തീയറ്റര്‍ സമരം കീര്‍ത്തി സുരേഷിനു വേണ്ടിയോ? ലിബര്‍ട്ടി ബഷീറിന്റെ ആരോപണത്തിനു പിന്നില്‍!!!
സിനിമ സമരത്തില്‍ നിര്‍മാതാവ് സുരേഷ് കുമാറിനെതിരെ ആരോപണവുമായി ലിബര്‍ട്ടി ബഷീര്‍. സുരേഷ് കുമാറിന്റെ സ്ഥാപിത താല്പര്യമാണ് സമരം അവസാനിപ്പിക്കാത്തതിനു പിന്നിലെന്നും ബഷീര്‍.
കൊച്ചി: തീയറ്റര്‍ ഉടമകള്‍ തുടങ്ങിവച്ച സമരം സിനിമ മേഖലയില്‍ കനത്ത പ്രതിസന്ധി സൃഷ്ടിച്ച് മുന്നോട്ടു പോകുകയാണ്. സര്‍ക്കാര്‍ ഇടപെട്ട് അനുരഞ്ജനത്തിന് ശ്രമിച്ചെങ്കിലും ഇരു കൂട്ടരും വഴങ്ങിയില്ല. തീയറ്റര്‍ ഉടമകളുടെ ആവശ്യം അംഗീകരിക്കാനാകില്ല എന്ന കടുത്ത നിലപാടില്‍ തന്നെയാണ് നിര്‍മാതാക്കളുടെയും വിതരണക്കാരുടേയും സംഘടന. തീയറ്റര്‍ ഉടമകളുടെ സമ്മര്‍ദത്തിന് വഴങ്ങേണ്ടതില്ലെന്നും നിലവില്‍ തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന പുലിമുരുഗന് ഉള്‍പ്പെടെയുള്ള സിനിമകള്‍ പിന്‍വലിക്കാനും അവര്‍ തീരുമാനിച്ചിരുന്നു.
തീയറ്റര്‍ ഉടമകളും വിട്ടുകൊടുക്കാനുള്ള ഭാവത്തിലല്ല. നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും ഭീഷണിക്ക് വഴങ്ങേണ്ടതില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന എക്സിബിറ്റേഴ്സ് ഫെഡറേന്‍ യോഗം തീരുമാനിച്ചു. ഇതോടെ സിനിമ മേഖല പൂര്‍ണമായും സ്തംഭിക്കുമെന്നു വ്യക്തമായി. സമരം നീട്ടിക്കൊണ്ട് പോകുന്നതിനു പിന്നില്‍ സുരേഷ് കുമാറിന്റെ വ്യക്തിപരമായ താല്പര്യമാണെന്നാണ്് എക്സബിറ്റേഴസ് ഫെഡറേഷന് പ്രസിഡന്റ് ലിബര്‍ട്ടി ബഷീര്‍ ആരോപിക്കുന്നത്. മകള്‍ക്കു വേണ്ടിയാണ് സുരേഷ് കുമാര്‍ സമരം നീട്ടിക്കൊണ്ടു പോകുന്നതെന്നാണ് ആരോപണം.
സ്വന്തം താല്പര്യത്തിന് വേണ്ടി സുരേഷ് കുമാര്‍ സംഘടനയെ വഞ്ചിക്കുകയാണ്. നിര്‍മാതാക്കളുടേയും വിതരണക്കാരുടേയും സംഘടനയില്‍പ്പെട്ട പലരുംം സിനിമകള്‍ റിലീസ് ചെയ്യാന്‍ തയാറായി നല്‍ക്കുകയാണ്. തങ്ങളുമായി സഹകരിക്കുന്നവരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.

തീയറ്റര്‍ സമരം നീട്ടിക്കൊണ്ടു പോകുന്നതിനു പിന്നില്‍ നിര്‍മാതാവ് സുരേഷ് കുമാറാണെന്നും അത് സുരേഷിന്റെ മകള്‍ കീര്‍ത്തിക്കു വേണ്ടിയാണെന്നുമാണ് ലിബര്‍ട്ടി ബഷീറിന്റെ ആരോപണം. വിജയ്യുടെ 60ാം ചിത്രമായ ഭൈരവയില്‍ കീര്‍ത്തി സുരേഷാണ് നായിക. പൊങ്കല്‍ റിലീസായ ചിത്രം ജനുവരി 12ന് തീയറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയറ്റര്‍ സമരം കീര്‍ത്തിക്കു ഗുണകരമാക്കാനാണ് സുരേഷ് കുമാറിന്റെ ശ്രമമെന്നാണ് ആരോപണം.

