പൈറസി തടയാന്‍ രഹസ്യ കോഡ് സംവിധാനം
തിരുവനന്തപുരം: പ്രേമം സിനിമയുടെ സെന്‍സര്‍കോപ്പി ചോര്‍ന്നത് വന്‍ വിവാദങ്ങള്‍ സൃഷ്ടിച്ചപ്പോള്‍ പൈറസി തടയാനുള്ള സംവിധാനങ്ങള്‍ കൊണ്ടുവരാനുള്ള കഠിന പരിശ്രമത്തിലാണ് അധികൃതര്‍. ഇതിനിടയിലാണ് കാഞ്ഞിരപ്പള്ളിക്കാരന് ഷാന്‍ പുതിയ സാങ്കേതിക വിദ്യ പുറത്തിറക്കിയത്. ഇതിനു പിന്നാലെ രഹസ്യ കോഡ് സംവിധാനവും വരികയാണ്.
ഒരു പൈറസി പ്രിവന്‍ഷന്‍ സെല്ലാണ് പോലീസ് രൂപീകരിച്ചിരിക്കുന്നത്. സിനിമകള്‍ക്ക് രഹസ്യ കോഡ് സംവിധാനമാണ് ഏര്‍പ്പെടുത്തുക. സിനിമ സെന്‍സര്‍ ചെയ്യാന്‍ അയക്കുന്നതിനുമുന്പ് പൈറസി സെല്ലിനെ സമീപിച്ചാല്‍ അവിടെനിന്ന് ഒരു പ്രത്യേക കോഡ് നല്‍കും. ഇതു സിനിമയുടെ പ്രിന്റ് ലോക്ക് ചെയ്യുന്ന കോഡാണ്. ഈ കോഡ് നിര്‍മ്മാതാവിനു മാത്രം സൂക്ഷിക്കാം.

ഈ കോഡ് വെച്ച് മാത്രമേ സിനിമ സെന്‍സര്‍ ബോഡ് അധികൃതര്‍ക്ക് കാണാന്‍ സാധിക്കുകയുള്ളൂ. തിയറ്ററുകളിലേക്ക് അയക്കുമ്പോഴും സിനിമ ചോരാന്‍ സാധ്യതയുണ്ട്. അതുകൊണ്ടു ഈ സംവിധാനം തീയറ്ററുകളിലേക്ക് അയക്കുമമ്പോഴും പ്രാവര്‍ത്തികമാക്കാം.
സിനിമ തിയറ്ററുകളിലെത്തുമ്പോഴാണ് കൂടുതലും പൈറസി നടക്കുന്നത്. ഇത് തടയാനും പ്രത്യേക സംവിധാനം ഉണ്ടാകും. സിനിമ ക്യാമറയില്‍ പകര്‍ത്താന്‍ ശ്രമിക്കുകയാണെങ്കില്‍ അത് പ്രത്യേക സെന്‍സര്‍ സംവിധാനം വഴി കണ്ടെത്താനുള്ള സാങ്കേതിക വിദ്യയും പൈറസി സെല്‍ ഒരുക്കുന്നുണ്ട്. സൈബര്‍ ഡോമിന്റെ ഭാഗമായാണ് പൈറസി പ്രിവന്‍ഷന്‍ സെല്‍ ആരംഭിക്കുന്നത്. ഡിസംബറോടെ ഇത് പ്രാവര്‍ത്തികമാക്കും.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications