ഒരമ്മയാണ്..അതാരും മറക്കരുത്..!! ജിഷ്ണുവിനും മഹിജയ്ക്കുമൊപ്പം സിനിമാ ലോകവും..!
കോഴിക്കോട്: നെഹ്‌റു കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന ജിഷ്ണു പ്രണോയിക്ക് നീതി ലഭിക്കണം എന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച അമ്മയ്ക്കും കുടുംബത്തിനും നേരെ നടന്ന പോലീസ് അതിക്രമത്തിനെതിരെ പ്രതികരിച്ച് മലയാള സിനിമാ ലോകവും. പ്രത്യേകിച്ച് പുതു തലമുറയിലെ താരങ്ങളാണ് ജിഷ്ണുവിനും അമ്മ മഹിജയ്ക്കും പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍, ആഷിഖ് അബു, നിവിന്‍ പോളി, നീരജ് മാധവ്, സണ്ണി വെയ്ന്‍, റിമ കല്ലിങ്കല്‍ എന്നിവരൊക്കെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.

തന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ചിത്രം കറുപ്പാക്കിയാണ് നിവിന്‍ പോളി മഹിജയ്ക്ക് എതിരെ നടന്ന ക്രൂരമായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധമറിയിച്ചത്. സര്‍ക്കാര്‍ നീതി പാലിക്കുക, എന്നും ജിഷ്ണുവിനൊപ്പം, മഹിജയ്‌ക്കൊപ്പം എന്നാണ് സംവിധായകന്‍ ആഷിഖ് അബുവിന്റെ ഫേസ്ബുക്ക് സ്റ്റാറ്റസ്.

ഒരമ്മയാണ്..അതാരും മറക്കരുതെന്ന് സണ്ണി വെയ്‌നും വിനീത് ശ്രീനിവാസനും നീരജ് മാധവും ഫേസ്ബുക്കില്‍ ഓര്‍മ്മപ്പെടുത്തുന്നു. ബലം പ്രയോഗിച്ച് നീക്കുന്ന പോലീസുകാര്‍ക്ക് മുന്നില്‍ പൊട്ടിക്കരയുന്ന മഹിജയുടെ ചിത്രത്തിനൊപ്പമാണ് റിമ കല്ലിങ്കലിന്റെ പോസ്റ്റ്. ഇടത് വലുതാകുമ്പോള്‍ എന്ന് അടിക്കുറിപ്പും ഉണ്ട്.












Click it and Unblock the Notifications