലെ റെക്കോര്‍ഡ് ആണ്. മലയാളത്തില്‍ അക്കാലത്ത് ഏറ്റവും തിരക്കുള്ള സിനിമ പ്രവര്‍ത്തകനായിരുന്നു ശശികുമാര്‍. 1980 ല്‍ ഇദ്ദേഹം സംവിധാനം ചെയ്തത് 13 സിനിമകളായിരുന്നു. ഒരു ദിവസം തന്നെ മൂന്ന് സിനിമകളുടെ സംവിധാന ജോലി ചെയ്തുവെന്ന റെക്കോര്‍ഡും ഒരു പക്ഷേ ശശികുമാറിന്റെ പേരിലായിരിക്കും.

1964 ല്‍ പുറത്തിറങ്ങിയ ഒരാള്‍കൂടി കള്ളനായി എന്ന സിനിമയായണ് ശശികുമാറിന്റെ ആദ്യ സ്വതന്ത്ര സംരംഭം. എന്നാല്‍ അതെ വര്‍ഷം തന്നെ സംവിധാനം ചെയ്ത കുടുംബിനി എന്ന സിനിമയാണ് അദ്ദേഹത്തിന് സംവിധായകന്‍ എന്ന രീതിയില്‍ പേര് നേടിക്കൊടുത്തത്.

ഒരു പക്ഷേ ഒരു നടന്‍ ഒരു സംവിധായകന്റെ കീഴില്‍ ഏറ്റവും അധികം സിനിമകളില്‍ അഭിനയിച്ചതിന്റെ റെക്കോര്‍ഡും ശശികുമാറിന്റെ പേരിലായിരിക്കും. നിത്യഹരിത നായകന്‍ പ്രേംനസീര്‍-ശശികുമാര്‍ കൂട്ടുകെട്ടില്‍ പിറന്നത് 84 സിനിമകള്‍. 1993 ല്‍ പുറത്തിറങ്ങിയ ഡോളര്‍ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന സിനിമ.

English summary
Veteran Malayalam Film Director J Sasikumar passes away.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X