Get Updates
Get notified of breaking news, exclusive insights, and must-see stories!

നൗകയിലെ നിശാ പാര്‍ട്ടി; അന്വേഷണം സിനിമ നിര്‍മാതാവിലേക്കും

കൊച്ചി: കൊച്ചിയില്‍ ആഡംബര നൗകയില്‍ നിശാ പാര്‍ട്ടി സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണം സിനിമാ നിര്‍മാതാവിലേക്കും. ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് നിശാ പാര്‍ട്ടിയുടെ വിവരം പോലീസിന് ലഭിച്ചത് എന്നാണ് റിപ്പോര്‍ട്ട്. പല ദിവസങ്ങളിലായി വ്യത്യസ്ത രീതിയിലുള്ള നിശാ പാര്‍ട്ടികള്‍ നിര്‍മാതാവിന്റെ നേതൃത്വത്തിലാണ് നടന്നതെന്നാണ് പ്രാഥമിക അന്വേണത്തില്‍ തെളിയുന്നത്.

ചെറുപ്പക്കാരെ ആകര്‍ഷിക്കാനായി സിനിമാ താരങ്ങളെയും, താരങ്ങളുടെ അപരന്മാരെയും വെച്ച് നിര്‍മാതാവ് നിശാ പാര്‍ട്ടികള്‍ സംഘടിപ്പിക്കാറുണ്ടായിരുന്നു. 1500 രൂപ മുതല്‍ മുകളിലോട്ടാണ് നിശാ പാര്‍ട്ടിക്കായി ഈടാക്കുന്നത്. ഓണ്‍ലൈനിലൂടെ ഒരു മാസം മുന്‍പ് തന്നെ ടിക്കറ്റുകള്‍ വിറ്റു തുടങ്ങും. നൗകയിലാണെങ്കില്‍ രാത്രി ഏഴുമണിയോടെ തുടങ്ങുന്ന ആഘോഷം മൂന്നു മണിക്കൂറോളം നേരം നീണ്ടുനില്‍ക്കും.

night-parties

പോലീസിന്റെ ശ്രദ്ധയില്‍ നിന്നും അകന്ന് പുറം കടലിലേക്കാണ് കൗമാരക്കാരും മദ്യവും മയക്കുമരുന്നിന്റെ ലഹരിയുമായുള്ള നൗകയുടെ യാത്ര. ലഹരിക്കൊപ്പം അനാശാസ്യത്തിനായുള്ള സൗകര്യങ്ങളും ഇത്തരം പാര്‍ട്ടികള്‍ക്കിടയില്‍ സംഘടിപ്പിച്ചു കൊടുക്കുന്നുണ്ട്. പോലീസ് പരിശോധിച്ച ബോട്ടില്‍ വിദേശ വനിതകള്‍ അടക്കമുള്ളവര്‍ ഉണ്ടായിരുന്നു. പരിശോധനകള്‍ക്കുശേഷം ഇവരെ പിന്നീട് വിട്ടയച്ചു.

ഞായറാഴ്ച രാത്രിയാണ് അസിസ്റ്റന്റ് കമ്മീഷണര്‍ റെക്‌സ് ബോബിയുടെ നേതൃത്വത്തില്‍ ക്രീക്ക് ക്രൂസ് എന്ന നൗകയില്‍ നടന്ന പോലീസ് റെയ്ഡ് നടത്തിയത്. പരിശോധനയില്‍ അനുവദനീയമായതിലും അധികം സൂക്ഷിച്ചിരുന്ന മദ്യക്കുപ്പികളും കഞ്ചാവും കഞ്ചാവ് ഉപയോഗിക്കുന്ന പേപ്പറുകളും പിടിച്ചെടുത്തിരുന്നു. കൂടുതല്‍ അന്വേഷണം ഇക്കാര്യത്തില്‍ ആവശ്യമാണെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ റെക്‌സ് ബോബി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+