കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വധു ഡോക്ടറാണ്' സിനിമയുടെ സംവിധായകന്‍ കെകെ ഹരിദാസ് അന്തരിച്ചു

  • By Desk
Google Oneindia Malayalam News

തിരുവനന്തപുരം: പ്രമുഖ സംവിധായകന്‍ കെകെ ഹരിദാസ് അന്തരിച്ചു. വധു ഡോക്ടറാണ് എന്ന സിനിമയില്‍ തുടങ്ങി പതിനഞ്ച് സിനിമകളുടെ സംവിധായകന്‍ ആയിരുന്നു.

സംവിധാന സഹായി ആയിട്ടായിരുന്നു സിനിമയിലെ രംഗപ്രവേശനം. 1982 ല്‍ രാജു മഹേന്ദ്രയുടെ ഭാര്യ ഒരു മന്ത്രി എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. തുടര്‍ന്ന് പതിനെട്ട് വര്‍ഷത്തോളം അസോസിയേറ്റ് ഡയറക്ടര്‍ ആയി ജോലി ചെയ്തു. ഈ കാലയളവില്‍ അമ്പതോളം സിനിമകളുടെ അസോസിയേറ്റ് ഡയറക്ടര്‍ ആയിരുന്നു ഇദ്ദേഹം.

KK Haridas

തമ്പി കണ്ണന്താനം, വിജി തമ്പി, രാജസേനന്‍ തുടങ്ങിയ പ്രമുഖ സംവിധായകരുടെ അസോസിയേറ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. 1994 ല്‍ ആയിരുന്നു കെകെ ഹരിദാസ് സ്വതന്ത്ര സംവിധായകന്‍ ആകുന്നത്. ജയറാമിനെ നായകനാക്കി സംവിധാനം ചെയ്ത 'വധു ഡോക്ടറാണ്' ആയിരുന്നു ആദ്യ സ്വതന്ത്ര ചിത്രം. ഇത് അക്കാലത്ത വിജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. മികച്ച പുതുമുഖ സംവിധായകനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

കൊക്കരക്കോ, കിണ്ണം കട്ട കള്ളന്‍, കാക്കയ്ക്കും പൂച്ചയ്ക്കും കല്യാണം, കല്യാണപ്പിറ്റേന്ന്, ഇക്കരയാണെന്റെ മാനസം, പഞ്ചപാണ്ഡവര്‍, ഒന്നാംവട്ടം കണ്ടപ്പോള്‍, ഈ മഴ തേന്‍ മഴ, സിഐ മഹാദവേന്‍ അഞ്ചടി രണ്ടിഞ്ച്, വെക്കേഷന്‍, മാണിക്യന്‍, ഗോപാലപുരം, ജോസേട്ടന്റെ ഹീറോ, മൂന്ന് വിക്കറ്റിന് 365 റണ്‍സ് തുടങ്ങിയവയാണ് കെകെ ഹരിദാസ് സംവിധാനം ചെയ്ത മറ്റ് ചിത്രങ്ങള്‍.

English summary
Film Director KK Haridas passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X