കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വര്‍ണക്കടത്തില്‍ സിനിമ നിര്‍മ്മാതാവ് അറസ്റ്റില്‍; വിജയ് ബാബുവിന് ദുബായില്‍ ഒളിത്താവളം ഒരുക്കിയ ആള്‍

Google Oneindia Malayalam News

കൊച്ചി: സ്വര്‍ണ്ണം കടത്തിയ കേസില്‍ സിനിമ നിര്‍മ്മാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇറച്ചി വെട്ട് യന്ത്രത്തില്‍ കൊച്ചി രാജ്യാന്തര വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ കേസിലാണ് സിനിമ നിര്‍മ്മാതാവ് കെ പി സിറാജുദ്ദീനെ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. തൃക്കാക്കര നഗരസഭ ചെയര്‍മാന്‍ ഇബ്രാഹിം കുട്ടിയുടെ മകന്‍ ഷാബിന്റെ ഉടമസ്ഥതയിലുള്ള ഇറച്ചി വെട്ട് കേന്ദ്രത്തിലേക്കാണ് യന്ത്രം എത്തിയത്. സിറാജുദ്ദിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലേത്ത് ഫാക്ടറിയില്‍ വച്ച് സ്വര്‍ണം യന്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.

1

പുതുമുഖ നടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വിജയ് ബാബുവിന് ദുബായില്‍ സംരക്ഷണം ഒരുക്കിയത് ഇയാളാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള തെളിവുകള്‍ ലഭിച്ച സാഹചര്യത്തില്‍ പീഡനക്കേസ് അന്വേഷിക്കുന്ന സംഘം സിറാജുദ്ദീനെ ചോദ്യം ചെയ്‌തേക്കുമെന്നാണ് വിവരം.

2

ബിസ്‌കറ്റുകളുടെ രൂപത്തില്‍ ഒളിപ്പിക്കാന്‍ കഴിയാത്ത സ്വര്‍ണം ലേത്തില്‍ കടഞ്ഞ് ഒളിപ്പിക്കാവുന്ന ആകൃതിയിലേക്ക് മാറ്റുകയായിരുന്നു. തൃക്കാക്കര നഗരസഭയുടെ മരാമത്ത് ജോലികളില്‍ പങ്കാളിയായ പി എ സിറാജുദ്ദീനും കള്ളക്കടത്തില്‍ പങ്കാളിത്തമുണ്ടെന്ന സൂചനയുണ്ടെന്ന് മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

3

അതേസമയം, ഇബ്രാഹിം കുട്ടിയുടെ ഇവരുടെ കള്ളക്കടത്തിനെ കുറിച്ച് അറിയില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കെ പി സിറാജുദ്ദിന്റെ ലേത്ത് ഫാക്ടറിയില്‍ നിന്നും 2.33 കിലോ ഗ്രാം സ്വര്‍ണമാണ് ഇറച്ചിവെട്ട് യന്ത്രത്തില്‍ ഒളിപ്പിച്ചത്. വിമാനത്താവളത്തില്‍ യന്ത്രം വാങ്ങാന്‍ എത്തിയ നകുല്‍ എന്നയാളെ അറസ്റ്റ് ചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചത്.

4

നകുലിന്റെ മൊഴികളിലൂടെയാണ് ഷാഹിന്‍രെയും സിറജുദ്ദീന്റെയും പങ്കാളിത്തം അന്വേഷണ സംഘത്തിന് മനസിലായത്. അതേസമയം, അറസ്റ്റ് ചെയ്ത ഷാബിന് കോടതി ജാമ്യം അനുവദിച്ചു. വിമാനത്താവളത്തില്‍ പരിശോധന പൂര്‍ത്തിയാക്കി വിട്ടുനല്‍കിയ യന്ത്രം വാഹനത്തില്‍ കയറ്റിപ്പുറപ്പെടാന്‍ തുടങ്ങുമ്പോഴാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് രഹസ്യവിവരം ലഭിച്ചത്. തുടര്‍ന്ന് കാര്‍ഗോ ഗേറ്റ് കടന്ന വാഹനം തിരിച്ചെത്തിക്കുകയായിരുന്നു.

5

തുടര്‍ന്ന് നടത്തിയ വിദഗ്ദ പരിശോധനയിലാണ് യന്ത്രത്തിനുള്ളില്‍ സ്വര്‍ണക്കട്ടി കണ്ടെത്തിയത്. ഒരു കിലോ ഗ്രാം വീതം തൂക്കമുള്ള രണ്ട് വലിയ സ്വര്‍ണ ബിസ്‌കറ്റുകളും 116 ഗ്രാം വീതം തൂക്കമുള്ള രണ്ട് ചെറിയ ബിസ്‌ക്കറ്റുകളുമായാണ് കണ്ടെടുത്തത്. കൊച്ചിയിലെ തുരുമ്മല്‍ എന്റര്‍പ്രൈസസ് വഴിയാണ് ഈ ഇറക്കുമതി നടത്തിയിരിക്കുന്നത്.

സ്വപ്ന സുരേഷ് വീണ്ടും ഇഡിയ്ക്ക് മുന്നിൽ; സരിതയുടെ രഹസ്യമൊഴിയും ഇന്നെടുക്കും: നിർണ്ണായകം !സ്വപ്ന സുരേഷ് വീണ്ടും ഇഡിയ്ക്ക് മുന്നിൽ; സരിതയുടെ രഹസ്യമൊഴിയും ഇന്നെടുക്കും: നിർണ്ണായകം !

അവർ ഉൾകൊണ്ട പ്രണയം പോലെ ആരെങ്കിലും ഉൾക്കൊണ്ടിട്ടുണ്ടാകുമോ? വൈറലായി അഭയയുടെ കുറിപ്പ്

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
Film Producer KP Sirajuddin arrested for Gold smuggling In Kochi International Airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X