തീയറ്റര്‍ സമരം നീട്ടിക്കൊണ്ടു പോകുന്നത് ഭൈരവയ്ക്ക് ഗുണകരമാകുമെന്നാണ് ലിബര്‍ട്ടി ബഷീറിന്റെ കണക്കുകൂട്ടല്‍. സിനിമ സമരം തീര്‍ന്നാല്‍ ഭൈരവ 75 തിയറ്ററിലെ റിലീസ് ചെയ്യുകയൊള്ളു. സമരം മുന്നോട്ടു കൊണ്ടുപോയാല്‍ ചിത്രത്തിന് 225 തീയറ്ററുകളില്‍ റിലീസ് ലഭിക്കും. മകളുടെ ചിത്രം കൂടുതല്‍ തിയറ്ററുകളില്‍ റിലീസ് ചെയ്യിപ്പിക്കാനുള്ള ശ്രമമാണ് സുരേഷ് കുമാര്‍ നടത്തുന്നതെന്നുമാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്.

ലിബര്‍ട്ടി ബഷീര്‍ ഉന്നയിക്കുന്ന ആരോപണങ്ങളും കണക്കുകളും നിര്‍മാതക്കളുടെ സംഘടനയെ പ്രതിരോധിക്കാന്‍ വേണ്ടിയുള്ളതാകാനെ തരമുള്ളു. ഒരു വിജയ് സിനിമ കേരളത്തില്‍ 75 തിയറ്ററില്‍ മാത്രം റിലീസ് ചെയ്തിരുന്നത് വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത തെരി 100 തീയറ്ററുകളിലായിരുന്നു റിലീസ്. തുപ്പാക്കി 225 തിയറ്ററുകളിലും റിലീസ് ചെയ്തു. ഈ ചിത്രങ്ങളിലൊന്നും നായിക കീര്‍ത്തി ആയിരുന്നില്ല. അന്നൊന്നും തീയറ്റര്‍ സമരവും ഉണ്ടായിരുന്നില്ല.

ക്രിസ്തുമസ് ചിത്രങ്ങള്‍ റിലീസ് ചെയ്യില്ല എന്നു പ്രഖ്യാപിച്ച് സമരം തുടങ്ങിയത് എ ക്ലാസ് തീയറ്ററുകളുടെ സംഘടനയായ ഫിലിം എക്സിബിറ്റേഴ്സ് ഫെഡറേഷന് ആയിരുന്നു. സമ്മര്‍ദ തന്ത്രം എന്ന നിലയില്‍ ഉത്സവ സീസണുകള്‍ നോക്കി സമരം ചെയ്യുന്ന പതിവ് തീയറ്റര്‍ ഉടമകള്‍ക്കുണ്ട്. അയാളും ഞാനും തമ്മില്‍ പോലുള്ള പല നല്ല സിനിമകളും ഇത്തരം സമ്മര്‍ദ സമരങ്ങളുടെ ഇരയായിട്ടുണ്ട്.

ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലി റിലീസ് ചെയ്യുന്നതിനു മുമ്പായി അനിശ്ചിതകാല തീയറ്റര്‍ സമരം പ്രഖ്യാപിച്ചിരുന്നു. ഇ-ടിക്കറ്റിംഗ്് നിര്‍ബന്ധമാക്കുന്നതിനെതിരെയായിരുന്നു സമരം. ബാഹുബലി റിലീസിംഗ് ഡേറ്റായ ജൂലൈ പത്തിന് റിലീസ് ചെയ്യില്ലെന്നും തീരുമാനിച്ചു. അന്നു റിലീസ് ചെയ്തില്ലെങ്കില്‍ പിന്നീട് ഈ തിയറ്ററുകളില്‍ സിനിമ പ്രദര്‍ശിപ്പിക്കില്ല എന്നു വിതരണക്കാര്‍ തീരുമാനിച്ചതോടെ സമരം പിന്‍വലിച്ചു. ഇ-ടിക്കറ്റിംഗിനേക്കാള് വലുതായിരുന്നു അവര്‍ക്ക് ബാഹുബലി.

തീയറ്റര്‍ ഉടമകള്‍ക്ക് നല്കുന്ന തീയറ്റര്‍ വിഹിതം വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. നിലവിലുള്ള തീയറ്റര്‍ വിഹിതം ആദ്യ ആഴ്ച്ച 40 ശതമാനം, രണ്ടാമത്തെ ആഴ്ച്ച 45 ശതമാനം, മൂന്നാമത്തെ ആഴ്ച്ച മുതല്‍ 50 ശതമാനം എന്നതാണ്. ഇത് യഥാക്രമം 50 ശതമാനം, 55 ശതമാനം, 60 ശതാനം എന്ന നിലയിലേക്ക് ഉയര്‍ത്തണമെന്നാണ് ആവശ്യം. മള്‍ട്ടിപ്ലക്സുകള്‍ക്ക് സാധാരണ തീയറ്ററുകള്‍ക്ക് നല്കുന്നതിനേക്കാള് 5 ശതമാനം കൂടുതലാണ് നല്‍കുന്നത്. അപ്രകാരം എ ക്ലാസ് തീയറ്ററുകളുടെ വിഹിതവും ഉയര്‍ത്തണമെന്നാണ് ആവശ്യം.

മള്‍ട്ടി പ്ലക്സുകള്ക്കും എ ക്ലാസ് തീയറ്ററിനും ഒരേ വിഹിതമല്ല ഒരു പടി കൂടുതല്‍ നല്‍കണമെന്നാണ് ആവശ്യം. ഗുണനിലവാരത്തിന്റെ കാര്യം പരിശോധിച്ചാല്‍ മള്‍ട്ടി പ്ലക്സുകള്ക്കൊപ്പം നില്ക്കുന്ന വിരലിലെണ്ണാവുന്ന തീയറ്ററുകള്‍ മാത്രമാണ് കേരളത്തിലുള്ളത്. ബാക്കിയെല്ലാം പരിതാപകരമായ അന്തരീക്ഷത്തിലുള്ളതാണ്. തീയറ്ററുകളുടെ ഗുണനിലവാരം ഉയര്തത്തിയതോടെയാണ് പ്രേക്ഷകര്‍ തീയറ്ററിലേക്ക് എത്തിത്തുടങ്ങിയത്. എന്നാല്‍ ഇരുകൂട്ടര്‍ക്കും ഒരേ രീതിയില്‍ വിഹിതം ഉയര്‍ത്താനാകില്ലെന്നാണ് നിര്‍മാതാക്കളുടെ നിലപാട്.

ഇക്കാര്യത്തില്‍ നിര്മാതാക്കളെന്തിനാണ് കടുപിടുത്തം നടത്തുന്നതെന്നാണ്് ചോദ്യം. എന്നാല്‍ ഇപ്പോള്‍ ഇത്തരത്തില്‍ വിഹിത വര്‍ദ്ധന ആവശ്യമില്ലെന്ന് നിര്‍മാതാക്കള്‍ പറയുന്നതിനു പിന്നിലെ പ്രധാന കാരണം തീയറ്റര്‍ ഉടമകള്‍ക്ക് സിനിമയില്‍ റിസ്ക് ഇല്ലെന്നതാണ്. ആദ്യകാലങ്ങളില്‍ സിനിമ പ്രദര്‍ശനത്തിന് നല്കണമെങ്കില് തീയറ്ററുടമകള്‍ മിനിമം ഗ്യാരണ്ടി തുക നല്‍കണമായിരുന്നു. സിനിമയുടെ പരാജയത്തില്‍ തീയറ്ററുകളും നഷ്ടം സഹിക്കണമായിരുന്നു. കാലക്രമേണ മിനിമം ഗ്യാരണ്ടി സൂപ്പര്‍ താര ചിത്രങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. പിന്നീട് സൂപ്പര്‍ താര ചിത്രങ്ങളും നഷ്ടം വരുത്തി തുടങ്ങിയപ്പോള്‍ അതും ഒഴിവാക്കി. ഇപ്പോള്‍ കോടികള്‍ മുടക്കി നിര്‍മിക്കുന്ന സിനിമയുടെ നഷ്ടത്തിന്റെ ബാധ്യത പൂര്‍ണമായും നിര്‍മാതാക്കളുടെ ചുമലിലാണ്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications