അത് ഭാവനയെന്ന് പറയാന്‍ മടിയില്ല, പേരും ഫോട്ടോയും വരെ പോസ്റ്റ് ചെയ്ത് സിനിമാലോകം... 'അഭിമാനമാണ് ഭാവന'
കൊച്ചി: കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ട സിനിമ താരം ഭാവനയ്ക്ക് പിന്തുണയുമായി സിനിമാ രംഗത്തെ പ്രമുഖര്‍ സോഷ്യല്‍ മീഡിയയില്‍ എത്തി. മാധ്യമങ്ങള്‍ 'പ്രമുഖ നടി' എന്ന് ഉപയോഗിച്ചപ്പോള്‍ സിനിമ മേഖലയിലെ മിക്കവരും ഭാവന എന്ന പേര് തന്നെ ആണ് ഉപയോഗിച്ചത്.
എന്തിനധികം പറയുന്നു, ഭാവനയുടെ ചിത്രം പോലും പിന്തുണയര്‍പ്പിച്ച് പോസ്റ്റ് ചെയ്യുന്നുണ്ട് സിനിമയിലെ സുഹൃത്തുക്കള്‍. പക്ഷേ മറ്റ് പലരും ഇതിലെ പ്രശ്നം തിരിച്ചറിയാതെ ചെയ്യുന്നും ഉണ്ട്.
Read also: ആ നടിയുടെ പേര് വെളിപ്പെടുത്തിയത് സിനിമാ താരങ്ങള്‍ തന്നെ... അതിലെന്താണ് തെറ്റ് ?
'അഭിമാനമാണ് ഭാവന' എന്ന ഹാഷ്ടാഗ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. ആരൊക്കെയാണ് ഭാവനയുടെ പേര് പറഞ്ഞ് പിന്തുണ അര്‍പിച്ചത്....?
ഭാവനയുടെ ചിത്രത്തോട് കൂടിയായിരുന്നു പൃഥ്വിരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്. രൂക്ഷമായ പ്രതികരണമാണ് പൃഥ്വിരാജ് നടത്തിയിരിക്കുന്നത്. എന്നാല്‍ ആ പ്രതികരണത്തില്‍ ഭാവനയുടെ ചിത്രം കടന്നുവന്നപ്പോള്‍ പലരംു അത്ഭുതപ്പെട്ടു.
ആക്രമിക്കപ്പെട്ട വിഷയത്തില്‍ ആദ്യം പ്രതികരിച്ച താരങ്ങളില്‍ ഒരാള്‍ റിമ കല്ലിങ്ങലാണ്. മനില സി മോഹന്റെ ഫേസ്ബുക്ക് പോസറ്റ് ഷെയര്‍ ചെയ്തുകൊണ്ട് ഭാവനയ്ക്കൊപ്പം എന്ന് പറഞ്ഞായിരുന്നു റിമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
വൈകാരികമായിട്ടാണ് അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റ്. എപ്പോഴും ചിരിക്കുന്ന പ്രിയപ്പെട്ട കൂട്ടുകാരിയെ കുറിച്ച് വെറുതേ പറയുകയല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിയ്ക്കും ഭാവനയോട് നന്ദി പറയാനുണ്ടാവും. മൗനത്തിന്റെ മറയില്‍ ഒളിക്കാത്തതിന്, നിനക്കെന്നും പ്രിയപ്പെട്ട നിന്റെ ധൈര്യത്തിന്- ഇങ്ങനെ പറഞ്ഞാണ് അനൂപ് മേനോന് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം ഈ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ രാഷ്ട്രീയക്കാര്‍ പലരും പ്രതികരിച്ചിരുന്നു. എന്നാല്‍ അവരില്‍ മിക്കവരും നടിയുടെ പേര് പറഞ്ഞിരുന്നില്ല. പക്ഷേ ബിജെപി അധ്യക്ഷന്‍ കുമ്മനം രാജശേഖരന് ഭാവനയുടെ പേര് പറഞ്ഞത് സോഷ്യല്‍ മീഡിയയില്‍ ചെറിയ തര്‍ക്കങ്ങള്‍ക്ക് വഴിവച്ചിരുന്നു.

'അഭിമാനമാണ് ഭാവന' എന്ന ഹാഷ്ടാഗ് ഇപ്പോള്‍ തന്നെ ഫേസ്ബുക്കില്‍ തരംഗമായിക്കൊണ്ടിരിക്കുകയാണ്. 'അഭിമാനമാണ് ഭാവന... ചെറുക്കുന്ന പെണ്ണിന്റെ' എന്നാണ് പ്രേംകുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്.
യുവതാരം ടൊവിനോ തോമസും സോഷ്യല്‍ മീഡിയയില്‍ തന്റെ പ്രതികരണം രേഖപ്പെടുത്തി. അത് കൂടാതെ പൃഥ്വിരാജിന്റെ പോസ്റ്റ് ഷെയര്‍ ചെയ്യുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളായി സംവിധായകനായ ആഷിക് അബുവും ഭാവന വിഷയത്തില്‍ ശക്തമായ പ്രതികരണങ്ങളാണ് നടത്തുന്നത്. അഭിമാനമാണ് ഭാവന എന്ന ഹാഷ്ടാഗ് കാമ്പയിനില്‍ ആഷിക്കും പങ്കാളിയായി.

സാധാരണ ഗതിയില്‍ ഇത്തരം ആക്രമണങ്ങള്‍ ഉണ്ടാകുമ്പോള്‍ നിശബ്ദത പാലിക്കുന്നവരാണ് ഭൂരിപക്ഷവും. എന്നാല്‍ ഭാവന നിശബ്ദയായില്ല. താന്‍ ആക്രമിക്കപ്പെട്ടുവെന്ന് പോലീസില്‍ പരാതിപ്പെടാന്‍ ഭാവന കാണിച്ച ധീരത വലുത് തന്നെയാണ്. ആ ധീരതയ്ക്കാണ് സല്യൂട്ട്.
സംവിധായകന് ലിജോ ജോസ് പെല്ലിശ്ശേരിയും ഭാവനയുടെ പേരെടുത്ത് പറഞ്ഞാണ് പ്രതികരണം രേഖപ്പെടുത്തിയിട്ടുള്ളത്. ഫേസ്ബുക്കില്‍ വീഡിയോ പ്രതികരണവുമായാണ് ലിജോ എത്തിയത്.
-
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
രാധിക ശരത് കുമാറിനെ പ്രതാപ് പോത്തൻ ഉപേക്ഷിക്കാൻ കാരണം, രണ്ടാം വിവാഹത്തിൽ നടിക്ക് സംഭവിച്ചത്; ആലപ്പി അഷ്റഫ് -
സന്തോഷ് പണ്ഡിറ്റിന് ഒരു മാസം വരുന്ന ചെലവ് ഇത്ര; കണക്ക് പങ്കുവെച്ച് താരം -
കൊച്ചിയിൽ ഇനി യാത്ര എളുപ്പം; വൈറ്റില ജംഗ്ഷന്റെ വടക്കുഭാഗത്ത് ബസ് സ്റ്റാൻഡ്, ഒരുങ്ങുന്നത് വമ്പൻ പ്ലാൻ..! -
മുസ്ലിം ലീഗില്‍ പൊട്ടിത്തെറി; പാണക്കാട്ടെ തീരുമാനം ചോദ്യം ചെയ്ത് രണ്ടത്താണി, 'തങ്ങളെ കരുവാക്കി' -
വടകരയിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എംകെ ഭാസ്കരൻ; എതിരാളി രമയോ വേണുവോ? കടുത്ത പോരാട്ടം ഉറപ്പ് -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
പ്രവാസികള്‍ക്ക് ആരോഗ്യ പരിരക്ഷ; 1 കോടി വരെ കവറേജുമായി നോര്‍ക്ക കെയര്‍, അവസാന തിയ്യതി അറിയാം -
ഒരു ഗ്രാമിന് 1.15 ലക്ഷം, പവന് 9.2 ലക്ഷം! മാന്ദ്യം കഴിഞ്ഞാല്‍ സ്വര്‍ണവില കുതിക്കുമെന്ന് കിയോസാക്കി -
പെരമ്പൂരില്‍ എസി ഓഫീസ്; വിജയ്ക്ക് മറ്റൊരു വെല്ലുവിളി, സംഗീതയുടെ ആസ്തി പരസ്യമാക്കുമോ












Click it and Unblock the Notifications