Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിലീപിനെ സിനിമാലോകം കൈവിട്ടിട്ടില്ല.. ദിലീപിനെ ജയിപ്പിക്കാന്‍ ഒറ്റക്കെട്ടായി സംഘടനകള്‍!

തിരുവനന്തപുരം: ദിലീപ് ചിത്രം രാമലീലയെ പിന്തുണയ്ക്കണമോ എതിര്‍ക്കണമോ എന്ന ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. ദിലീപിന്റെ ചിത്രത്തെ ഈ സാഹചര്യത്തില്‍ വിജയിപ്പിക്കുന്നത് നടിയോട് കാണിക്കുന്ന അനീതിയാണെന്ന് ഒരു പക്ഷവും ദിലീപിനോടുള്ള വിരോധം സിനിമയോട് കാണിക്കേണ്ടതില്ല എന്ന് മറുപക്ഷവും വാദിക്കുന്നു. എന്തായാലും ദിലീപ് ചിത്രത്തിന് വേണ്ടി സിനിമാ സംഘടനകള്‍ രംഗത്ത് എത്തിയിട്ടുണ്ട്.

രാമലീലയ്‌ക്കെതിരെ

രാമലീലയ്‌ക്കെതിരെ

രാമലീലയ്‌ക്കെതിരെ പലവിധ പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. അക്കൂട്ടത്തില്‍ രാമലീല പ്രദര്‍ശിപ്പിക്കുന്ന തീയറ്ററുകള്‍ തകര്‍ക്കണം എന്നാഹ്വാനം ചെയ്ത് ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജിപി രാമചന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടത് വലിയ വിവാദവുമായി.

മുഖ്യമന്ത്രിക്ക് പരാതി

മുഖ്യമന്ത്രിക്ക് പരാതി

ഇതിനെതിരെ സിനിമാ സംഘടനകള്‍ ഒറ്റക്കെട്ടായി രംഗത്ത് വന്നിരിക്കുകയാണ്. ഫിലി ചേമ്പര്‍, തിയറ്റര്‍ ഉടമകള്‍, നിര്‍മ്മാതാക്കള്‍ എന്നിവരുടെ സംഘടനകള്‍ മുഖ്യമന്ത്രിയെ കണ്ട് ജിപി രാമചന്ദ്രനെതിരെ പരാതി നല്‍കിയിരിക്കുകയാണ്.

നടപടി എടുക്കണം

നടപടി എടുക്കണം

ചലച്ചിത്ര അക്കാദമിയിലെ സ്ഥാനത്ത് നിന്നും ജിപി രാമചന്ദ്രനെ നീക്കണമെന്നാണ് സിനിമാ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്. നേരത്തെ സിനിമയുടെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളക്പാടവും പരാതിപ്പെട്ടിരുന്നു.

തിയറ്ററുകള്‍ തകര്‍ക്കണം

തിയറ്ററുകള്‍ തകര്‍ക്കണം

ടോമിച്ചന്‍ മുളക്പാടം ഐജി പി വിജയന് നല്‍കിയ പരാതി സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിട്ടുണ്ട്. സെപ്റ്റംബര്‍ 28ന് ഈ അശ്ലീല സിനിമ കാണിക്കാനുദ്ദേശിക്കുന്ന തിയറ്ററുകള്‍ തകര്‍ക്കണം എന്നാണ് രാമചന്ദ്രന്‍ പോസ്റ്റ് ചെയ്തത്.

ബോയ്‌കോട്ട് രാമലീല

ബോയ്‌കോട്ട് രാമലീല

തിയറ്ററുകള്‍ തകര്‍ക്കാന്‍ പോസ്റ്റിട്ടത് വഴി കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് എന്നാണ് പരാതിയില്‍ ആരോപിക്കുന്നത്. ബോയ്‌കോട്ട് രാമലീല എന്ന ഹാഷ്ടാഗോട് കൂടിയാണ് ഫേസ്ബുക്ക് പോസ്റ്റ്. ഇത് കൂടാതെ രാമലീലയ്‌ക്കെതിരെ വേറെയും പോസ്റ്റുണ്ട്.

പൈറസിയെ പ്രോത്സാഹിപ്പിക്കുന്നു

പൈറസിയെ പ്രോത്സാഹിപ്പിക്കുന്നു

തമിഴ് റോക്കേഴ്‌സ് അഡ്മിന്റെ നമ്പര്‍ ആരുടെയെങ്കിലും കയ്യിലുണ്ടോ ? എന്തായാലും ജയിലിലല്ലേ. 28ന് ഒരു പണിയുണ്ട്. സഹമുറിയന്റെ പള്ളക്ക് കുത്താനാണേ എന്നാണ് ഒരു പോസ്റ്റ്. ഇത് പൈറസിയെ പ്രോത്സാഹിപ്പിക്കുന്നതാണ് എന്ന് പരാതിയില്‍ പറയുന്നു.

വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു

വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചു

രാംലീലയോ രാംകഥയോ എന്തായാലും വേണ്ടില്ല, അശ്ലീല മനസ്‌കന്റെ സിനിമയുമായി തിയറ്ററുകളിലേക്ക് വരാമെന്ന് വിചാരിക്കേണ്ട, വിവരമറിയും എന്നും ജിപി രാമചന്ദ്രന്‍ പോസ്റ്റ് ഇട്ടിരുന്നു. വിവാദമായതോടെ പോസ്റ്റ് പിന്‍വലിച്ചിരുന്നു. അമിതാവേശം മൂലമാണ് അത്തരമൊരു പോസ്റ്റിട്ടതെന്ന് വിശദീകരണവും ഉണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+