കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിനിമയില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം; പീഡനം; യുവതിയുടെ പരാതിയില്‍ നിര്‍മ്മാതാവ് അറസ്റ്റില്‍

Google Oneindia Malayalam News
kochi

കൊച്ചി: പീഡനക്കേസില്‍ സിനിമ നിര്‍മ്മാതാവും വ്യവസായിയുമായ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെ കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ സ്വദേശനിയായ യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. സിനിമയില്‍ അവസരവും വിവാഹവാഗ്ദാനവും നല്‍കി രാജ്യത്തെ പലയിടങ്ങളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 1986- 92 കാലഘട്ടത്തില്‍ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് കേസിലെ പ്രതിയാണ് മാര്‍ട്ടിന്‍ സെബാസ്റ്റ്യന്‍. കഴിഞ്ഞ 15 വര്‍ഷത്തോളമായി യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്.

15 വര്‍ഷത്തോളമായി പീഡിപ്പിച്ചു

15 വര്‍ഷത്തോളമായി പീഡിപ്പിച്ചു

സിനിമയില്‍ അവസരവും വിവാഗ വാഗ്ദാനവും നല്‍കി കഴിഞ്ഞ 15 വര്‍ഷത്തോളമായി പീഡിപ്പിച്ചെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മുംബൈ, തൃശൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ വച്ച് പീഡിപ്പിക്കുകയായിരുന്നെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു. കൂടാതെ സ്വര്‍ണവും പണവും തട്ടിയെടുത്തെന്നും പരാതിയില്‍ പറയുന്നുണ്ട് .

സ്വര്‍ണവും പണവും തട്ടി

സ്വര്‍ണവും പണവും തട്ടി

ഗര്‍ഭിണിയായിട്ടാണോ ചുണ്ടില്‍ ചായവും പൂശിനടക്കുന്നത്'; പൊലീസ് അപമാനിച്ചു, പരാതിയുമായി ദമ്പതികള്‍ഗര്‍ഭിണിയായിട്ടാണോ ചുണ്ടില്‍ ചായവും പൂശിനടക്കുന്നത്'; പൊലീസ് അപമാനിച്ചു, പരാതിയുമായി ദമ്പതികള്‍

80 പവന്‍ സ്വര്‍ണവും 70 ലക്ഷത്തോളം രൂപയും പ്രതി തട്ടിയെടുത്തെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ മാര്‍ട്ടിന്‍ സെബാസ്റ്റ്യനെതിരെ പൊലീസ് കേസെടുത്തിരുന്നു. എന്നാല്‍ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം തേടുകയായിരുന്നു. ഏഴ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സെഷന്‍സ് കോടതിയിലും ഹൈക്കോടതിയെയും സമീപിച്ചാണ് ഇയാള്‍ മുന്‍കൂര്‍ ജാമ്യം നേടിയത്.

സിനിമ നിര്‍മ്മാണത്തില്‍

സിനിമ നിര്‍മ്മാണത്തില്‍

തൃശൂരിനെ ഞെട്ടിച്ച് റിട്ട. അധ്യാപികയുടെ കൊല; പ്രതിയെ മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്തൃശൂരിനെ ഞെട്ടിച്ച് റിട്ട. അധ്യാപികയുടെ കൊല; പ്രതിയെ മണിക്കൂറിനുള്ളില്‍ അകത്താക്കി പൊലീസ്

ഹൈക്കോടതി കഴിഞ്ഞ ആഴ്ചയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതെങ്കിലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരാകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയതിന് പിന്നാലെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തിയത്. പണ്ടത്തെ തട്ടിപ്പ് വിവാദത്തിന് ശേഷം സി എസ് മാര്‍ട്ടിന്‍ എന്ന് പേര് മാറ്റി മാര്‍ട്ടിന്‍ സെബാസ്റ്റ്യനായതിന് ശേഷമാണ് സിനിമ നിര്‍മ്മാണത്തില്‍ സജീവമായത്.

പരാതി വ്യാജമാണെന്ന് പ്രതിഭാഗം

പരാതി വ്യാജമാണെന്ന് പ്രതിഭാഗം

500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന്‍ ബോധംകെട്ടുവീണു; ആശുപത്രിയില്‍500 പെണ്‍കുട്ടികളെ കണ്ടപ്പോള്‍ 17കാരന്‍ ബോധംകെട്ടുവീണു; ആശുപത്രിയില്‍

കഴിഞ്ഞ ഡിസംബറിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്. കേസെടുത്ത് അന്വേഷണം ആരംഭിക്കവെ പ്രതി മാര്‍ട്ടിന്‍ മുന്‍കൂര്‍ ജാമ്യം തേടുകയായിരുന്നു. മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി നാല് ദിവസത്തിനുള്ളില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ യുവതിയുടെ പീഡന പരാതി വ്യാജമാണെന്നാണ് പ്രതിഭാഗം ആരോപിക്കുന്നത്.

English summary
Film producer and industrialist Martin Sebastian arrested in a case of sexual harassment in Kochi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X