സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; പീഡനം; യുവതിയുടെ പരാതിയില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍

കൊച്ചി: പീഡനക്കേസില്‍ സിനിമ നിര്‍മ്മാതാവും വ്യവസായിയുമായ മാര്ട്ടിന് സെബാസ്റ്റ്യനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്കി രാജ്യത്തെ പലയിടങ്ങളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 1986- 92 കാലഘട്ടത്തില്‍ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയാണ് മാര്ട്ടിന് സെബാസ്റ്റ്യന്‍. കഴിഞ്ഞ 15 വര്‍ഷത്തോളമായി യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

15 വര്‍ഷത്തോളമായി പീഡിപ്പിച്ചു
സിനിമയില്‍ അവസരവും വിവാഗ വാഗ്ദാനവും നല്കി കഴിഞ്ഞ 15 വര്‍ഷത്തോളമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. കൂടാതെ സ്വര്‍ണവും പണവും തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നുണ്ട് .

സ്വര്‍ണവും പണവും തട്ടി
80 പവന് സ്വര്‍ണവും 70 ലക്ഷത്തോളം രൂപയും പ്രതി തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മാര്ട്ടിന് സെബാസ്റ്റ്യനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം തേടുകയായിരുന്നു. ഏഴ് പൊലീസ് സ്റ്റേഷന് പരിധിയിലുള്ള സെഷന്‍സ് കോടതിയിലും ഹൈക്കോടതിയെയും സമീപിച്ചാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യം നേടിയത്.

സിനിമ നിര്‍മ്മാണത്തില്‍
ഹൈക്കോടതി കഴിഞ്ഞ ആഴ്ചയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പണ്ടത്തെ തട്ടിപ്പ് വിവാദത്തിന് ശേഷം സി എസ് മാര്ട്ടിന് എന്ന് പേര് മാറ്റി മാര്ട്ടിന് സെബാസ്റ്റ്യനായതിന് ശേഷമാണ് സിനിമ നിര്‍മ്മാണത്തില്‍ സജീവമായത്.

പരാതി വ്യാജമാണെന്ന് പ്രതിഭാഗം
കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത് അന്വേഷണം ആരംഭിക്കവെ പ്രതി മാര്ട്ടിന് മുന്‍കൂര്‍ ജാമ്യം തേടുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി നാല് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ യുവതിയുടെ പീഡന പരാതി വ്യാജമാണെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications